For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: മോശം ഫോം, പ്ലേയിങ് 11 നിന്ന് സ്വയം മാറിനില്‍ക്കാനും മടിയില്ല- ഓയിന്‍ മോര്‍ഗന്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കെകെആര്‍ നായകനായിരുന്ന് ടീമിനെ ഫൈനലിലേക്കെത്തിക്കാന്‍ ഓയിന്‍ മോര്‍ഗന് സാധിച്ചിരുന്നെങ്കിലും ബാറ്റിങ്ങില്‍ അദ്ദേഹം ദുരന്തമായിരുന്നു. ടി20 ലോകകപ്പിലേക്കെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ബാറ്റിങ് മെച്ചപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും വലിയ മാറ്റമൊന്നുമില്ല. സന്നാഹ മത്സരത്തിലും തീര്‍ത്തും നിരാശപ്പെടുത്തുകയാണ് ഇംഗ്ലണ്ട് നായകനായ മോര്‍ഗന്‍. 2019ലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടി20 ലോകകപ്പിലും ഫേവറേറ്റുകളാണെങ്കിലും നായകന്റെ ഫോം ഔട്ട് വലിയ തലവേദനയാവുന്നു.

ബെന്‍ സ്‌റ്റോക്‌സിന്റെ അഭാവത്തില്‍ മോര്‍ഗന്‍ മധ്യനിരയില്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടതുണ്ടെങ്കിലും അദ്ദേഹത്തിന് മികവിനൊത്ത് ഉയരാനാവുന്നില്ല. ഇപ്പോഴിതാ മോശം ഫോമിനെത്തുടര്‍ന്ന് താന്‍ സ്വയം പ്ലേയിങ് 11 നിന്ന് മാറിനില്‍ക്കുന്ന കാര്യം പോലും പരിഗണനയിലാണെന്നാണ് മോര്‍ഗന്‍ പറഞ്ഞത്. ഈ വര്‍ഷം ഏഴ് അന്താരാഷ്ട്ര ടി20 മത്സരത്തില്‍ നിന്ന് 82 റണ്‍സാണ് മോര്‍ഗന് നേടാനായത്.

Also Read : T20 World Cup: ധോണിയുടെ ഫിറ്റ്‌നസ് വേറെ ലെവല്‍, ഞങ്ങളിലാരെയും തോല്‍പ്പിക്കും!- രാഹുല്‍ പറയുന്നു

1

'ടീമിന്റെ സാഹചര്യത്തിന് അനുസരിച്ച് ഞാന്‍ സ്വയം പ്ലേയിങ് 11നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യവും ഉണ്ടായേക്കും. ടീമിനൊപ്പം മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കിലും എന്റെ ക്യാപ്റ്റന്‍സി മികച്ചതായിരുന്നു. ഞാന്‍ ബാറ്റ് ചെയ്യുന്ന പൊസിഷന്‍ നോക്കുക. ടി20 ക്രിക്കറ്റിന്റെ സ്വഭാവം അനുസരിച്ചാണ് കളിക്കാന്‍ ശ്രമിക്കുന്നത്. നായകനെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നു'- മോര്‍ഗന്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഇത്തവണ കാര്യങ്ങള്‍ എളുപ്പമാവില്ല. ടീമിനെ ആശങ്കപ്പെടുത്തി നിരവധി പ്രശ്‌നങ്ങളുണ്ട്. ബെന്‍ സ്റ്റോക്‌സ്, ജോഫ്രാ ആര്‍ച്ചര്‍ എന്നിവരുടെ അഭാവമാണ് പ്രധാന തലവേദന. രണ്ട് പേര്‍ക്കും ഉത്തമ പകരക്കാരെ കണ്ടെത്തുക പ്രയാസമുള്ള കാര്യമാണ്. ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍ എന്നിവര്‍ ഐപിഎല്ലിന്റെ രണ്ടാം പാദം കളിച്ചിരുന്നില്ല. അതിനാല്‍ യുഎഇയില്‍ ലോകകപ്പിലെ പ്രകടനം കണ്ടറിയണം. ജേസന്‍ റോയിക്ക് സ്ഥിരതയില്ല.

2

സിഎസ്‌കെയ്‌ക്കൊപ്പം കളിച്ച മോയിന്‍ അലി ഐപിഎല്ലിലെ മിന്നും ഫോം ദേശീയ ടീമിനൊപ്പവും തുടരുന്നു. എന്നാല്‍ ലിയാം ലിവിങ്സ്റ്റണ് ഫോമിലേക്കുയരാനാവുന്നില്ല. ഇംഗ്ലണ്ടിന്റെ ബൗളിങ് നിരക്കും വലിയ ശക്തി അവകാശപ്പെടാനാവില്ല. മാര്‍ക്ക് വുഡ്, ക്രിസ് ജോര്‍ദാന്‍ എന്നിവരൊക്കെ ഉള്‍പ്പെടുന്ന പേസ് നിരക്ക് റണ്‍സ് പ്രതിരോധിക്കാന്‍ വലിയ മിടുക്കുണ്ടെന്ന് കരുതുന്നില്ല.

യുഎഇയിലെ സാഹചര്യത്തില്‍ മോശം ഫോം തുടര്‍ന്നാലും നായകസ്ഥാനത്ത് നിന്നും പ്ലേയിങ് 11 നിന്നും മോര്‍ഗനെ ഇംഗ്ലണ്ട് മാറ്റിയേക്കില്ല. സമീപകാലത്തെ പ്രകടനം മോശമാണെങ്കിലും ഒറ്റ ഇന്നിങ്‌സുകൊണ്ട് ഫോമിലേക്ക് തിരിച്ചുവരാനുള്ള മികവ് മോര്‍ഗനുണ്ട്. അതിനാല്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനായ മോര്‍ഗനെ ഇംഗ്ലണ്ട് കൈവിട്ടേക്കില്ല. ഐപിഎല്ലില്‍ 17 ഇന്നിങ്‌സില്‍ നിന്ന് 133 റണ്‍സാണ് ഇത്തവണ അദ്ദേഹം നേടിയത്. എന്നാല്‍ ഫ്രാഞ്ചൈസി ക്രിക്കറ്റും ദേശീയ ക്രിക്കറ്റും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ദേശീയ ടീമിനൊപ്പം മോര്‍ഗന്റെ ശക്തമായ തിരിച്ചുവരവ് തന്നെയാണ് ഇംഗ്ലണ്ട് ടീം പ്രതീക്ഷിക്കുന്നത്.

3

ഇത്തവണ മരണ ഗ്രൂപ്പിലാണ് ഇംഗ്ലണ്ടുള്ളത്. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവരോടൊപ്പം നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടിനൊപ്പമുണ്ട്. ഇവരോടെല്ലാം മത്സരിച്ച് മുന്നേറുക ഇംഗ്ലീഷ് നിരക്ക് എളുപ്പമാവില്ല. സന്നാഹ മത്സരത്തില്‍ ഇന്ത്യയോട് തോറ്റത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടാവാം. പഴയ ഫോമിലേക്ക് മോര്‍ഗന്‍ തിരിച്ചെത്തിയാല്‍ത്തന്നെ ഒരു പരിധിവരെ ഇംഗ്ലണ്ടിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്ന് പറയാം.

യുഎഇയില്‍ മഞ്ഞുവീഴ്ചതുടങ്ങിയിട്ടുള്ളതിനാല്‍ ടോസ് നിര്‍ണ്ണായകമാവും. ഈര്‍പ്പം നിറയുന്ന പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് പ്രതീക്ഷിച്ച ആധിപത്യം ലഭിച്ചേക്കില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്തായാലും തകര്‍പ്പന്‍ ലോകകപ്പ് തന്നെയാണ് ഇത്തവണ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Story first published: Wednesday, October 20, 2021, 12:17 [IST]
Other articles published on Oct 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+