T20 World Cup 2021: ആര്‍ക്കും സംശയം വേണ്ട, ഫൈനലില്‍ ഇന്ത്യയുണ്ടാവും, പ്രവചനവുമായി മോണ്ടി പനേസര്‍
ദുബായ്: ഇത്തവണ ടി20 ലോകകപ്പ് ഒരുപാട് സവിശേഷതകളോടെയാണെത്തുന്നത്. പ്രധാനമായും നൂട്രല്‍ വേദി,ആര്‍ക്കും തട്ടകത്തിന്റെ മുന്‍തൂക്കം അവകാശപ്പെടാനാവില്ല. കൂടാതെ ഇടവേളക്ക് ശേഷം കാണികള്‍ക്ക് മുന്നില്‍ നടക്കുന്ന വലിയ ടൂര്‍ണമെന്റ്. ഇങ്ങനെ നിരവധി സവിശേഷതകള്‍ ഇത്തവണത്തെ ലോകകപ്പിലുണ്ട്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പായിരുന്നെങ്കിലും കോവിഡ് സാഹചര്യത്തെത്തുടര്‍ന്നാണ് വേദി യുഎഇയിലേക്ക് മാറ്റിയത്.

ഇത്തവണ കിരീട സാധ്യത കല്‍പ്പിക്കുന്നവരിലെ മുന്‍നിരക്കാരാണ് ഇന്ത്യ. മികച്ച ടീം കരുത്തിനൊപ്പം ഐപിഎല്ലിന് പിന്നാലെ ഇറങ്ങുന്നുവെന്നതും ഇന്ത്യയുടെ കിരീട സാധ്യത ഉയര്‍ത്തുന്നു. പ്രമുഖരുടെയെല്ലാം വിലയിരുത്തലില്‍ ഇന്ത്യക്ക് കിരീട സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ എല്ലാ ടീമും മികച്ച താരക്കരുത്തുമായെത്തുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

ഇപ്പോഴിതാ ഇന്ത്യ തീര്‍ച്ചയായും ഫൈനല്‍ കളിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. 'ഇത്തവണ ലോകകപ്പ് സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്നിലാണ് ഇന്ത്യ. ടൂര്‍ണമെന്റിലുടെനീളം ആസ്വദിപ്പിക്കാനും കിരീടം നേടാനും അവര്‍ക്ക് സാധിച്ചേക്കും. ഇന്ത്യ ഫൈനലിലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. വിരാട് നായകനെന്ന നിലയില്‍ ഒരു ഐസിസി കിരീടം തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ടാവും. അതിനാല്‍ അത്ര പെട്ടെന്ന് തോല്‍ക്കാന്‍ അവന്‍ തയ്യാറാകില്ല. ടി20 നായകനെന്ന നിലയില്‍ കോലി കളിക്കുന്ന ടൂര്‍ണമെന്റായതിനാല്‍ കിരീടത്തിനായി വിശന്നാവും അവന്‍ വരിക'-മോണ്ടി പനേസര്‍ പറഞ്ഞു.
Also Read: ഇന്ത്യയുടെ പുതിയ ടി20 നായകന്‍ രോഹിത് തന്നെ, വ്യക്തമാക്കി ബിസിസിഐ, പ്രഖ്യാപനം ഉടന്‍

ഇന്ത്യക്കായി നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള നായകനാണെങ്കിലും ഐസിസി കിരീടം കോലിക്ക് ഇതുവരെ എത്തിപ്പിടിക്കാനായിട്ടില്ല. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ തോറ്റ് പുറത്തായി. പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ തോറ്റു. കോലിയെ സംബന്ധിച്ച് ഐസിസി കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണിത്. മികച്ച ടീമിനൊപ്പം ഉപദേഷ്ടാവായി ഒപ്പമുള്ളതും കോലിയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഇതിനെയെല്ലാം മുതലാക്കാന്‍ കോലിക്കാവുമോയെന്നത് കാത്തിരുന്ന് കാണണം.
Also Read: T20 World Cup: പ്ലീസ്, ഞാന്‍ കൈകൂപ്പാം! ബാറ്റിങില്‍ ഇന്ത്യ അവരെ മുന്നിലേക്ക് മാറ്റൂയെന്നു ചോപ്ര

24ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതുവരെ ഇന്ത്യ ലോകകപ്പില്‍ പാകിസ്താനോട് തോറ്റിട്ടില്ല. എന്നാല്‍ യുഎഇയില്‍ അന്താരാഷ്ട്ര മത്സരം കളിച്ച് വലിയ അനുഭവസമ്പത്തുള്ള പാകിസ്താനെ ഇത്തവണ തോല്‍പ്പിക്കുക ഇന്ത്യക്ക് എളുപ്പമാവില്ല. ബാബര്‍ അസാം നയിക്കുന്ന പാകിസ്താന്‍ ടീമിലും പ്രതിഭാശാലികളായ നിരവധി താരങ്ങളുണ്ട്. ഇന്ത്യ-പാക് മത്സരത്തിലെ വിജയി ആരാവുമെന്നതിനെക്കുറിച്ചും മോണ്ടി പനേസര്‍ തന്റെ അഭിപ്രായം വ്യക്തമാക്കി.

'ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ബാബര്‍ അസാമിനെ നേരത്തെ പുറത്താക്കാനായാല്‍ പാകിസ്താനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കാവും. യുഎഇയില്‍ പാകിസ്താന് വലിയ അനുഭവസമ്പത്തുണ്ട്. ഷഹിന്‍ ഷാ അഫ്രീദിയെപ്പോലുള്ള മികച്ച ബൗളര്‍മാര്‍ പാകിസ്താനൊപ്പമുണ്ട്. ബാബര്‍ അസാമിനെപ്പോലെയുള്ള മികച്ച ബാറ്റ്‌സ്മാന്‍മാരുമുണ്ട്. പാകിസ്താനെ മുന്‍വിധിയോടെ കാണാനാവില്ല. പാകിസ്താനെ തോല്‍പ്പിക്കാന്‍ പാകിസ്താനെ സാധിക്കൂ. തങ്ങളുടേതായ ദിവസം ലോകത്തിലെ ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ അവര്‍ക്ക് ശക്തിയുണ്ട്. ഇത്തവണ കൂടുതല്‍ പ്രചോദനത്തോടെയാണ് അവര്‍ എത്തുന്നത്. എന്നാല്‍ പാകിസ്താനെതിരായ ഇതുവരെയുള്ള റെക്കോഡ് നോക്കുമ്പോള്‍ ഇന്ത്യക്ക് മേല്‍കൈയുണ്ട്. പാകിസ്താനായിരിക്കും ഇന്ത്യയേക്കാള്‍ സമ്മര്‍ദ്ദമുണ്ടാവുക'-മോണ്ടി പനേസര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: T20 World Cup: ഇന്ത്യ x പാക് പോരിന്റെ വിധി ഇവരെഴുതും! അഞ്ചു പേരെ അറിയാം

Also Read: T20 World Cup 2021: മോശം ഫോം, പ്ലേയിങ് 11 നിന്ന് സ്വയം മാറിനില്‍ക്കാനും മടിയില്ല- ഓയിന്‍ മോര്‍ഗന്‍
ഇതുവരെ ഒരു ലോകകപ്പില്‍ പോലും ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചിട്ടില്ല. ഈ കണക്കുകള്‍ ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. നിലവിലെ താരങ്ങളുടെ ഫോം പരിഗണിച്ചാലും ഇന്ത്യക്കാണ് മുന്‍തൂക്കം. പാക് നിര ബാബര്‍ അസാം,മുഹമ്മദ് റിസ്വാന്‍ എന്നിവരെ വളരെയധികം ആശ്രയിക്കുന്നു. മുഹമ്മദ് ഹഫീസ്,ഷുഹൈബ് മാലിക്ക് എന്നിവരുടെ പ്രകടനം കണ്ടറിയണം. മാച്ച് വിന്നര്‍മാരായ താരങ്ങളെ പരിഗണിക്കുമ്പോള്‍ ഇന്ത്യക്കാണ് വിജയ സാധ്യത കൂടുതല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications