Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: പാകിസ്താനെതിരേ ഇന്ത്യയുടെ സാധ്യതാ ടീം, ഒരു സ്ഥാനത്തില്‍ ആശയക്കുഴപ്പം

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടം ഞായറാഴ്ച നടക്കും. സൂപ്പര്‍ 12ന്റെ ഗ്രൂപ്പ് രണ്ടിലാണ് ലോകം ഉറ്റുനോക്കുന്ന ചിരവൈരികള്‍ തമ്മിലുള്ള ക്ലാസിക്ക്. ലോകകപ്പുകളില്‍ പാകിസ്താനെതിരേയുള്ള അപരാജിത റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. ടി20, ഏകദിന ലോകകപ്പുകളിലായി 12 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഇവയിലെല്ലാം വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

വിരാട് കോലിയുടെ ഇന്ത്യക്കെതിരേ കന്നി ജയം ഇത്തവണ കുറിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബാബര്‍ ആസം നയിക്കുന്ന പാക്പട. യുവത്വത്തിനു മാത്രമല്ല പരിചയസമ്പത്തിനും പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് പാകിസ്താന്‍ ഈ ലോകകപ്പില്‍ അണിനിരത്തുന്നത്. ഷുഐബ് മാലിക്ക്, മുഹമ്മദ് ഹഫീസ് തുടങ്ങിയ വെറ്ററന്‍ താരങ്ങളുടെ സാന്നിധ്യം പാക് ടീമിനു നേട്ടമായേക്കും. പാകിസ്താനെതിരേ ശരിയായ ടീം കോമ്പിനേഷഷന്‍ തിരഞ്ഞെടുക്കുകയെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി. ഇന്ത്യയുടെ സാധ്യതാ ഇലവന്‍ പരിശോധിക്കാം.

ഓപ്പണര്‍മാരുടെ കാര്യത്തില്‍ ഇന്ത്യ തീരുമാനമെടുത്തു കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹ മല്‍സരത്തില്‍ ടോസിനിടെ നായകന്‍ വിരാട് കോലി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയും മിന്നുന്ന ഫോമിലുള്ള കെഎല്‍ രാഹുലുമായിരിക്കും ഓപ്പണിങ് ജോടികള്‍.
2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും അവസാനമായി നേര്‍ക്കുനേര്‍ വന്നപ്പോള്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി രോഹിത് ടീമിന്റെ വിജയശില്‍പ്പിയായിരുന്നു. സന്നാഹത്തില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ ഫിഫ്റ്റികളുമായി രോഹിത്തും രാഹുലും പാകിസ്താനെതിരായ പോരാട്ടത്തിനു കച്ചമുറുക്കിക്കഴിഞ്ഞു. ഐപിഎല്ലില്‍ റണ്‍സ് വാരിക്കൂട്ടിയാണ് രാഹുല്‍ ടി20 ലോകകപ്പിനെത്തുന്നത്. പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം 600ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയിരുന്നു. ഇന്ത്യക്കു രോഹിത്- രാഹുല്‍ ജോടി മികച്ച തുടക്കം നല്‍കിയാല്‍ പിടിച്ചുനിര്‍ത്തുക പാകിസ്താന് അസാധ്യമാവും.

 കോലി, ഇഷാന്‍/സൂര്യ, റിഷഭ് (മധ്യനിര)

കോലി, ഇഷാന്‍/സൂര്യ, റിഷഭ് (മധ്യനിര)

ശക്തമായ മധ്യനിരയാണ് ഇന്ത്യയുടേത്. ക്യാപ്റ്റന്‍ വിരാട് കോലി മൂന്നാം നമ്പറില്‍ തന്നെ കളിക്കും. നാലാം നമ്പറിലാണ് ആശയക്കുഴപ്പമുള്ളത്. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ ഇവരില്‍ ഒരാളെ മാത്രമേ ഇന്ത്യക്കു ഉള്‍ക്കൊള്ളിക്കാന്‍ കഴിയൂ. അതാരാണെന്നു ടീം മാനേജ്‌മെന്റ് ആലോചിച്ച് തീരുമാനിക്കേണ്ടതുണ്ട്. അഞ്ചാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ റിഷഭ് പന്തിനായിരിക്കും.
ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കൂടിയായ കോലിയില്‍ നിന്നും വലിയ ഇന്നിങ്‌സുകള്‍ ലോകകപ്പില്‍ കൂടിയേ തീരൂ. ഐപിഎല്ലിലും ഇംഗ്ലണ്ടിനെതിരായ സന്നാഹത്തിലും അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി 300ന് മുകളില്‍ റണ്‍സാണ് കോലി നേടിയത്.
ലോകകപ്പിനു തൊട്ടുമുമ്പ് ഇഷാന്‍ ഫോമിലേക്കു തിരിച്ചെത്തിയതാണ് ടീം സെലക്ഷന്‍ ദുഷ്‌കരമാക്കിയത്. മുംബൈ ഇന്ത്യന്‍സിന്റെ അവസാന രണ്ടു കളികളിലും ഇംഗ്ലണ്ടിനെതിരായ സന്നാഹത്തിലും താരം ഫിഫ്റ്റിയടിച്ചിരുന്നു. മുംബൈയുടെ അവസാന കളിയിലും ഓസ്‌ട്രേലിയക്കെതിരായ സന്നാഹത്തിലും സൂര്യകുമാര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്നു.
ഇഷാനെയും സൂര്യയെയും ഒരുമിച്ച കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ റിഷഭിനെ പുറത്തിരുത്തേണ്ടി വരും. എന്നാല്‍ ടീമിന്റെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പറായ റിഷഭിനെ മാറ്റിനിര്‍ത്താന്‍ ഇന്ത്യ തയ്യാറാവില്ല.

 ഹാര്‍ദിക്, ജഡേജ (ഓള്‍റൗണ്ടര്‍മാര്‍)

ഹാര്‍ദിക്, ജഡേജ (ഓള്‍റൗണ്ടര്‍മാര്‍)

ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരായിരിക്കും ആറും ഏഴു സ്ഥാനങ്ങളില്‍ കളിക്കുക. ഓള്‍റൗണ്ടര്‍ കാറ്റഗറിയിലാണ് ഹാര്‍ദിക് ടീമിലെത്തിയതെങ്കിലും ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം ബൗളിങ് ഇനിയും പുനരാരംഭിച്ചിട്ടില്ല. പാകിസ്താനെതിരേയും ഹാര്‍ദിക് ബൗള്‍ ചെയ്യാന്‍ സാധ്യത കുറവാണ്. നിലവില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായിട്ടാണ് താരം ടീമിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നത്
ഹാര്‍ദിക് ബൗള്‍ ചെയ്തില്ലെങ്കില്‍ ആറാമത്തെ ബൗളറുടെ റോള്‍ കോലി തന്നെ ഏറ്റെടുത്തേക്കും. ഓസ്‌ട്രേലിയക്കെതിരായ സന്നാഹത്തില്‍ ബൗള്‍ ചെയ്ത അദ്ദേഹം ഇതിന്റെ സൂചന നല്‍കിയിരുന്നു. രണ്ടോവറില്‍ 12 റണ്‍സായിരുന്നു കോലി വിട്ടുകൊടുത്തത്. ജഡേജയായിരിക്കും ഇന്ത്യയുടെ തുറുപ്പുചീട്ട്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നിവയിലെല്ലാം ഇന്ത്യയുടെ നിര്‍ണായക താരമായിരിക്കും ജഡ്ഡു.

 അശ്വിന്‍, ഭുവനേശ്വര്‍, ഷമി, ബുംറ (ബൗളര്‍മാര്‍)

അശ്വിന്‍, ഭുവനേശ്വര്‍, ഷമി, ബുംറ (ബൗളര്‍മാര്‍)

ഇന്ത്യയുടെ ബൗളിങ് കോമ്പിനേഷനിലേക്ക് വരികയാണെങ്കില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ആര്‍ അശ്വിന്‍ കളിക്കാനാണ് സാധ്യത. രണ്ടു സന്നാഹ മല്‍സരങ്ങളിലും മികച്ച ബൗളിങ് കാഴ്ചവച്ച അദ്ദേഹം രണ്ടു വിക്കറ്റുളുമെടുത്തിരുന്നു. വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍ എന്നിവരും സ്പിന്നര്‍മാരായി സംഘത്തിലുണ്ടെങ്കിലും കൂടുതല്‍ അനുഭവസസമ്പത്തുള്ള അശ്വിനെയായിരിക്കും പാകിസ്താനെതിരേ ഇന്ത്യ പരീക്ഷിച്ചേക്കുക.
പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത് പരിചസമ്പന്നരായ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ ചേര്‍ന്നായിരിക്കും. ഇംഗ്ലണ്ടുമായുള്ള ആദ്യ സന്നാഹത്തില്‍ നിരാശപ്പെടുത്തിയ ഭുവി ഓസ്‌ട്രേലിയക്കെതിരേ ഫോം വീണ്ടെടുത്തത് ഇന്ത്യക്കു ആശ്വാസമായിട്ടുണ്ട്.

Story first published: Thursday, October 21, 2021, 11:36 [IST]
Other articles published on Oct 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+