Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: പ്ലീസ്, ഞാന്‍ കൈകൂപ്പാം! ബാറ്റിങില്‍ ഇന്ത്യ അവരെ മുന്നിലേക്ക് മാറ്റൂയെന്നു ചോപ്ര

1

ഐസിസിയുടെ ടി20 ലോകകപ്പ് പടിവാതില്‍ക്കെ എത്തിനില്‍ക്കെ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ലൈനപ്പില്‍ ചില മാറ്റം വരുത്തണമെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെ ബാറ്റിങില്‍ മുന്‍നിരയിലേക്കു പ്രൊമോട്ട് ചെയ്യണമന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയയുമായി ഇന്ത്യ ഇന്നു വൈകീട്ട് രണ്ടാമത്തെ സന്നാഹ മല്‍സരം കളിക്കാനിറങ്ങുകയാണ്. ഈ മല്‍സരത്തില്‍ രണ്ടു പേര്‍ക്കും കൂടുതല്‍ ഓവറുകള്‍ ബാറ്റ് ചെയ്യാന്‍ ഇന്ത്യ അവസരം നല്‍കണമെന്നാണ് ചോപ്രയുടെ ആവശ്യം.

നേരത്തേ ഇംഗ്ലണ്ടിനെതിരേ നടന്ന ആദ്യ സന്നാഹത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഓസീസിനെയും ജയമാവര്‍ത്തിച്ച് ലോകകപ്പിനുള്ള തയ്യാറെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കുകയാണ് ഇനി വിരാട് കോലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. 24ന് ചിരവൈരികളായ പാകിസ്താനുമായിട്ടാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ അങ്കം.

 ഫിനിഷ് ചെയ്യാന്‍ ഫോമിലുള്ളവര്‍ വേണം

ഫിനിഷ് ചെയ്യാന്‍ ഫോമിലുള്ളവര്‍ വേണം

മല്‍സരം ഫിനിഷ് ചെയ്യണമെങ്കില്‍ നിങ്ങള്‍ക്കുള്ള ഫോമിലുള്ള ബാറ്റ്‌സ്മാന്‍മാര്‍ ആവശ്യമാണ്. അതുകൊണ്ടു തന്നെ ഞാന്‍ കൂപ്പ്‌കൈയോടെ അഭ്യര്‍ഥിക്കുകയാണ്, ഓസ്‌ട്രേലിയക്കെതിരേ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെ ബാറ്റിങില്‍ ഇന്ത്യ മുന്നിലേക്കു പ്രൊമോട്ട് ചെയ്യണം. ഇംഗ്ലണ്ടിനെതിരേയുള്ള കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യ ഈ അവസരം നഷ്ടപ്പെടുത്തി. ഇത്തരം അവസരങ്ങള്‍ എല്ലായ്‌പ്പോഴും ലഭിക്കണമെന്നില്ലെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

 റിഷഭിനു മുമ്പ് സൂര്യ കളിക്കണം

റിഷഭിനു മുമ്പ് സൂര്യ കളിക്കണം

വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനേക്കാള്‍ മുമ്പ് സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ബാറ്റിങിന് ഇറക്കണമെന്ന് ചോപ്ര ആവശ്യപ്പെട്ടു. ഇന്ത്യക്കു വേണ്ടി റിഷഭായിരിക്കും നാലാം നമ്പറില്‍ കളിച്ചേക്കുകയെന്ന സൂചനകളാണ് എനിക്കു ലഭിക്കുന്നത്. ഇതു മോശം ഐഡിയയാണെന്നും തോന്നുന്നില്ല. കാരണം ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ മുന്‍നിരയില്‍ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാരില്ല. രവീന്ദ്ര ജഡേജ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുന്നതിനു മുമ്പ് ഇന്ത്യ ഒരു ഇടംകൈയനെ അയക്കേണ്ടതുണ്ട്. എന്നാല്‍ ഓസ്ട്രിലേയിക്കെതിരായ സന്നാഹത്തില്‍ റിഷഭിനെ നാലാം നമ്പറില്‍ ഇറക്കണമെന്നില്ല. സൂര്യക്കും ഹാര്‍ദിക്കിനും കൂടുതല്‍ ബോളുകള്‍ കളിക്കാനുള്ള അവസരമാണ് ഇന്ത്യ നല്‍കേണ്ടതെന്നും ചോപ്ര വിശദമാക്കി.
ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ സന്നാഹത്തില്‍ റിഷഭായിരുന്നു നാലാമനായെതത്തിയത്. പുറത്താവാതെ 29 റണ്‍സുമായി താരം ടീമിന്റെ ഫിനിഷറായി തിളങ്ങുകയും ചെയ്തിരുന്നു. അഞ്ചാമനായെത്തിയ സൂര്യയാവട്ടെ ഒമ്പതു ബോളില്‍ എട്ടു റണ്ണെടുത്ത് പുറത്താവുകയായിരുന്നു.

സൂര്യക്കു കൂടുതല്‍ അവസരം നല്‍കണം

സൂര്യക്കു കൂടുതല്‍ അവസരം നല്‍കണം

കഴിഞ്ഞ ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി സൂര്യകുമാര്‍ യാദവിന്റെ പ്രകടനം മോശമായിരുന്നുവെന്നും അതുകൊണ്ടു തന്നെ ലോകകപ്പിനു മുമ്പ് ഇതു വീണ്ടെടുക്കാന്‍ ഇന്ത്യ കൂടുതല്‍ അവസരം നല്‍കണമെന്നും ചോപ്ര പറഞ്ഞു.
നിങ്ങള്‍ റിഷഭ് പന്തിനെ നാലാം നമ്പറില്‍ ഇറക്കുകയാണെങ്കില്‍ അഞ്ചും, ആറു സ്ഥാനങ്ങളില്‍ കളിക്കേണ്ടവര്‍ മികച്ച ഫോമില്‍ അല്ലെന്നതു കൂടി അറിയേണ്ടതുണ്ട്. ഐപിഎല്ലില്‍ മുംബൈയുടെ അവസാനത്തെ മല്‍സരത്തില്‍ സൂര്യകുമാര്‍ റണ്ണെടുത്തിരുന്നു. പക്ഷെ സീസീസണിന്റെ രണ്ടാംപകുതിയെടുത്താല്‍ അദ്ദേഹം ഫ്‌ളോപ്പായിരുന്നുവെന്നും ചോപ്ര വിലയിരുത്തി.

ഇന്ത്യന്‍ ലോകകപ്പ് സ്ക്വാഡ്

ഇന്ത്യന്‍ ലോകകപ്പ് സ്ക്വാഡ്

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

 ഓസ്‌ട്രേലിയയുടെ ലോകകപ്പ് സ്‌ക്വാഡ്

ഓസ്‌ട്രേലിയയുടെ ലോകകപ്പ് സ്‌ക്വാഡ്

ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), ആഷ്ടണ്‍ ഏഗര്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, പാറ്റ് കമ്മിന്‍സ്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ജോഷ് ഹേസല്‍വുഡ്, ആദം സാംപ, മിച്ചെല്‍ സ്വെപ്‌സണ്‍.

Story first published: Wednesday, October 20, 2021, 13:26 [IST]
Other articles published on Oct 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+