For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: വീണ്ടുമൊരു ഇന്ത്യ x പാക് ത്രില്ലര്‍- മറക്കാനാവുമോ ഈ അഞ്ചു ക്ലാസിക്കുകള്‍?

24നാണ് മല്‍സരം

ടി20 ലോകകപ്പില്‍ ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടം ഈയാഴ്ച നടക്കാനിരിക്കുകയാണ്. 24ന് ദബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നറിയപ്പെടുന്ന മല്‍സരം നടക്കുന്നത്. 2019ലെ ഐസിസി ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്ന ആദ്യ പോരാട്ടം കൂടിയാണിത്. അന്നു പാകിസ്താനെ ഇന്ത്യ കെട്ടുകെട്ടിച്ചിരുന്നു.

ടി20 ലോകകപ്പിലും ഏകദിന ലോകകപ്പിലും പാകിസ്താനെതിരേ അപരാജിത റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. അതു കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിരാട് കോലിയും സംഘവും ഇറങ്ങുക. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ നടന്ന അഞ്ചു ഇന്ത്യ- പാക് ക്ലാസിക്ക് പോരാട്ടങ്ങള്‍ നമുക്കു പരിശോധിക്കാം.

ബെംഗളൂരു (1996)

ബെംഗളൂരു (1996)

ഇന്ത്യയും പാകിസ്താനും തമ്മില്‍ 1996ലെ ഏകദിന ലോകകപ്പില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ ക്രിക്കറ്റ് പ്രേമികളില്‍ ഇപ്പോഴും മറന്നുകാണില്ല. ബെംഗളൂരുവിലായിരുന്നു ഈ മല്‍സരം. നവ്‌ജ്യോത് സിങ് സിദ്ധു (95), അജയ് ജഡേജ (45) എന്നിവരുടെ ഇന്നിങ്‌സുകള്‍ ഇന്ത്യയെ 287 എന്ന മികച്ച ടോട്ടലിലെത്തിച്ചിരുന്നു.
മറുപടിയില്‍ ആമിര്‍ സൊഹെയ്‌ലും സഈദ് അന്‍വറും ചേര്‍ന്ന് ഗംഭീര തുടക്കമായിരുന്നു പാകിസ്താനു നല്‍കിയത്. ഈ കളിയില്‍ പാക് താരം സൊഹെയ്‌ലും ഇന്ത്യന്‍ പേസര്‍ വെങ്കടേഷ് പ്രസാദും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പ്രസാദിനെതിരേ തുടരെ രണ്ടു ബൗണ്ടറികളടിച് ശേഷം പ്രസാദ് ബൗണ്ടറി ലൈനിനേക്ക് വിരല്‍ ചൂണ്ടി പരിഹസിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ബോളില്‍ സൊഹെയ്‌ലിന്റെ ഓഫ് സ്റ്റംപ് പിഴുതായിരുന്നു പ്രസാദിന്റെ മാസ് മറുപടി. കളിയില്‍ 39 റണ്‍സിനായിരുന്നു ഇഇന്ത്യന്‍ വിജയം.

 മാഞ്ചസ്റ്റര്‍ (1999)

മാഞ്ചസ്റ്റര്‍ (1999)

1999ല്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ- പാകിസ്താന്‍ പോരാട്ടം ആവേശകരമായിരുന്നു. രാഹുല്‍ ദ്രാവിഡ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരുടെ ഫിഫ്റ്റികളുടെ കരുത്തില്‍ 228 റണ്‍സിന്റെ വിജയലക്ഷ്യമാണ് പാകിസ്താന് ഇന്ത്യ നല്‍കിയത്. മറുപടിയില്‍ ഇന്ത്യയുടെ പേസ് ജോടികളായ ജവഗല്‍ ശ്രീനാഥും വെങ്കടേഷ് പ്രസാദും ചേര്‍ന്ന് പാക് ബാറ്റിങ് നിരയുടെ കഥ കഴിച്ചു. 180 റണ്‍സിന് പാകിസ്താന്‍ കൂടാരം കയറുകയായിരുന്നു. അഞ്ചു വിക്കറ്റുകളെടുത്ത പ്രസാദായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

 സെഞ്ചൂറിയന്‍ (2003)

സെഞ്ചൂറിയന്‍ (2003)

2003ല്‍ സൗത്താഫ്രിക്കയിലെ സെഞ്ചൂറിയനില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തിരുന്നു. ഓപ്പണര്‍ സഈദ് അന്‍വറുടെ ഉജ്ജ്വല ഇന്നിങ്‌സിന്റെ കരുത്തില്‍ 273 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് പാകിസ്താന്‍ ഇന്ത്യക്കു നല്‍കിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഇടിവെട്ട് സെഞ്ച്വറിയിലേറി ഇന്ത്യ നാലു വിക്കറ്റിനു ലക്ഷ്യത്തിലെത്തി. ഇതിഹാസ പേസര്‍ ഷുഐബ് അക്തറുള്‍പ്പെടെയുള്ളവരെ അദ്ദേഹം അന്നു നിലം തൊടീച്ചില്ല. വെറും രണ്ടു റണ്‍സകലെ അന്നു സച്ചിന് സെഞ്ച്വറി നഷ്ടമയാത് മാത്രമായിരുന്നു ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തിയ ഒരേയൊരു കാര്യം. 98 റണ്‍സിനു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പുറത്താവുകയായിരുന്നു.

 ജൊഹാനസ്‌ബെര്‍ഗ് (2007)

ജൊഹാനസ്‌ബെര്‍ഗ് (2007)

2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പിലും ഇന്ത്യയും പാകിസ്താനും മുഖാമുഖം വന്നു. ഫൈനലിലായിരുന്നു ഇന്ത്യ- പാക് ക്ലാസിക്ക്. എംഎസ് ധോണിക്കു കീഴില്‍ യുവനിരയായിരുന്നു ഇന്ത്യക്കു വേണ്ടി ടൂര്‍ണമെന്റില്‍ കളിച്ചത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 157 റണ്‍സാണ് നേടിയത്. മറുപടിയില്‍ നായകന്‍ മിസ്ബാഹുല്‍ ഹഖിന്റെ ഇന്നിങ്‌സ് പാകിസ്താനെ വിജയത്തിന് തൊട്ടരികില്‍ വരെയെത്തിച്ചു. എന്നാല്‍ അവസാന ബോൡ മിസ്ബയെ ശ്രീശാന്തിന്റെ കൈകളിലെത്തിച്ച് ജോഗീന്ദര്‍ ശര്‍മ ഇന്ത്യക്കു അഞ്ചു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയായിരുന്നു.

 മൊഹാലി (2011)

മൊഹാലി (2011)

2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തിരുന്നു. മൊഹാലിയിലായിരുന്നു മല്‍സരം. ഇഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ (85) തകര്‍പ്പന്‍ ഇന്നിങ്‌സ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 260 റണ്‍സന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു. മറുപടിയില്‍ ബൗളര്‍മാരുടെ മികവില്‍ പാകിസ്താനെ എറിഞ്ഞൊതുക്കിയ ഇന്ത്യ 29 റണ്‍സിന്റെ വിജയം ആഘോഷിക്കുകയായിരുന്നു. ഫൈനലിലേക്കു കടന്ന ഇന്ത്യ ശ്രീലങ്കയെയും തകര്‍ത്ത് ലോകകിരീടവും ചൂടിയിരുന്നു. 1983നു ശേഷം ഇന്ത്യയുടെ കന്നി ഏകദിന ലോകകപ്പ് നേട്ടവും കൂടിയായിരുന്നു ഇത്.

Story first published: Wednesday, October 20, 2021, 21:59 [IST]
Other articles published on Oct 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+