
ഇപ്പോഴിതാ മുന്‍ വെസ്റ്റ് ഇന്‍ഡീസ് പേസറും കമന്റേറ്ററുമായ ഇയാന്‍ ബിഷോപ് തന്റെ ഫേവറേറ്റുകളാരെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഒരു ടീമിനെയല്ല അഞ്ച് ടീമുകളെയാണ് ബിഷോപ് തിരഞ്ഞെടുത്തത്. ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസീലന്‍ഡ്, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ് ഇവരിലാരും കിരീടം നേടാന്‍ സാധ്യതയുണ്ടെന്നാണ് മുന്‍ സൂപ്പര്‍ താരത്തിന്റെ വിലയിരുത്തല്‍. ഈ ടീമുകളുടെയെല്ലാം കരുത്ത് എന്താണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
Also Read: ഐപിഎല്ലില്‍ ടീം ഇറക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകള്‍ക്ക് താല്‍പ്പര്യം, ബിസിസിഐയെ സമീപിച്ചു

'ഇംഗ്ലണ്ടിന് മികച്ച താരങ്ങളുണ്ട്. ബാറ്റിങ്ങിലെ ആക്രമണോത്സുകതയാണ് അവരുടെ ശക്തി. ഇന്ത്യയെ സംബന്ധിച്ച് പറഞ്ഞാല്‍ ടീമിലുടനീളം വലിയ താരങ്ങളാണുള്ളത്. ന്യൂസീലന്‍ഡ് ടീം ബൗണ്ടറികളിലൂടെ റണ്‍സ് നേടാന്‍ മിടുക്കരാണ്. കരുത്തുറ്റ ബൗളിങ് നിരയും അവര്‍ക്കുണ്ട്.പാകിസ്താന്റെ ബൗളിങ് നിരയാണ് അപകടകാരികള്‍. വെസ്റ്റ് ഇന്‍ഡീസ് നിരക്ക് വലിയ അനുഭവസമ്പത്തുണ്ട്. അവര്‍ മികച്ച പ്രകടനം നടത്തുമെന്ന് തന്നെയാണ് പ്രതീക്ഷ'-ബിഷോപ് പറഞ്ഞു.
Also Read: T20 World Cup 2021: അശ്വിനും രാഹുല്‍ ചഹാറും വേണ്ട, ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ഇര്‍ഫാന്‍

ഇത്തവണ വ്യക്തമായ മുന്‍തൂക്കം ആര്‍ക്കും നല്‍കാനാവില്ല. ഒട്ടുമിക്ക താരങ്ങളും പിഎസ്എല്ലിലൂടെയും ഐപിഎല്ലിലൂടെയും ദേശീയ ടീമിനൊപ്പവും യുഎഇയില്‍ കളിച്ചിട്ടുള്ളവരാണ്. അതിനാല്‍ പിച്ചിന്റെ സ്വഭാവം എല്ലാവര്‍ക്കും നന്നായി അറിയാം. ബൗളിങ്ങിനെ പൂര്‍ണ്ണമായും തഴയുന്ന മൈതാനമല്ല യുഎഇയിലേത്. പേസര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും ഒരുപോലെ തിളങ്ങാനാവും. എന്നാല്‍ സാഹചര്യത്തിനനുസരിച്ച് പന്തെറിയണമെന്ന് മാത്രം.
Also Read: T20 World Cup 2021: 'മറ്റേത് ടീമിനെക്കാളും കിരീട സാധ്യത ഇന്ത്യക്ക്', കാരണം നിരത്തി ഇന്‍സമാം ഉല്‍ഹഖ്

പാകിസ്താന്‍ തങ്ങളുടെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാക്കുന്നത് യുഎഇയാണ്. അതിനാല്‍ ഇവിടുത്തെ സാഹചര്യം നന്നായി അറിയാം. എന്നാല്‍ ഇത് മുതലാക്കാന്‍ പാക് നിരക്ക് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.സന്നാഹ മത്സരത്തില്‍ പ്രതീക്ഷക്കൊത്ത പ്രകടനമല്ല പാകിസ്താന്‍ നടത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയോട് ടീം പരാജയപ്പെട്ടു. ഇത് ടീമിനെ സംബന്ധിച്ച് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമല്ല.
Also Read: T20 World Cup 2021: ആര്‍ക്കും സംശയം വേണ്ട, ഫൈനലില്‍ ഇന്ത്യയുണ്ടാവും, പ്രവചനവുമായി മോണ്ടി പനേസര്‍

താരതമ്യേനെ ഭേദം ഇന്ത്യയാണ്. ഐപിഎല്ലിലെ അനുഭവസമ്പത്തിന്റെ കരുത്തിലെത്തുന്ന ഇന്ത്യക്കൊപ്പം വിരാട് കോലി,രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍ എന്നീ ലോകോത്തര താരങ്ങളാണുള്ളത്. യുവതാരങ്ങളും ഒന്നിനൊന്ന് മെച്ചം. റിഷഭ് പന്ത്,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം മാച്ച് വിന്നര്‍മാരാണ്. ഫിനിഷറായ ഹര്‍ദിക് പാണ്ഡ്യയുമുണ്ട്. ഹര്‍ദിക്കിന് പന്തെറിയാനാവുന്നില്ലെന്നത് മാത്രമാണ് ഇന്ത്യക്ക് തിരിച്ചടി നല്‍കുന്ന ഏക കാര്യം.
Also Read: T20 World Cup 2021: വീണ്ടുമൊരു ഇന്ത്യ x പാക് ത്രില്ലര്‍- മറക്കാനാവുമോ ഈ അഞ്ചു ക്ലാസിക്കുകള്‍?

അതേ സമയം സന്നാഹ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് തീര്‍ത്തും നിരാശപ്പെടുത്തി. പാകിസ്താനോടും അഫ്ഗാനിസ്ഥാനോടും തോറ്റു. നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസ് സന്നാഹത്തില്‍ നിരാശപ്പെടുത്തിയെങ്കിലും മത്സരത്തിലേക്കെത്തുമ്പോള്‍ കൂടുതല്‍ കരുത്തുകാട്ടുമെന്നുറപ്പ്. വാലറ്റം വരെ നീണ്ടുനില്‍ക്കുന്ന ബാറ്റിങ് കരുത്ത് ടീമിനുണ്ടെങ്കിലും ബൗളിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസിന് ആശങ്കകളേറെ.
Also Read: T20 World Cup 2021: രോഹിത്തും കോലിയുമല്ല, ഇന്ത്യയുടെ നിര്‍ണ്ണായക താരം രാഹുലാണ്- കപില്‍ ദേവ്

ഓസ്‌ട്രേലിയയെ സംബന്ധിച്ച് താരക്ഷാമമില്ല. എന്നാല്‍ പ്രശ്‌നം ഫോമാണ്. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ഫോമിലേക്കെത്തിയാല്‍ ടീം ചരിത്രം ആവര്‍ത്തിക്കും. മാക്‌സ് വെല്‍ മികച്ച ഫോമില്‍ കളിക്കുന്നത് ടീമിന്റെ സാധ്യത ഉയര്‍ത്തുന്നു. പരിക്കിന് ശേഷം മാര്‍ക്കസ് സ്റ്റോയിനിസ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്കിന് പാറ്റ് കമ്മിന്‍സ് മികച്ച പിന്തുണ നല്‍കേണ്ടതായുണ്ട്.
Also Read: T20 World Cup 2021: ഇന്ത്യ-പാക് നാല് നാള്‍, ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന നാല് കാര്യങ്ങളിതാ

നിശബ്ദരായി വന്ന് അത്ഭുതപ്പെടുത്തുന്ന നിരയാണ് ന്യൂസീലന്‍ഡിന്റേത്. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ന്യൂസീലന്‍ഡിനെയും ഇത്തവണ എഴുതിത്തള്ളാനാവില്ല. സന്നാഹത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച അഫ്ഗാന്‍ നിരയും വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്.


Click it and Unblock the Notifications