For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: അശ്വിനും രാഹുല്‍ ചഹാറും വേണ്ട, ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ഇര്‍ഫാന്‍

ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം കാണാന്‍ ഇനി മൂന്ന് നാള്‍ മാത്രം. 24ന് രാത്രി 7.30നാണ് ചിരവൈരി പോരാട്ടം നടക്കുന്നത്. ഇതിനോടകം മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റും വിറ്റുപോയിട്ടുണ്ട്. രണ്ട് ടീമും ഒന്നിനൊന്ന് മികച്ച താരനിരയായതിനാല്‍ ആവേശ മത്സരം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. ഈ കണക്ക് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുമെങ്കിലും ഇത്തവണത്തെ പാക് നിര അത്ഭുതം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവരുടേതാണ്.

1

ഇതിനോടകം പ്രവചനങ്ങളും വിലയിരുത്തലുകളുമായി രണ്ട് ടീമിന്റെയും ആരാധകര്‍ തമ്മിലുള്ള വാക് പോരാട്ടം ശക്തമാണ്. രണ്ട് ടീമും ഏറ്റവും ശക്തമായ പ്ലേയിങ് 11 തന്നെയാവും കളത്തിലിറക്കുക. ഇപ്പോഴിതാ പാകിസ്താനെതിരായ ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ആര്‍ അശ്വിനെയും രാഹുല്‍ ചഹാറിനെയും ഒഴിവാക്കിയാണ് ഇര്‍ഫാന്‍ പ്ലേയിങ് 11 തിരഞ്ഞെടുത്തത്.

Also Read: T20 World Cup 2021: ഇന്ത്യയെ എന്തിനാണ് ഫേവറേറ്റുകളെന്ന് വിളിക്കുന്നത്? വിമര്‍ശിച്ച് മൈക്കല്‍ വോണ്‍

2

മൂന്ന് പേസര്‍മാര്‍ക്കും രണ്ട് സ്പിന്നര്‍മാര്‍ക്കുമാണ് ഇര്‍ഫാന്റെ ടീമില്‍ ഇടം. കെ എല്‍ രാഹുല്‍,രോഹിത് ശര്‍മ,വിരാട് കോലി എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ തുടരുമ്പോള്‍ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെയാണ് ഇഷാന്‍ തിരഞ്ഞെടുത്തത്. മികച്ച ഫോമിലുള്ള ഇഷാനെ സൂര്യക്ക് പകരം നാലാം നമ്പറിലേക്ക് പരിഗണിക്കണമെന്ന ആവിശ്യവും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും സൂര്യകുമാറിന് തന്നെ അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍.

Also Read: T20 World cup: സന്നാഹം- ഓസീസിനെയും കെട്ടുകെട്ടിച്ച് ഇന്ത്യ, പാകിസ്താന് മുന്നറിയിപ്പ്

3

അഞ്ചാം നമ്പറില്‍ റിഷഭ് പന്ത് എത്തുമ്പോള്‍ ആറാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യക്കാവും അവസരം. പന്തെറിയാന്‍ സാധിക്കില്ലെങ്കിലും ഫിനിഷര്‍ റോളില്‍ ഹര്‍ദിക്കുണ്ടാവും. ഏഴാമനായി സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെത്തുമ്പോള്‍ എട്ടാം നമ്പറില്‍ ഭുവനേശ്വര്‍ കുമാറും ഒമ്പതാം നമ്പറില്‍ മുഹമ്മദ് ഷമിയും 10ാം നമ്പറില്‍ ജസ്പ്രീത് ബുംറയുമാണ്. 11ാമനായി വരുണ്‍ ചക്രവര്‍ത്തിക്കാണ് ഇടം.

Also Read: T20 World Cup: ഓസ്‌ട്രേലിയയെ ലോകകപ്പ് നേടാന്‍ കോലിയും സഹായിക്കും! എങ്ങനെയെന്നറിയാം

4

ഭുവനേശ്വര്‍ കുമാറിന് ടീമില്‍ ഇടം ലഭിക്കുമോയെന്നത് കണ്ടറിയണം. ഇന്ത്യയുടെ സീനിയര്‍ ബൗളറായ ഭുവിക്ക് മികച്ച റെക്കോഡും അവകാശപ്പെടാനാവുമെങ്കിലും പരിക്കിന് ശേഷമുള്ള പ്രകടനം പഴയ നിലവാരത്തിനൊത്തുള്ളതല്ല. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത ഭുവി വിക്കറ്റ് വീഴ്ത്തുന്നതിലും പ്രയാസപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഭുവിക്ക് പകരം ശര്‍ദുല്‍ ഠാക്കൂറിന് അവസരം നല്‍കാനും സാധ്യത കൂടുതലാണ്.

Also Read: T20 World Cup 2021: 'ഇന്ത്യയുടെ ഗെയിം ചെയിഞ്ചറാണവന്‍', പാകിസ്താനെതിരായ പ്ലേയിങ് 11 നിര്‍ദേശിച്ച് സ്റ്റെയിന്‍

5

ഐപിഎല്ലില്‍ സിഎസ്‌കെ താരമായ ശര്‍ദുല്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുള്ള ശര്‍ദുല്‍ ഭുവിയേക്കാള്‍ നന്നായി ബാറ്റ് ചെയ്യുന്ന താരമാണ്. ഇതെല്ലാം ഭുവിക്ക് പകരക്കാരനായി ശര്‍ദുല്‍ എത്താനുള്ള സാധ്യത ഉയര്‍ത്തുന്നു. ആര്‍ അശ്വിനെ ഇന്ത്യ പുറത്തിരുത്തുമോയെന്നാണ് കണ്ടറിയേണ്ടത്. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ വിക്കറ്റ് നേടിയില്ലെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടി.

Also Read: ഇന്ത്യയുടെ പുതിയ ടി20 നായകന്‍ രോഹിത് തന്നെ, വ്യക്തമാക്കി ബിസിസിഐ, പ്രഖ്യാപനം ഉടന്‍

6

ഓസ്‌ട്രേലിയക്കെതിരേ തുടര്‍ച്ചയായി രണ്ട് പന്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്താനും അശ്വിനായി. നാല് വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് മടങ്ങിയെത്തിയ അശ്വിന്‍ മികച്ച അനുഭവസമ്പത്തുള്ള താരമാണ്. എന്നാല്‍ പരിശീലകന്റെയും ക്യാപ്റ്റന്റെയും തീരുമാനം എന്തായിരിക്കുമെന്ന് കണ്ടറിയണം. രണ്ട് പേസര്‍മാരോ മൂന്ന് സ്പിന്നര്‍മാരോ എന്നതിനെ ആശ്രയിച്ചാവും അശ്വിന് അവസരം ലഭിക്കാനുള്ള സാധ്യതകള്‍. വരുണ്‍ ചക്രവര്‍ത്തിക്ക് യുഎഇയില്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്നതിനാല്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്താനുള്ള സാധ്യത വളരെ കുറവാണ്.

Also Read: T20 World Cup: പ്ലീസ്, ഞാന്‍ കൈകൂപ്പാം! ബാറ്റിങില്‍ ഇന്ത്യ അവരെ മുന്നിലേക്ക് മാറ്റൂയെന്നു ചോപ്ര

7

മോശം ഫോമിലുള്ള രാഹുല്‍ ചഹാറിനെ പുറത്തിരുത്താനാണ് സാധ്യത. ഇംഗ്ലണ്ടിനെതിരായ സന്നാഹത്തില്‍ നിരാശപ്പെടുത്തിയപ്പോള്‍ ഓസീസിനെതിരേ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ രാഹുല്‍ ചഹാറിനായി. യുഎഇയിലെ സാഹചര്യത്തില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുള്ളതിനാല്‍ ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെയാവുമെന്ന് കാത്തിരുന്ന് കാണാം.

Also Read: T20 World Cup 2021: ഇന്ത്യ-പാക് മത്സര ദിനം സാമൂഹ്യ മാധ്യമത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സാനിയ മിര്‍സ

പ്ലേയിങ് 11: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

Story first published: Thursday, October 21, 2021, 9:47 [IST]
Other articles published on Oct 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+