For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'ഇന്ത്യയാണ് ഫേവറേറ്റുകള്‍', തുറന്ന് സമ്മതിച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്ത്

ദുബായ്: ടി20 ലോകകപ്പിന്റെ പോരാട്ടച്ചൂടിലേക്ക് ക്രിക്കറ്റ് ലോകം കടക്കുകയാണ്. കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് നിരവധി തവണ മാറ്റിവെക്കേണ്ടി വന്ന ടൂര്‍ണമെന്റ് ഇത്തവണ യുഎഇയിലാണ് നടക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഇന്ത്യയിലായിരുന്നു നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് സാഹചര്യം പ്രതികൂലമായതിനാല്‍ യുഎഇയിലേക്ക് വേദി മാറ്റുകയായിരുന്നു.

1

ഇത്തവണ തട്ടകത്തിന്റെ ആനുകൂല്യം ആര്‍ക്കും ഇല്ലാത്തതിനാല്‍ ഫേവറേറ്റുകളെ പ്രവചിക്കുക പ്രയാസം തന്നെയാണ്. ഇന്ത്യ,ന്യൂസീലന്‍ഡ്,ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ,വെസ്റ്റ് ഇന്‍ഡീസ്,പാകിസ്താന്‍ എന്നിവരെല്ലാം ശക്തരായ നിരയാണ്. ഇതിനോടകം പല പ്രമുഖരും തങ്ങളുടെ ഫേവറേറ്റുകളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഇന്ത്യയാണ് ഇത്തവണത്തെ ഫേവറേറ്റുകളെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.

Also Read: T20 World Cup 2021: 'എനിക്ക് വിരാടിനെ തരൂ', പാകിസ്താനിലെ കോലിയുടെ കട്ട ആരാധികയെ അറിയാം

2

ഇന്ത്യയുടെ പ്രകടനം ഉജ്ജ്വലമെന്നാണ് സ്മിത്ത് അഭിപ്രായപ്പെട്ടത്. സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെയും ഓസ്‌ല്രേിയയേയും അനായാസമായാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് സ്മിത്ത് ഇന്ത്യയെ ഫേവറേറ്റുകളെന്ന് വിശേഷിപ്പിച്ചത്. ഓസ്‌ട്രേലിയന്‍ മാധ്യമം സിഡ്ണി മോര്‍ണിങ് ഹെരാള്‍ഡിനിനോടാണ് സ്മിത്ത് തന്റെ ഫേവറേറ്റുകളെ വെളിപ്പെടുത്തിയത്.

Also Read: T20 World Cup: പാകിസ്താനെതിരേ ഇന്ത്യയുടെ സാധ്യതാ ടീം, ഒരു സ്ഥാനത്തില്‍ ആശയക്കുഴപ്പം

3

'ഇന്ത്യ ഉജ്ജ്വലമായ ടീമാണ്. എല്ലാ വിടവുകളും അവര്‍ക്ക് നികത്താനായി. മാച്ച് വിന്നര്‍മാരായി ഒരുപാട് താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. ഐപിഎല്ലിലൂടെ ഈ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് മൂന്ന് മാസമായി ഇന്ത്യ കളിക്കുന്നുണ്ട്. അതിലെ അനുഭവസമ്പത്ത് അവര്‍ ലോകകപ്പില്‍ ഉപയോഗപ്പെടുത്തും'-സ്മിത്ത് പറഞ്ഞു. ഐപിഎല്ലിന് പിന്നാലെ ലോകകപ്പിനിറങ്ങുന്നത് ഇന്ത്യക്ക് ഗുണം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. മികച്ച താരനിരയാണ് ഇത്തവണ ഇന്ത്യക്കുള്ളത്.

Also Read: ഐപിഎല്ലില്‍ ടീം ഇറക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകള്‍ക്ക് താല്‍പ്പര്യം, ബിസിസിഐയെ സമീപിച്ചു

4

വിരാട് കോലി,രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍ എന്നീ ലോകോത്തര താരങ്ങളുടെ സാന്നിധ്യം ഇന്ത്യയുടെ സാധ്യതകളുയര്‍ത്തുന്നു. യുവതാരങ്ങളും ഒന്നിനൊന്ന് മെച്ചം. റിഷഭ് പന്ത്,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം മത്സരഗതിയെ ഒറ്റക്ക് മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവരാണ്. ജസ്പ്രീത് ബുംറ,ഭുവനേശ്വര്‍ കുമാര്‍,മുഹമ്മദ് ഷമി,ശര്‍ദുല്‍ ഠാക്കൂര്‍ എന്നീ ശക്തരായ പേസര്‍മാരും ഇന്ത്യക്കൊപ്പമുണ്ട്. രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍ എന്നിവര്‍ക്കൊപ്പം വരുണ്‍ ചക്രവര്‍ത്തി,രാഹുല്‍ ചഹാര്‍ എന്നീ യുവ സ്പിന്നര്‍മാരും ചേരുമ്പോള്‍ ഇന്ത്യ എതിരാളികളുടെ പേടി സ്വപ്‌നമാവുന്നു.

Also Read: T20 World Cup 2021: അശ്വിനും രാഹുല്‍ ചഹാറും വേണ്ട, ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ഇര്‍ഫാന്‍

5

എംഎസ് ധോണിയെന്ന മുന്‍ ഇന്ത്യന്‍ നായകന്‍ ഇത്തവണ ഉപദേഷ്ടാവായി ഇന്ത്യക്കൊപ്പമുണ്ട്. ഐപിഎല്ലില്‍ സിഎസ്‌കെയെ കിരീടം ചൂടിച്ചെത്തുന്ന ധോണിയെന്ന നായകന്റെ മികവ് ഇന്ത്യയെ ലോകകപ്പില്‍ വളരെയധികം സഹായിച്ചേക്കും. ധോണിയുടെ ഉപദേശങ്ങള്‍ വിരാട് കോലിക്ക് മാത്രമല്ല ടീമിലെ യുവതാരങ്ങള്‍ക്കും വലിയ ആത്മവിശ്വാസം നല്‍കുമെന്നുറപ്പ്.

Also Read: T20 World Cup 2021: 'മറ്റേത് ടീമിനെക്കാളും കിരീട സാധ്യത ഇന്ത്യക്ക്', കാരണം നിരത്തി ഇന്‍സമാം ഉല്‍ഹഖ്

6

ഇന്ത്യക്കെതിരായ സന്നാഹ മത്സരത്തില്‍ ഓസീസിനുവേണ്ടി അര്‍ധ സെഞ്ച്വറി പ്രകടനം നടത്താന്‍ സ്മിത്തിനായിരുന്നു. വെടിക്കെട്ട് പ്രകടനം നടത്താനായില്ലെങ്കിലും ഭേദപ്പെട്ട പ്രകടനമെന്ന് വിശേഷിപ്പിക്കാം. അര്‍ധ സെഞ്ച്വറി നേടാനായതിന്റെ സന്തോഷവും സ്മിത്ത് പങ്കുവെച്ചു. 'അല്‍പ്പ സമയം ക്രീസില്‍ നില്‍ക്കാനായത് സന്തോഷം നല്‍കുന്ന കാര്യമാണ്. മധ്യനിരയില്‍ ബാറ്റ് ചെയ്യുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. സ്റ്റോയിനിസിനൊപ്പം മാക്‌സ് വെല്ലിനൊപ്പവും നടത്തിയ കൂട്ടുകെട്ട് വളരെ പ്രധാനപ്പെട്ടതായിരുന്നു. പരിക്കിന്റെ ബുദ്ധിമുട്ടുകള്‍ ഇപ്പോള്‍ ഇല്ല. മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസമുണ്ട്. ഐപിഎല്ലില്‍ കുറച്ച് മത്സരങ്ങളാണ് കളിച്ചത്. എന്നാല്‍ നെറ്റ്‌സില്‍ കൂടുതല്‍ പരിശീലനം നടത്തിയത് മികച്ചതായി തോന്നുന്നു'-സ്റ്റീവ് സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup 2021: ഇന്ത്യ-പാക് നാല് നാള്‍, ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന നാല് കാര്യങ്ങളിതാ

7

Also Read: T20 World Cup 2021: 'ഒന്നിനൊന്ന് മെച്ചം', ടി20 ലോകകപ്പിലെ ബാക് അപ്പ് ഓപ്പണര്‍മാരെ പരിചയപ്പെടാം

ഇത്തവണ മികച്ച ടീം ഓസീസിനുണ്ടെങ്കിലും ആരും ഫോമിലല്ല. പ്രധാനമായും ഓപ്പണര്‍മാരുടെ പ്രകടനം. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും പഴയ മികവിലേക്കെത്തിയാല്‍ ഓസീസിന് വലിയ കുതിപ്പ് നടത്താനായേക്കും. ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ ഫോം പ്രതീക്ഷ നല്‍കുന്നുണ്ട്. മധ്യനിരയില്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ പ്രകടനവും നിര്‍ണ്ണായകമാണ്. മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്‌സല്‍വുഡും പേസ് ബൗളിങ്ങില്‍ മികവ് കാട്ടുമ്പോള്‍ പാറ്റ് കമ്മിന്‍സിന് തിളങ്ങാനായിട്ടില്ല.

Story first published: Thursday, October 21, 2021, 15:50 [IST]
Other articles published on Oct 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+