For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: രോഹിത്തും കോലിയുമല്ല, ഇന്ത്യയുടെ നിര്‍ണ്ണായക താരം രാഹുലാണ്- കപില്‍ ദേവ്

മുംബൈ: ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് പ്രേമികള്‍ എത്തിക്കഴിഞ്ഞു. യുഎഇ വേദിയാവുന്ന ടി20 ലോകകപ്പില്‍ സജീവ കിരീട പ്രതീക്ഷയിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇത്തവണ മികച്ച താരനിരയുള്ള ഇന്ത്യക്ക് കിരീടം ലഭിക്കാനുള്ള സാധ്യതയും ഏറെയാണ്. വിരാട് കോലി നയിക്കുന്ന ടീമില്‍ എടുത്തുപറയാന്‍ സാധിക്കുന്ന നിരവധി ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരുമുണ്ട്. ഉപദേഷ്ടാവായി എംഎസ് ധോണികൂടിയെത്തുമ്പോള്‍ ഇന്ത്യയുടെ ആത്മവിശ്വാസം ഇരട്ടിക്കും.

1

ഇന്ത്യയുടെ ടോപ് ത്രീ ബാറ്റിങ് നിരയാണ് ടീമിന്റെ ശക്തി. വിരാട് കോലി,രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍ എന്നീ മൂന്ന് പേരും ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരങ്ങളാണ്. ഇവരില്‍ ആരാണ് ഏറ്റവും കേമനെന്ന് പറയുക പ്രയാസമാവും. എന്നാല്‍ നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ കോലിയേക്കാളും രോഹിത്തിനെക്കാളും മികവ് രാഹുലിന് അവകാശപ്പെടാനാവും. ഇപ്പോഴിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണ്ണായക താരം കെ എല്‍ രാഹുലാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ കപില്‍ ദേവ്.

Also Read: T20 World Cup 2021: 'ഇന്ത്യയുടെ ഗെയിം ചെയിഞ്ചറാണവന്‍', പാകിസ്താനെതിരായ പ്ലേയിങ് 11 നിര്‍ദേശിച്ച് സ്റ്റെയിന്‍

2

'കെ എല്‍ രാഹുലിന്റെ ബാറ്റിങ് കാണാന്‍ വളരെ ഇഷ്ടമാണ്. വളരെ ആത്മവിശ്വാസത്തോടെയാണ് അവന്‍ കളിക്കുന്നത്. ഇപ്പോള്‍ വലിയ പരിചയസമ്പത്തുമുള്ള രാഹുല്‍ ടി20 ലോകകപ്പിലെ ഇന്ത്യയുടെ വലിയ സമ്പാദ്യമാണ്. അവന്റെ ബാറ്റിങ് നന്നായി ആസ്വദിക്കാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചക്കായി നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന താരമാണവന്‍. ഇത്തവണ സെമി ഫൈനലില്‍ ഇന്ത്യ തീര്‍ച്ചായും ഇടം പിടിക്കും'-കപില്‍ ദേവ് പറഞ്ഞു.

Also Read: ഇന്ത്യയുടെ പുതിയ ടി20 നായകന്‍ രോഹിത് തന്നെ, വ്യക്തമാക്കി ബിസിസിഐ, പ്രഖ്യാപനം ഉടന്‍

3

ഓപ്പണറെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനമാണ് രാഹുല്‍ കാഴ്ചവെക്കുന്നത്. പഞ്ചാബ് കിങ്‌സ് നായകനായ രാഹുല്‍ ഇത്തവണത്തെ ഐപിഎല്ലിലും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 2018ന് ശേഷം കളിച്ച എല്ലാ സീസണിലും 500ന് മുകളില്‍ റണ്‍സ് നേടാന്‍ രാഹുലിനായിട്ടുണ്ട്. ക്ലാസിക് താരമായി നിലയുറപ്പിച്ച് കളിക്കാനും അതിവേഗം റണ്‍സുയര്‍ത്താനും രാഹുലിന് മികവുണ്ട്. ടി20 ലോകകപ്പില്‍ രാഹുലിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Also Read: T20 World Cup: പ്ലീസ്, ഞാന്‍ കൈകൂപ്പാം! ബാറ്റിങില്‍ ഇന്ത്യ അവരെ മുന്നിലേക്ക് മാറ്റൂയെന്നു ചോപ്ര

4

പവര്‍പ്ലേയില്‍ രാഹുല്‍ നിലയുറപ്പിച്ചാല്‍ വിക്കറ്റ് വീഴ്ത്തുക പ്രയാസമാണ്. ടി20 യില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് രാഹുല്‍. വലിയ ഇന്നിങ്‌സ് കളിക്കാനുള്ള മികവാണ് രാഹുലിനെ മറ്റ് ഓപ്പണര്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. പാകിസ്താനെതിരായ മത്സരം 24ന് നടക്കാനിരിക്കെ രാഹുലിന്റെ ബാറ്റിങ്ങില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു.

Also Read: T20 World Cup 2021: ഇന്ത്യ-പാക് മത്സര ദിനം സാമൂഹ്യ മാധ്യമത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സാനിയ മിര്‍സ

5

ഉപദേഷ്ടാവായി ധോണി ഒപ്പമുള്ളത് ഇന്ത്യയുടെ കിരീട സാധ്യത ഇരട്ടിപ്പിച്ചിട്ടുണ്ട്. യുഎഇയില്‍ സിഎസ്‌കെയെ കിരീടം ചൂടിച്ചാണ് ധോണി ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത്. പിച്ചിന്റെ സ്വഭാവം നന്നായി അറിയാവുന്ന ധോണിയുടെ തന്ത്രങ്ങള്‍ ലോകകപ്പില്‍ ഇന്ത്യക്ക് കരുത്താവുമെന്നുറപ്പ്. കപില്‍ ദേവും ധോണിയുടെ സാന്നിധ്യം ഇന്ത്യയെ സഹായിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയേയും കപില്‍ ദേവ് പ്രശംസിച്ചു.

Also Read: T20 World Cup: ഇന്ത്യ x പാക് പോരിന്റെ വിധി ഇവരെഴുതും! അഞ്ചു പേരെ അറിയാം

6

Also Read: T20 World Cup 2021: മോശം ഫോം, പ്ലേയിങ് 11 നിന്ന് സ്വയം മാറിനില്‍ക്കാനും മടിയില്ല- ഓയിന്‍ മോര്‍ഗന്‍

'ഇന്ത്യയെ നിരവധി നേട്ടങ്ങളിലേക്ക് നയിക്കാന്‍ രവി ശാസ്ത്രിക്ക് സാധിച്ചിട്ടുണ്ട്. രണ്ട് തവണ ഓസ്‌ട്രേലിയയില്‍ പരമ്പര നേടാനും ഇംഗ്ലണ്ടിനെതിരേ 2-1ലീഡ് നേടാനും രവി ശാസ്ത്രിയുടെ പരിശീലനത്തിന് കീഴിലിറങ്ങിയ ഇന്ത്യന്‍ ടീമിനായി. എവേ മൈതാനങ്ങളില്‍ ജയിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. രവിക്ക് വേണ്ടി ഇത്തവണ ഇന്ത്യ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ധോണി ശാന്തനായ താരമാണ്. ഐപിഎല്‍ കിരീടം നേടിയാണ് അവന്‍ ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. ധോണിയുടെ ഉപദേശങ്ങള്‍ കോലിയെ ക്യാപ്റ്റന്‍സിയില്‍ സഹായിച്ചേക്കും. ഡ്രസിങ് റൂമിലെ ധോണിയുടെ സാന്നിധ്യം യുവതാരങ്ങളെയും തുണക്കും'-കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, October 20, 2021, 17:41 [IST]
Other articles published on Oct 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+