
ഇന്ത്യ-പാക് പോരാട്ടം എന്നതിലുപരിയായി ബാബര്‍ അസാം-വിരാട് കോലി എന്നീ ആധുനികക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ നേര്‍ക്കുനേര്‍ എത്തുന്ന മത്സരം കൂടിയാണിത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോളം പ്രതിഭയുള്ളവനെന്ന് പാക് ആരാധകര്‍ വിശേഷിപ്പിക്കുന്ന താരമാണ് ബാബര്‍ അസാം. എന്നാല്‍ വിരാട് കോലിയോളം ആരാധക പിന്തുണ ബാബറിനില്ലെന്ന് തന്നെ പറയാം. ലോകത്തിലെ എല്ലായിടത്തും വലിയ ആരാധക പിന്തുണ കോലിക്കുണ്ട്. പാകിസ്താനിലും കോലിക്ക് നിരവധി ആരാധകരുണ്ട്.
Also Read: ഐപിഎല്ലില്‍ ടീം ഇറക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകള്‍ക്ക് താല്‍പ്പര്യം, ബിസിസിഐയെ സമീപിച്ചു

ഇതില്‍ കോലിയുടെ ഒരു കട്ട ആരാധികയുമുണ്ട്. റിസ്‌ല റഹാന്‍ എന്നാണ് ആ ആരാധികയുടെ പേര്. 2019ലെ ഏകദിന ലോകകപ്പിന്റെ സമയത്താണ് കോലിയോടുള്ള തന്റെ കടുത്ത ആരാധന വ്യക്തമാക്കി റിസ് ല രംഗത്തെത്തിയതും ആരാധകര്‍ അത് ഏറ്റെടുത്തതും. 'എനിക്ക് വിരാട് കോലിയെ തരൂ' എന്ന് സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചാണ് കോലിയോടുള്ള തന്റെ ഇഷ്ടവും ആരാധനയും റിസ്‌ല വ്യക്തമാക്കിയത്. കോലിയുടെ പാക് ആരാധികയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരും വളരെ വേഗം ഏറ്റെടുത്തു.
Also Read: T20 World Cup 2021: ചരിത്രം തിരുത്തുമോ പാക് പട? ഇന്ത്യ-പാക് നേര്‍ക്കുനേര്‍ പോരാട്ടങ്ങളെ അടുത്തറിയാം

2018ലെ ദുബായ് വേദിയായ ഏഷ്യാ കപ്പിലാണ് റിസ് ല ആദ്യം രംഗത്തെത്തുന്നത്. 2019ലെ ഏകദിന ലോകകപ്പില്‍ പാകിസ്താന്‍ കാരിയായിട്ടും ഇന്ത്യയെ പിന്തുണച്ചതോടെയാണ് താരം ശ്രദ്ധപിടിച്ചുപറ്റിയത്. എന്നാല്‍ പാക് ആരാധകരുടെ വിമര്‍ശനം ഏറ്റുവാങ്ങിയതോടെ പാകിസ്താന്‍ സെമിയില്‍ കടക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് റിസ് ല തിരുത്തി. എന്നാല്‍ ഇന്ത്യയും ന്യൂസീലന്‍ഡുമാണ് സെമിയില്‍ ഏറ്റുമുട്ടിയത്. പാകിസ്താന്‍ സെമി കാണാതെ പുറത്താവുകയും ചെയ്തു.
Also Read: T20 World Cup 2021: ഇന്ത്യയെ എന്തിനാണ് ഫേവറേറ്റുകളെന്ന് വിളിക്കുന്നത്? വിമര്‍ശിച്ച് മൈക്കല്‍ വോണ്‍

ഇത്തവണ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം നടക്കാനിരിക്കെയാണ് റിസ് ല വീണ്ടും ഇന്ത്യക്കും കോലിക്കും പിന്തുണയുമായി എത്തുമോയെന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതുവരെ പരസ്യ പ്രതികരണങ്ങള്‍ നടത്തി റിസ് ല രംഗത്തെത്തിയിട്ടില്ല. എന്നാല്‍ മത്സര ദിനം കോലിക്ക് പിന്തുണയുമായി പാക് ആരാധിക വീണ്ടുമെത്തുമോയെന്ന് കാത്തിരുന്ന് കാണാം.
Also Read: T20 World cup: സന്നാഹം- ഓസീസിനെയും കെട്ടുകെട്ടിച്ച് ഇന്ത്യ, പാകിസ്താന് മുന്നറിയിപ്പ്

നേരത്തെ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനി വ്യാട്ടും കോലിയോടുള്ള ആരാധന തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. കോലിയെ ഇഷ്ടമാണെന്നും വിവാഹം ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്നുമെല്ലാം ഡാനി തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ബോളിവുഡ് താരം അനുഷ്‌ക ശര്‍മയെ വിവാഹം കഴിച്ച കോലിക്ക് വാമിക എന്ന പേരിട്ടിരിക്കുന്ന പെണ്‍ കുഞ്ഞുമുണ്ട്.
Also Read: T20 World Cup: ഓസ്‌ട്രേലിയയെ ലോകകപ്പ് നേടാന്‍ കോലിയും സഹായിക്കും! എങ്ങനെയെന്നറിയാം

ഇന്ത്യയെ ഇതുവരെ ലോകകപ്പില്‍ തോല്‍പ്പിക്കാത്ത ടീമെന്ന നാണംകെട്ട റെക്കോഡ് അവസാനിപ്പിക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. ബാബര്‍ അസാം നയിക്കുന്ന പാക് നിരക്ക് യുഎഇയില്‍ മികച്ച റെക്കോഡാണുള്ളത്. യുഎഇയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് വലിയ അനുഭവസമ്പത്ത് പാക് നിരക്കുണ്ട്. ഇത് ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനെ സഹായിക്കുമെന്നാണ് പാക് ആരാധകരുടെ പ്രതീക്ഷ.

Also Read: ഇന്ത്യയുടെ പുതിയ ടി20 നായകന്‍ രോഹിത് തന്നെ, വ്യക്തമാക്കി ബിസിസിഐ, പ്രഖ്യാപനം ഉടന്‍
അതേ സമയം ഇന്ത്യ ഏറ്റവും ശക്തമായ താരനിരയോടെയാണ് ഇത്തവണ എത്തുന്നത്. താരസമ്പത്തിനൊപ്പം ഐപിഎല്ലിന് പിന്നാലെ ലോകകപ്പ് കളിക്കാനെത്തുന്നു എന്നതും ഇന്ത്യയുടെ സാധ്യതകള്‍ ഉയര്‍ത്തുന്നു. വിരാട് കോലി,കെ എല്‍ രാഹുല്‍,രോഹിത് ശര്‍മ തുടങ്ങി ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ ഇന്ത്യക്കൊപ്പം ഇത്തവണയുണ്ട്. എംഎസ് ധോണിയെന്ന ഉപദേഷ്ടാവിന്റെ സാന്നിധ്യവും ഇത്തവണ ഇന്ത്യയുടെ കിരീട സാധ്യത ഉയര്‍ത്തുന്നു.


Click it and Unblock the Notifications