ഇന്ത്യയുടെ പുതിയ ടി20 നായകന്‍ രോഹിത് തന്നെ, വ്യക്തമാക്കി ബിസിസിഐ, പ്രഖ്യാപനം ഉടന്‍
മുംബൈ: ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഒഴിയുമെന്ന് വിരാട് കോലി പ്രഖ്യാപിച്ചതുമുതല്‍ പുതിയ ഇന്ത്യന്‍ നായകനാരെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. പരിചയസമ്പത്തുകൊണ്ടും മികവുകൊണ്ടും വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയാണ് അതിനര്‍ഹനെങ്കിലും 34കാരനായ താരത്തിന്റെ പ്രായം പ്രശ്‌നമാകുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. റിഷഭ് പന്ത്,കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍ തുടങ്ങി പല പേരുകളും ഇന്ത്യയുടെ പുതിയ ടി20 നായകന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നു.ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്. വിരാട് കോലിയുടെ പിന്‍ഗാമിയായി രോഹിത് ശര്‍മ തന്നെ ഇന്ത്യയുടെ ടി20 നായകനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

രോഹിത് ശര്‍മ കോലിയുടെ പിന്‍ഗാമിയാവും
ബിസിസി ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ അടുത്ത ടി20 നായകനായി രോഹിത് ശര്‍മ നിയമിച്ചുള്ള പ്രഖ്യാപനം ടി20 ലോകകപ്പിന് ശേഷമാവും ഉണ്ടാവുകയെന്നാണ് ബിസിസി ഐ വൃത്തം പറഞ്ഞത്. 'ഇന്ത്യയുടെ ടി20 നായകനായി അടുത്തതാരെത്തുമെന്നത് രഹസ്യമല്ല. രോഹിത് ശര്‍മ തന്നെ കോലിക്ക് ശേഷം ഇന്ത്യയുടെ ടി20 നായകനാവും. ഔദ്യോഗികമായ പ്രഖ്യാപനം ടി20 ലോകകപ്പിന് ശേഷമാവും ഉണ്ടാവുക'-ബിസിസി ഐ വൃത്തം പറഞ്ഞു. ഇത്തവണത്തെ ടി20 ലോകകപ്പിന് ശേഷം ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും മറ്റൊരു ടി20 ലോകകപ്പ് കൂടി വരുന്നുണ്ട്. അതില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലാവും ഇന്ത്യ ഇറങ്ങുകയെന്നത് ഇപ്പോള്‍ ഉറപ്പായിരിക്കുകയാണ്.
Also Read: T20 World Cup: ഞങ്ങള്‍ വാചകമടിക്കാറില്ല! പാകിസ്താനെതിരേ ഇന്ത്യന്‍ റെക്കോര്‍ഡിനെക്കുറിച്ച് വീരു

അര്‍ഹതയ്ക്കുള്ള അംഗീകാരം
ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ നായകനായി രോഹിത് ശര്‍മയെ കൊണ്ടുവരണമെന്നത് ഏറെ നാളുകളായി സജീവ പരിഗണനയിലുള്ള കാര്യമായിരുന്നു. എന്നാല്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യക്ക് അനുയോജ്യമായിരിക്കില്ലെന്ന വിലയിരുത്തലില്‍ മൂന്ന് ഫോര്‍മാറ്റിലും കോലിയെ നായകനാക്കി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച രോഹിത് ഇതിനോടകം തന്റെ മികവ് തെളിയിച്ചതാണ്. അതിനാല്‍ ഇന്ത്യയുടെ ടി20 നായകസ്ഥാനം രോഹിത് തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്. ഐപിഎല്ലില്‍ 59.68 വിജയശതമാനമുള്ള രോഹിത് ഇതിനോടകം ഇന്ത്യയേയും നയിച്ച് മികവ് കാട്ടിയിട്ടുണ്ട്.

ഇന്ത്യന്‍ ടീമിനൊപ്പമുള്ള റെക്കോഡ്
കോലിയുടെ അഭാവത്തില്‍ 19 ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇതില്‍ 15 മത്സരത്തിലും ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ രോഹിത്തിനായി. നാല് മത്സരം മാത്രമാണ് തോറ്റത്. 78.94 ആണ് രോഹിത്തിന്റെ ടി20യിലെ വിജയ ശതമാനം. വിരാട് കോലി 45 ടി20യില്‍ നിന്ന് 27 ജയമാണ് ഇന്ത്യക്ക് നേടിക്കൊടുത്തത്. 14 മത്സരം തോറ്റു. രണ്ട് മത്സരം ഫലമില്ലാതെ പോയി. 65.11 ആണ് കോലിയുടെ വിജയ ശതമാനം.

10 ഏകദിനത്തില്‍ ഇന്ത്യയെ നയിച്ച് എട്ട് ജയം നേടിക്കൊടുക്കാനും രോഹിത്തിനായി. 80 ആണ് രോഹിത്തിന്റെ ഏകദിനത്തിലെ വിജയ ശരാശരി. കോലി 95 ഏകദിനത്തില്‍ നിന്ന് 65 ജയം നേടിക്കൊടുത്തപ്പോള്‍ 27 മത്സരം തോറ്റു. ഒരു മത്സരം സമനിലയായപ്പോള്‍ രണ്ട് മത്സരത്തിന് ഫലമുണ്ടായില്ല. 70.43 ആണ് കോലിയുടെ വിജയ ശരാശരി.
Also Read: T20 World Cup 2021: 'റിഷഭ് 13ാം ഓവറിലെങ്കിലും ക്രീസിലെത്തണം', ഗെയിം ചെയിഞ്ചറാണവന്‍- ലക്ഷ്മണ്‍

വൈസ് ക്യാപ്റ്റനായി ആരെത്തും?
ക്യാപ്റ്റനായി രോഹിത് എത്തുമെങ്കില്‍ വൈസ് ക്യാപ്റ്റനായി ആരാവും എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. പ്രതിഭാശാലികളായ നിരവധി യുവതാരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. ഇവരെല്ലാം ഐപിഎല്ലിലൂടെ നായകമികവ് തെളിയിച്ചവരുമാണ്. ലഭിക്കുന്ന സൂചന പ്രകാരം കെ എല്‍ രാഹുലായിരിക്കും ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് നായകനാണ് രാഹുല്‍. റിഷഭ് പന്തിന് കളിച്ച് അനുഭവസമ്പത്തിലേക്കെത്താന്‍ അല്‍പ്പം കൂടി സമയം വേണ്ടിവരുമെന്നതിനാല്‍ രാഹുലിന് തന്നെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications