For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG Test: ഇംഗ്ലണ്ടില്‍ ഒരു കാര്യത്തില്‍ ധോണി പുലി തന്നെ, കോലിയും ലക്ഷ്മണും വരെ പിന്നില്‍

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്ക് ഓഗസ്റ്റ് നാലിന് തുടക്കമാവുകയാണ്. അതിശക്തരായ താരനിരയുമായി ഇറങ്ങുന്ന ഇന്ത്യ ഇംഗ്ലണ്ടില്‍ ചരിത്ര പ്രകടനം തന്നെയാണ് പ്രതീക്ഷിക്കുന്നത്. വിരാട് കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹനെ,രോഹിത് ശര്‍മ എന്നീ സീനിയര്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമാവും പരമ്പരയില്‍ നിര്‍ണ്ണായകമാവുക.

ഇംഗ്ലണ്ടിലെ പേസ് സാഹചര്യം ഇന്ത്യന്‍ ബാറ്റിങ് നിരക്ക് എന്നും തലവേദനയാണ്. ഡ്യൂക്‌സ് ബോളില്‍ അധിക സ്വിങ് കൂടി ബൗളര്‍മാര്‍ക്ക് ലഭിക്കുമ്പോള്‍ ഇന്ത്യയുടെ പേരുകേട്ട നിര വിയര്‍ക്കുമെന്നുറപ്പാണ്. ഒരു മാസത്തോളം നീണ്ട ഇടവേളക്ക് ശേഷമാണ് ഇന്ത്യ ഇറങ്ങുന്നത്. അതിനാല്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ സമയമെടുത്തേക്കും.

dhonitest

ഇംഗ്ലണ്ടിലെ കളിക്കണക്കുകളില്‍ വിരാട് കോലിക്ക് മികച്ച റെക്കോഡുകള്‍ തന്നെ അവകാശപ്പെടാം. ചേതേശ്വര്‍ പുജാരക്കും മോശമില്ലാത്ത ബാറ്റിങ് റെക്കോഡാണ് ഇംഗ്ലണ്ടിലുള്ളത്. എന്നാല്‍ ഇംഗ്ലണ്ടിലെ ടെസ്റ്റ് ശരാശരിയില്‍ പല പ്രമുഖരേക്കാളും പിന്നിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി. പരിമിത ഓവറിലെ വീരതാരമായി വാഴ്ത്തുമ്പോഴും ടെസ്റ്റില്‍ ധോണിക്ക് കാര്യമായൊന്നും ചെയ്യാനായിട്ടില്ലെന്നാണ് പലരുടെയും അഭിപ്രായം. എന്നാല്‍ ഇത്തരം വിമര്‍ശകരുടെ വായടപ്പിക്കുന്നതാണ് ഇംഗ്ലണ്ടിലെ ധോണിയുടെ ബാറ്റിങ് ശരാശരി.

37.04 ആണ് ധോണിയുടെ ഇംഗ്ലണ്ടിലെ ശരാശരി. നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഇംഗ്ലണ്ടിലെ ശരാശരി 35.63 ആണ്. മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിന്റെ ഇംഗ്ലണ്ടിലെ ശരാശരി 35.44 ആണ്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ വിവിഎസ് ലക്ഷ്മണിന്റെ ശരാശരി 34.47 ആണ്. ഇന്ത്യയുടെ നിലവിലെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായ അജിന്‍ക്യ രഹാനെയുടെ ഇംഗ്ലണ്ടിലെ ശരാശരി 29.52 ആണ്. മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ ഇംഗ്ലണ്ടിലെ ശരാശരി 27.80 ആണ്. ഇംഗ്ലണ്ടില്‍ ഇന്ത്യ വളരെയധികം ആശ്രയിക്കുന്ന താരമാണ് ചേതേശ്വര്‍ പുജാര. അദ്ദേഹത്തിന്റെ ശരാശരി 27.52 റണ്‍സ് മാത്രമാണ്.

ഇംഗ്ലണ്ടിനെതിരേ 37 ഇന്നിങ്‌സില്‍ നിന്ന് 33.05 ശരാശരിയില്‍ 1157 റണ്‍സാണ് എംഎസ് ധോണി നേടിയത്. 12 തവണ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഒരു തവണ പോലും സെഞ്ച്വറി നേടാന്‍ ധോണിക്കായില്ല. 99 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. അഞ്ച് തവണ പൂജ്യത്തിനും ധോണി പുറത്തായിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ വിദേശ പര്യടനത്തില്‍ വലിയ നേട്ടം ധോണിക്ക് അവകാശപ്പെടാനാവില്ല.

Story first published: Saturday, July 31, 2021, 13:48 [IST]
Other articles published on Jul 31, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+