
സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയേയും തോല്‍പ്പിച്ച് ഇന്ത്യ ഇറങ്ങുമ്പോള്‍ പാകിസ്താന്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചെങ്കിലും ദക്ഷിണാഫ്രിക്കയോട് തോറ്റു. മുഹമ്മദ് റിസ്വാന്‍,ബാബര്‍ അസാം എന്നിവരുടെ ഫോം പാകിസ്താനെ സംബന്ധിച്ച് തലവേദനയുണ്ടാക്കുന്ന കാര്യമാണ്. ഇപ്പോഴിതാ ചിരവൈരി പോരാട്ടത്തിന് മുമ്പ് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസവുമായ ഇന്‍സമാം ഉല്‍ ഹഖ്.
Also Read: T20 World cup: സന്നാഹം- ഓസീസിനെയും കെട്ടുകെട്ടിച്ച് ഇന്ത്യ, പാകിസ്താന് മുന്നറിയിപ്പ്

ഉപഭൂഖണ്ഡ പിച്ചുകളില്‍ ലോകത്തിലെ ഏറ്റവും മികച്ച ടീം ഇന്ത്യയാണെന്നാണ് ഇന്‍സമാം ഉല്‍ ഹഖ് അഭിപ്രായപ്പെട്ടത്. 'ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിലും നന്നായി കളിച്ചു. ഉപഭൂഖണ്ഡ പിച്ചുകളില്‍ ലോകത്തിലെ ഏറ്റവും മികച്ച ടി20 ടീം ഇന്ത്യയാണ്. ഓസ്‌ട്രേലിയക്കെതിരേ 155 റണ്‍സ് അനായാസമായാണ് ഇന്ത്യ മറികടന്നത്. വിരാട് കോലിയുടെ ആവിശ്യം പോലും ഇന്ത്യക്ക് വേണ്ടിവന്നില്ല.
Also Read: T20 World Cup: ഓസ്‌ട്രേലിയയെ ലോകകപ്പ് നേടാന്‍ കോലിയും സഹായിക്കും! എങ്ങനെയെന്നറിയാം

ഒരു ടൂര്‍ണമെന്റിലും ഏത് ടീം ജയിക്കുമെന്ന് ഞാന്‍ പറയില്ല. ജയിക്കാനുള്ള സാധ്യതകളെക്കുറിച്ചാണ് പറയാറുള്ളത്. എന്റെ അഭിപ്രായത്തില്‍ മറ്റേത് ടീമിനെക്കാളും ഇന്ത്യ കിരീടം നേടാനുള്ള സാധ്യതകളാണ് കൂടുതല്‍. പ്രത്യേകിച്ച് ഇത്തരമൊരു സാഹചര്യത്തില്‍. ഇന്ത്യക്കൊപ്പം അനുഭവസമ്പന്നരായ നിരവധി താരങ്ങളുണ്ട്'-ഇന്‍സമാം ഉല്‍ ഹഖ് പറഞ്ഞു.

ഇന്ത്യയുടെ വലിയ ആശങ്കകളെല്ലാം സന്നാഹ മത്സരത്തിലൂടെ പരിഹരിക്കപ്പെട്ടുവെന്ന് പറയാം. കെ എല്‍ രാഹുലിന്റെ ഉജ്ജ്വല ഫോം ടീമിന് പ്രതീക്ഷ നല്‍കുന്നു. ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ് എന്നീ യുവതാരങ്ങളും മികച്ച ഫോമിലാണുള്ളത്. ഓസീസിനെതിരായ സന്നാഹത്തില്‍ അര്‍ധ സെഞ്ച്വറി നേടി രോഹിത് ശര്‍മയും പ്രതീക്ഷ കാത്തു. എന്നാല്‍ വിരാട് കോലിക്ക് ഫോമിലേക്കുയരാനായിട്ടില്ല.
Also Read: ഇന്ത്യയുടെ പുതിയ ടി20 നായകന്‍ രോഹിത് തന്നെ, വ്യക്തമാക്കി ബിസിസിഐ, പ്രഖ്യാപനം ഉടന്‍

സ്പിന്നര്‍മാരും മികച്ച പ്രകടനം നടത്തുന്നുണ്ട്. ഹര്‍ദിക് പാണ്ഡ്യക്ക് പന്തെറിയാനാവാത്തത് തിരിച്ചടിയാണെങ്കിലും അത് ഇന്ത്യയെ കാര്യമായി ബാധിച്ചേക്കില്ല. പേസ് നിരയില്‍ ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് ഷമി,ഭുവനേശ്വര്‍ കുമാര്‍,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരില്‍ ആര് വേണമെന്നതും ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യമാണ്. റിഷഭ് പന്ത്,ഹര്‍ദിക് പാണ്ഡ്യ,രവീന്ദ്ര ജഡേജ എന്നിവര്‍ അണിനിരക്കുന്ന ഇന്ത്യയുടെ മധ്യനിര ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ കെല്‍പ്പുള്ളതാണ്.
Also Read: T20 World Cup: പ്ലീസ്, ഞാന്‍ കൈകൂപ്പാം! ബാറ്റിങില്‍ ഇന്ത്യ അവരെ മുന്നിലേക്ക് മാറ്റൂയെന്നു ചോപ്ര

പാകിസ്താന്‍ ടീമിനെ സംബന്ധിച്ചുള്ള പ്രശ്‌നം ഒന്നോ രണ്ടോ താരങ്ങളെ അമിതമായി ആശ്രയിക്കുന്നുവെന്നതാണ്. ബാബര്‍ അസാം,മുഹമ്മദ് റിസ്വാന്‍ എന്നീ താരങ്ങളുടെ പ്രകടനത്തിലാണ് പാകിസ്താന്റെ എല്ലാ പ്രതീക്ഷകളും. രണ്ട് പേര്‍ക്കും മികച്ച പ്രകടനം സാധിക്കാത്ത പക്ഷം ടീം വലിയ സമ്മര്‍ദ്ദത്തിലേക്ക് കൂപ്പുകുത്തും. ഷഹിന്‍ ഷാ അഫ്രീദിക്ക് മികച്ച പിന്തുണ നല്‍കാന്‍ ഹസന്‍ അലിക്ക് സാധിക്കുന്നില്ല.

Also Read: T20 World Cup: ഇന്ത്യ x പാക് പോരിന്റെ വിധി ഇവരെഴുതും! അഞ്ചു പേരെ അറിയാം
ഇന്ത്യ-പാകിസ്താന്‍ ഗ്രൂപ്പ് ഘട്ട മത്സരം ഫൈനലിന് മുന്നോടിയായുള്ള ഫൈനലായിരിക്കുമെന്നും ഇന്‍സമാം പറഞ്ഞു. 'ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്രൂപ്പുഘട്ട മത്സരം ഫൈനലിന് മുന്നോടിയായുള്ള ഫൈനലാണ്. ഈ മത്സരത്തോളം ആവേശം നല്‍കുന്ന മറ്റൊരു മത്സരവുമില്ല. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-പാക് മത്സരത്തിലൂടെ തുടങ്ങുകയും അവസാനിക്കുകയും ചെയ്തു. രണ്ട് മത്സരവും ഫൈനല്‍ പോലെയാണ് തോന്നിയത്. ആദ്യ മത്സരത്തില്‍ ജയിക്കുന്ന ടീമിന്റെ സമ്മര്‍ദ്ദം പകുതിയോളം കുറയും'-ഇന്‍സമാം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications