For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇന്ത്യ-പാക് മത്സര ദിനം സാമൂഹ്യ മാധ്യമത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സാനിയ മിര്‍സ

ന്യൂഡല്‍ഹി: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ ആവേശ പോരാട്ടത്തിനായുള്ള ക്രിക്കറ്റ് ലോകം. രണ്ട് ടീമുകളും തമ്മിലുള്ള രാഷ്ട്രീയ വൈര്യം കളിക്കളത്തിലേക്കുമെത്തുമ്പോള്‍ പോരാട്ടത്തിന്റെ വീറും വാശിയും കൂടും. നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്താനും മത്സരിക്കുന്നതെന്നതിനാല്‍ വലിയ ഇടവേളക്ക് ശേഷമാണ് രണ്ട് ടീമുകളും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം കാണാന്‍ അവസരമൊരുങ്ങുന്നത്. പതിവ് പോലെ ഇത്തവണയും വാക് പോരാട്ടങ്ങളും വെല്ലുവിളികളും ശക്തമാണ്.

1

രണ്ട് ടീമിന്റെയും ആരാധകര്‍ വിജയ പ്രതീക്ഷയിലാണ്. ഇന്ത്യ-പാക് മത്സരം വരുമ്പോള്‍ രണ്ട് രാജ്യത്തെയും ആരാധകര്‍ക്കത് വലിയ ആഘോഷമാണെങ്കിലും ഇന്ത്യയുടെ ടെന്നിസ് സൂപ്പര്‍ താരം സാനിയ മിര്‍സക്കത് വലിയ വെല്ലുവിളി നിറഞ്ഞ ദിവസമാണ്. ഇന്ത്യക്കായി റാക്കറ്റേന്തി അഭിമാന നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള സാനിയ വിവാഹം ചെയ്തിരിക്കുന്നത് പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെയാണ്. പ്രഥമ ടി20 ലോകകപ്പില്‍ പാക് നിരയെ നയിച്ച മാലിക്ക് ഇത്തവണത്തെ ലോകകപ്പിലും ടീമിനൊപ്പമുണ്ട്.

Also Read: T20 World Cup: ഞങ്ങള്‍ വാചകമടിക്കാറില്ല! പാകിസ്താനെതിരേ ഇന്ത്യന്‍ റെക്കോര്‍ഡിനെക്കുറിച്ച് വീരു

2

ഇന്ത്യക്കാരിയെന്ന നിലയില്‍ ഇന്ത്യയുടെ വിജയം കാണാനാണ് എപ്പോഴും ആഗ്രഹിക്കുന്നതെന്ന് സാനിയ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മാലിക്ക് ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ഇന്ത്യന്‍ ആരാധകരെപ്പോലെ പെട്ടെന്ന് പുറത്താകണമേയെന്ന് പ്രാര്‍ത്ഥിക്കാന്‍ സാനിയക്ക് സാധിച്ചേക്കില്ല. അതിനാല്‍ പല തരത്തിലുള്ള ട്രോളുകളും വിമര്‍ശനങ്ങളും ഉയരാന്‍ സാധ്യത ഏറെയാണ്.

Also Read: T20 World Cup 2021: ബാബറും റിസ്വാനും നന്നായി കളിക്കുന്നു, എന്നാല്‍ ഒരുകാര്യം മെച്ചപ്പെടുത്തണം- ഇന്‍സമാം

3

ഈ മാസം 24നാണ് ഇന്ത്യ-പാകിസ്താന്‍ പോരാട്ടം. മത്സരദിനം സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് വിട്ടുനിന്നാലോയെന്ന് ആലോചിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സാനിയ. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്താണ് ഇന്ത്യ-പാക് മത്സരദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനിന്നാലോയെന്ന് ആലോചിക്കുന്നുവെന്ന കാര്യം സാനിയ പങ്കുവെച്ചത്.

Also Read: T20 World Cup 2021: സൂര്യകുമാര്‍ വേണ്ട, ഇഷാന്‍ കിഷനെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തൂ- സല്‍മാന്‍ ബട്ട്

4

ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. എന്നാല്‍ ഇത്തവണ എന്തും സംഭവിക്കാം. പാകിസ്താന്‍ ജയിച്ചാല്‍ സാനിയയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടില്‍ കലിപ്പ് തീര്‍ക്കുന്നവര്‍ നിരവധിയാണ്. ഇന്ത്യ ജയിച്ചാലും ട്രോളുമായി സാനിയയുടെ പേജുകളിലേക്ക് ഒരു കൂട്ടം ആളുകള്‍ എത്തും. സാനിയയുടെ ചെറിയ പ്രതികരണങ്ങള്‍ പോലും ഈ സമയത്ത് വലിയ ചര്‍ച്ചാവിഷയമായി മാറും. അതിനാലാവും സാനിയ ഇത്തരമൊരു തീരുമാനത്തിലേക്കെത്താന്‍ കാരണം.

Also Read: T20 World Cup 2021: 'റിഷഭ് 13ാം ഓവറിലെങ്കിലും ക്രീസിലെത്തണം', ഗെയിം ചെയിഞ്ചറാണവന്‍- ലക്ഷ്മണ്‍

5

ഇതിന് മുമ്പ് ഇന്ത്യ-പാക് മത്സരത്തിലെ പ്രതികരണങ്ങളുടെ പേരില്‍ ആരാധകര്‍ സാനിയയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തവണ സാനിയ സാമൂഹ്യ മാധ്യമത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആലോചിക്കുന്നതായി അറിയിച്ചത്. മത്സര ദിവസം ഗ്യാലറയില്‍ സാനിയ ഉണ്ടാവാന്‍ സാധ്യത കുറവാണ്. ഇന്ത്യന്‍ ടീമിനെ പിന്തുണ അറിയിച്ചാല്‍ പാക് ആരാധകര്‍ വിമര്‍ശിക്കുമ്പോള്‍ പാക് ടീമിന് പിന്തുണ അറിയിച്ചാല്‍ ഇന്ത്യന്‍ ആരാധകരും സാനിയയുടെ ഉറക്കം കെടുത്തും. അതിനാല്‍ത്തന്നെ സാമൂഹ്യ മാധ്യമത്തില്‍ നിന്ന് ഇടവേളയെടുക്കുന്നതാവും സാനിയക്കും നല്ലത്.

Also Read: T20 World Cup: ഓപ്പണിങ് പെര്‍ഫെക്ട് ഓക്കെ, കോലിയും ഭുവിയും അത്ര പോരാ- സന്നാഹം പഠിപ്പിച്ചതെന്ത്?

6

സാനിയയുടെ വീഡിയോ പോസ്റ്റിന് താഴെ രസകരമായ പല കമന്റുകളും എത്തുന്നുണ്ട്. 'നല്ല ബുദ്ധി' എന്നാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് കമന്റിട്ടത്. ഇന്ത്യ-പാക് പോരാട്ടത്തിന് സാധാരണ മത്സരങ്ങളേക്കാള്‍ പോരാട്ടച്ചൂടേറെയാണ്. കേവലം മത്സരം എന്നതിലുപരിയായുള്ള വൈകാരികത ഇന്ത്യ-പാക് പോരാട്ടങ്ങളിലുണ്ടാവും. അതിനാല്‍ ചെറിയ പ്രതികരണങ്ങള്‍ പോലും വലിയ ചര്‍ച്ചക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിത്തീരും.

Also Read: T20 World Cup 2021: പാകിസ്താനെതിരേ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുമോ? വെളിപ്പെടുത്തി രവി ശാസ്ത്രി

7

Also Read: T20 World Cup 2021: ഇവരെ നോക്കിവച്ചോ- ശ്രദ്ധിക്കേണ്ട യുവതാരങ്ങളെ അറിയാം, ലിസ്റ്റില്‍ ഇഷാനും

പാകിസ്താനെതിരായ മത്സരം സാധാരണ മത്സരം പോലെ തന്നെയാണെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പ്രതികരിച്ചത്. ഇരു ടീമിന്റെയും താരങ്ങള്‍ തമ്മില്‍ അടുത്ത സൗഹൃദവും കാത്തുസൂക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യ-പാക് പോരാട്ടം ആരാധകര്‍ക്ക് അങ്ങനെയല്ല. ഇതിനോടകം തന്നെ മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നത് തന്നെ പോരാട്ടം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ്.

Story first published: Wednesday, October 20, 2021, 13:02 [IST]
Other articles published on Oct 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+