വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാക്കിന് 205 റണ്‍സിന്റെ കൂറ്റന്‍ ജയം

By Ajith Babu
Pakistan destroy Kenya, win by 205 runs
ഹാംബനോട്ട: കെനിയയെ 205 റണ്‍സിന് തറപറ്റിച്ച് പാകിസ്താന്‍ ലോകകപ്പ് പോരാട്ടത്തിന് തുടക്കം കുറിച്ചു. ഗ്രൂപ്പ് എ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ കെനിയന്‍ പട പാക് ബൗളിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. 16.5 ഓവറുകള്‍ ബാക്കിനില്‍ക്കെ കെനിയയുടെ അവസാന ബാറ്റ്‌സ്മാനും കൂടാരം കയറി. ലോകകപ്പില്‍ കെനിയ നേരിടുന്ന തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

പാക് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി എട്ടോവറില്‍ 16 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തതാണ് കെനിയയുടെ നട്ടെല്ലൊടിച്ചത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്.

കോളിന്‍സ് ഒബൂയെ (47) മാത്രമാണു പാക് ആക്രമണം ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞത്. വാലറ്റത്തെ നാലു പേര്‍ പൂജ്യത്തിനു പുറത്തായി. ടോസ് നേടിയ പാകിസ്താന്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഉമര്‍ അക്മലിന്റെ വെടിക്കെട്ടാണ് (52 പന്തില്‍ 71) പാകിസ്താനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. മത്സരത്തിലെ കേമനും ഉമറാണ്. ഓപ്പണര്‍മാരായ അഹമ്മദ് ഷെഹ്‌സാദിനെയും (ഒന്‍പത്) മുഹമ്മദ് ഹഫീസിനെയും (ഒന്ന്) തുടക്കത്തിലെ നഷ്ടമായെങ്കിലും മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ അവസരോചിത ബാറ്റിങ് പാക്കിനെ മുന്നോട്ടു നയിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കമ്രാന്‍ അക്മല്‍(55), യൂനിസ് ഖാന്‍(50), മിസ്ബാ ഉള്‍ഹഖ് (65) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

Story first published: Saturday, May 19, 2012, 17:03 [IST]
Other articles published on May 19, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X