IND vs ENG: 'അക്കാര്യത്തില്‍ ഇംഗ്ലണ്ടാണ് കേമര്‍, ഇന്ത്യ ബുദ്ധിമുട്ടും' കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അക്തര്‍
കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ടീമിന്റെ അടുത്ത പരീക്ഷണത്തിന് ഓഗസ്റ്റ് നാലിന് തുടക്കമാവുകയാണ്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. ഡ്യൂക്‌സ് ബോളും ഇംഗ്ലണ്ടിലെ പേസും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ സമീപകാല ഫോമുമെല്ലാം ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്.
Also Read: ഇംഗ്ലണ്ടില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ദുസ്വപ്‌നങ്ങളുടെ തുടക്കം; മുന്നറിയിപ്പുമായി ഓസീസ് ഇതിഹാസം
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റ ക്ഷീണത്തിലിറങ്ങുന്ന ഇന്ത്യക്ക് ഇംഗ്ലണ്ട് പരമ്പര സുപ്രധാനം തന്നെയാണ്. ന്യൂസീലന്‍ഡിനോട് നാട്ടില്‍ പരമ്പര തോറ്റ നാണക്കേട് മറക്കാന്‍ ഇംഗ്ലണ്ടിനും ഇന്ത്യന്‍ പരമ്പര നേടേണ്ടതായുണ്ട്. ഇതിനോടകം തന്നെ പല വിലയിരുത്തലുകളും പ്രവചനങ്ങളും പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ ഇംഗ്ലണ്ടില്‍ ഇന്ത്യ ബുദ്ധിമുട്ടുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാക് പേസര്‍ ഷുഹൈബ് അക്തര്‍. അതിനുള്ള കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബൗളിങ്ങില്‍ ഇംഗ്ലണ്ടിന് മുന്‍തൂക്കം
ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കാണ് മുന്‍തൂക്കം. പ്രത്യേകിച്ച് ബ്രോഡിനും ആന്‍ഡേഴ്‌സനും. ആന്‍ഡേഴ്‌സനും വിരാട് കോലിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ട ചരിത്രം നമുക്കെല്ലാം അറിയാം. തട്ടകത്തില്‍ കളിക്കുന്നു എന്നതിന്റെ മുന്‍തൂക്കം തീര്‍ച്ചയായും ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കുണ്ടാവും. ഫാസ്റ്റ് ബൗളര്‍മാരുടെ ആക്രമണോത്സുകത അവരുടെ ലെങ്തില്‍ നിന്നാണ് മനസിലാകുന്നത്.
ആളുകള്‍ കരുതുന്നത് ബൗണ്‍സറാണ് ആക്രമണോത്സുകതയെന്നാണ്. ഞാന്‍ ആക്രമണോത്സുകതയുള്ള ബൗളറായിരുന്നു. കൃത്യമായ ഭാഗത്ത് പന്ത് കുത്തിക്കാനും മികച്ച പേസ് കണ്ടെത്താനും പേസില്‍ വ്യതിയാനങ്ങള്‍ സൃഷ്ടിക്കാനും എനിക്ക് സാധിച്ചു. ഈ വ്യതിയാനം തുടരുകയെന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യം-അക്തര്‍ പറഞ്ഞു.

ബുദ്ധികൊണ്ട് പന്തെറിയുക
നിങ്ങള്‍ക്ക് ലെങ്തുകൊണ്ട് ആക്രമണോത്സുകത കാട്ടാനായാല്‍ പിന്നീട് അത് നഷ്ടപ്പെടാതെ നോക്കുക. ബാറ്റ്‌സ്മാനെ നോക്കിയല്ല നിങ്ങളുടെ ബുദ്ധികൊണ്ടാണ് കളിക്കുന്നതെന്ന് ഉറപ്പുവരുത്തുക. തന്റെ കഴിവിനെ അവിടെ കാട്ടാനാവുമെന്ന് ഉറപ്പിക്കുക. ഇത്തരമൊരു മനോഭാവം വളരെ പ്രധാനപ്പെട്ടതാണ്. പ്രതിഭ മനസിലാക്കി പന്തെറിയാന്‍ സാധിക്കണം-അക്തര്‍ പറഞ്ഞു. ഇംഗ്ലണ്ടില്‍ ബ്രോഡും ആന്‍ഡേഴ്‌സനും വളരെ പരിചയസമ്പന്നരാണ്. ലോക ക്രിക്കറ്റിലെ മികച്ച രണ്ട് പേസര്‍മാരാണിവര്‍. ജോഫ്രാ ആര്‍ച്ചര്‍ പരിക്കേറ്റ് വിശ്രമത്തിലുള്ളതിനാല്‍ ആദ്യ രണ്ട് മത്സരം കളിക്കില്ല. ഇത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസം തന്നെയാണ്.

ഇന്ത്യന്‍ ബൗളിങ് മോശമല്ല
ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരാണ് ഇന്ത്യന്‍ നിരയിലെ പ്രധാന പേസര്‍മാര്‍. ഇവരെല്ലാം സമീപകാലത്ത് മികച്ച പ്രകടനം നടത്തി കൈയടി നേടിയവരാണ്. ഇഷാന്തിന് ഇംഗ്ലണ്ടില്‍ മികച്ച റെക്കോഡുണ്ട്. ജസ്പ്രീത് ബുംറ ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. സിറാജ് ഓസ്‌ട്രേലിയയില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം ഇംഗ്ലണ്ടിലും ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് ചരിത്ര പരമ്പര സ്വന്തമാക്കാനായേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications