
ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ലെന്നത് ചരിത്രം. ഈ ചരിത്രം തിരുത്താനുള്ള മികവ് പാക് നിരക്കുമുണ്ട്. എന്നാല്‍ ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പിനിറങ്ങുന്ന ഇന്ത്യയെ കീഴടക്കുക എളുപ്പമാവില്ല. മുന്‍തൂക്കം കണക്കുകള്‍ പ്രകാരം ഇന്ത്യക്കാണ്. എന്നാല്‍ പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കുന്ന നാല് കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
Also Read: ഇന്ത്യയുടെ പുതിയ ടി20 നായകന്‍ രോഹിത് തന്നെ, വ്യക്തമാക്കി ബിസിസിഐ, പ്രഖ്യാപനം ഉടന്‍

ആര്‍ അശ്വിന്‍ പ്ലേയിങ് 11ല്‍ വേണോ?
നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ആര്‍ അശ്വിനെ ടി20 ഫോര്‍മാറ്റിലേക്ക് പരിഗണിക്കുന്നത്. അതും പ്രധാനപ്പെട്ട ടി20 ലോകകപ്പില്‍. ഇന്ത്യക്കായി ടി20യില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണെങ്കിലും ഏറെ നാളുകളായി അദ്ദേഹത്തെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം തുടര്‍ന്നതോടെ അശ്വിനെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുകയായിരുന്നു. അനുഭവസമ്പത്തേറെയുള്ള അശ്വിന്‍ യുഎഇയിലെ തന്റെ ബൗളിങ് മികവ് ഐപിഎല്ലിലൂടെ തെളിയിച്ചതാണ്.
Also Read: T20 World Cup: പ്ലീസ്, ഞാന്‍ കൈകൂപ്പാം! ബാറ്റിങില്‍ ഇന്ത്യ അവരെ മുന്നിലേക്ക് മാറ്റൂയെന്നു ചോപ്ര

എന്നാല്‍ പാകിസ്താനെതിരായ മത്സരത്തില്‍ അശ്വിന്‍ പ്ലേയിങ് 11 വേണോയെന്നത് തലപുകക്കുന്ന ചോദ്യമാണ്. രവീന്ദ്ര ജഡേജ സ്പിന്നറായി ടീമിലുണ്ടാവുമെന്നുറപ്പ്. വരുണ്‍ ചക്രവര്‍ത്തി,രാഹുല്‍ ചഹാര്‍ എന്നിവരിലൊരാള്‍ക്ക് പരിഗണന നല്‍കണോ അതോ അശ്വിനെ കളിപ്പിക്കണോയെന്നത് ടീമിന് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്ന ചോദ്യമാണ്. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പരിഗണിക്കാത്ത പക്ഷം അശ്വിന്‍ പുറത്തിരിക്കാനാണ് സാധ്യത കൂടുതല്‍.

ഇഷാന്‍ കിഷന്‍ -സൂര്യകുമാര്‍ യാദവ്
ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ് എന്നിവരിലാരെന്നതും വലിയൊരു ചോദ്യമാണ്. രണ്ട് പേരും മികച്ച താരങ്ങള്‍. സമീപകാല ഫോം പരിഗണിച്ചാല്‍ ഇഷാന്‍ കിഷനാണ് മുന്‍തൂക്കം. എന്നാല്‍ ബാക് അപ് ഓപ്പണറായാണ് ഇഷാനെ പരിഗണിക്കുന്നത്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാവും ഇന്ത്യ മുഖ്യ പരിഗണന നല്‍കുക. എന്നാല്‍ ഏത് പൊസിഷനിലും തിളങ്ങാന്‍ കെല്‍പ്പുള്ള ഇഷാന്‍ കിഷനെ നാലാം നമ്പറില്‍ സൂര്യക്ക് പകരക്കാരനായി ഇറക്കുമോയെന്നത് കണ്ടറിയാം.
Also Read: T20 World Cup: ഇന്ത്യ x പാക് പോരിന്റെ വിധി ഇവരെഴുതും! അഞ്ചു പേരെ അറിയാം

ഭുവനേശ്വര്‍ കുമാര്‍-മുഹമ്മദ് ഷമി
ഒരു കാലത്ത് ഇന്ത്യയുടെ ബൗളിങ് നിരയുടെ നട്ടെല്ലായിരുന്നു ഭുവനേശ്വര്‍ കുമാര്‍. എന്നാല്‍ പഴയ മൂര്‍ച്ച ഇന്ന് അദ്ദേഹത്തിന്റെ ബൗളിങ്ങിനില്ല. ജസ്പ്രീത് ബുംറ-ഭുവനേശ്വര്‍ കുമാര്‍ ഡെത്ത് ഓവര്‍ കൂട്ടുകെട്ട് ഏത് എതിരാളികളെയും ഭയപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ഇന്ന് റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഭുവി പിശുക്കുകാട്ടുന്നില്ല. ഈ സാഹചര്യത്തില്‍ ഭുവനേശ്വര്‍ കുമാര്‍ പ്ലേയിങ് 11വേണോയെന്നത് പ്രസക്തമായ ചോദ്യമാണ്. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ 50 ലധികം റണ്‍സ് വിട്ടുകൊടുത്ത ഭുവിക്ക് വിക്കറ്റ് നേടാനായിരുന്നില്ല.
Also Read: T20 World Cup 2021: മോശം ഫോം, പ്ലേയിങ് 11 നിന്ന് സ്വയം മാറിനില്‍ക്കാനും മടിയില്ല- ഓയിന്‍ മോര്‍ഗന്‍

മറുവശത്ത് മികച്ച ഫോമിലാണ് മുഹമ്മദ് ഷമി. പഞ്ചാബ് കിങ്‌സിനൊപ്പം ഐപിഎല്ലില്‍ തിളങ്ങിയ ഷമി സന്നാഹ മത്സരത്തിലും മികച്ച പ്രകടനമാണ് നടത്തിയത്. അതിനാല്‍ ഇവരിലാരെ പരിഗണിക്കണമെന്നത് ടീം മാനേജ്‌മെന്റിന് തലവേദനയുണ്ടാക്കുന്ന ചോദ്യമാണ്.
Also Read: T20 World Cup: ധോണിയുടെ ഫിറ്റ്‌നസ് വേറെ ലെവല്‍, ഞങ്ങളിലാരെയും തോല്‍പ്പിക്കും!- രാഹുല്‍ പറയുന്നു

ശര്‍ദുല്‍ ഠാക്കൂറെ പുറത്തിരുത്തണോ?
യുഎഇയിലെ സാഹചര്യത്തോട് വളരെ യോജിക്കുന്ന ശൈലിയുള്ള ബൗളറാണ് ശര്‍ദുല്‍ ഠാക്കൂര്‍. നിര്‍ണ്ണായക സമയത്ത് ബാറ്റിങ്ങിലും മികവ് കാട്ടാന്‍ കെല്‍പ്പുള്ള ശര്‍ദുലിനെ ഇന്ത്യ പുറത്തിരുത്തുമോയെന്നത് കണ്ടറിയണം. സിഎസ്‌കെയെ ഇത്തവണ കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ശര്‍ദുല്‍. മധ്യ ഓവറുകളില്‍ വിക്കറ്റ് നേടാനും മിടുക്കന്‍. പേസ് നിരയില്‍ ഭുവിക്ക് പകരം ശര്‍ദുലിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന.


Click it and Unblock the Notifications











