Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഒരു ക്യാപ്റ്റനുമെടുക്കാത്ത റിസ്‌ക്!! റുതുവിന്റെ ചൂതാട്ടം, രാഹുല്‍ വീണു; സംഭവമിങ്ങനെ

ഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ജീവന്‍മരണ പോരാട്ടത്തില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ തുടക്കം പാളിയിരിക്കുകയാണ്. ആദ്യത്തെ പത്തോവറില്‍ നാലു വിക്കറ്റുകള്‍ നഷ്ടത്തില്‍ 62 റണ്‍സെടുക്കാനെ ഡിസിക്കായുള്ളൂ.

ഓപ്പണിങ് ജോടികളായ കെഎല്‍ രാഹുല്‍ (12), പതും നിസങ്ക (19), മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ (13), നിതീഷ് റാണ (15) എന്നിവരെയാണ് അവര്‍ക്കു നഷ്ടമായത്.

RUTURAJ GAIKWAD IPL 2026

ക്യാപ്റ്റന്‍സിയില്‍ ഓരോ മല്‍സരം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുകയാണെന്നു തെളിയിച്ചു കൊണ്ടിരിക്കുകയാണ് സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക്വാദ്.

ഈ മല്‍സരത്തിലും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ടോപ് ക്ലാസ് തന്നെയായിരുന്നു. ഡിസിയുടെ സ്റ്റാര്‍ ഓപ്പണര്‍ രാഹുലിനെ മടക്കിയ റുതുരാജിന്റെ ക്യാപ്റ്റന്‍സി മാസ്റ്റര്‍ സ്‌ട്രോക്കാണ് ഇപ്പോള്‍ കൈയടി നേടുന്നത്. ഇതേ കുറിച്ച് നോക്കാം.

കലക്കി റുതുരാജ്...

ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട വെസ്റ്റ് ഇന്‍ഡീസിന്റെ ഇടംകൈയന്‍ സ്പിന്നര്‍ അക്കീല്‍ ഹൊസെയ്‌നെ വച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ന്യൂബോളില്‍ തുടങ്ങിയത്. പക്ഷെ പ്രതീക്ഷിച്ചതു പോലെയൊരു തുടക്കമല്ല അദ്ദേഹത്തിനു ലഭിച്ചത്. രണ്ടു ഫോറുകളടക്കം എട്ടു റണ്‍സ് അക്കീല്‍ ഈ ഓവറില്‍ വിട്ടുനല്‍കി.

മുകേഷ് ചൗധരിയുടെ അടുത്ത ഓവറില്‍ അഞ്ചു റണ്‍സ്. തുടര്‍ന്നുള്ള അക്കീലിന്റെ ഒാവറില്‍ ആറു റണ്‍സും വന്നു. നാലാം ഓവറില്‍ മുകേഷിലൂടെ സിഎസ്‌കെയ്ക്കു ആദ്യത്തെ ബ്രേക്ക്. തുടരെ ഓരോ ഫോറും സിക്‌സറും വഴങ്ങിയെങ്കിലും അവസാന ഓവറില്‍ പതും നിസങ്കയെ (19) മുകേഷ് മടക്കുകയായിരുന്നു. ഡെവാള്‍ഡ് ബ്രെവിസാണ് ക്യാച്ചെടുത്തത്.

അഞ്ചാം ഓവറില്‍ അക്കീലിനെ മാറ്റി അന്‍ഷുല്‍ കംബോജിനെ സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക്വാദ് കൊണ്ടുവന്നു. ഏഴു റണ്‍സാണ് ഈ ഓവറില്‍ ഡിസി നേടിയത്. തുടര്‍ന്നായിരുന്നു റുതുരാജിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്. നേരത്തേ അവസാന ബോൡ വിക്കറ്റെുത്തിട്ടും മുകേഷിനു ഓവര്‍ നല്‍കാതെ അക്കീലിനെ രണ്ടാം സ്‌പെല്ലിനായി തിരികെ വിളിച്ചു.

12 ബോളില്‍ 12 റണ്‍സുമായി കെഎല്‍ രാഹുലും മൂന്നു ബോളില്‍ അഞ്ചു റണ്‍സെടുത്ത നിതീഷ് റാണയുമായിരുന്നു അപ്പോള്‍ ക്രീസില്‍. രണ്ടു പേരും സ്പിന്‍ ബൗളിങിനെ നേരിടുന്നതില്‍ മിടുക്കര്‍, മാത്രമല്ല റാണയാവട്ടെ ഇടംകൈയന്‍ ബാറ്റര്‍,. ഇത്തരമൊരു സാഹചര്യത്തില്‍ ഇടംകൈയന്‍ സ്പിന്നറായ അക്കീലിനെ കൊണ്ട് ബൗള്‍ ചെയ്യിക്കാന്‍ മറ്റൊരു ക്യാപ്റ്റനും ഒരുപക്ഷെ ധൈര്യപ്പെട്ടേക്കില്ല.

AKEAL HOSEIN

പക്ഷെ റുതുരാജ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ട് അക്കീലിനെ വച്ച് ചൂതാട്ടം നടത്തി. ആദ്യത്തെ അഞ്ചോവറില്‍ വെറു 36 റണ്‍സ് മാത്രമേ ലഭിച്ചുള്ളൂവെന്നതിനാല്‍ പവര്‍പ്ലേയിലെ അവസാന ഓവറില്‍ അക്കീലിനെതിരേ രാഹുലും റാണയും കടന്നാക്രമിക്കാന്‍ ശ്രമിക്കുമെന്നും ഉറപ്പായിരുന്നു.

അതു തന്നെയാണ് സംഭവിച്ചത്. അക്കീലിനെതിരേ ഓവറിലെ ആദ്യ ബോളില്‍ തന്നെ ക്രീസിനു പുറത്തേക്കു ചാടിയിറങ്ങി വമ്പന്‍ ഷോട്ട് കളിക്കാന്‍ രാഹുലിന്റെ ശ്രമം. പക്ഷെ ഓഫ്സ്റ്റംപ് പുറത്തു പരീക്ഷിച്ച ആ ബോളില്‍ അദ്ദേഹത്തിന്റെ ടൈമിങ് പാളി.

മുകളിലക്കുയര്‍ന്ന ബോള്‍ നേരെ റുതുരാജിന്റെ കൈകളില്‍ തന്നെ അവസാനിക്കുകയായിരുന്നു. ഈ ഓവറില്‍ വെറും ഒരു റണ്‍സ് മാത്രമേ വന്നുള്ളൂ. റുതുരാജ് ആ സമയത്ത് അത്തരമൊരു റിസ്‌ക്ക് അപ്പോള്‍ എടിത്തിരുന്നില്ലെങ്കില്‍ ആ വിക്കറ്റ് വരില്ലായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെ തന്നെയാണ് ഇവിടെ പ്രശംസിക്കേണ്ടത്.

Story first published: Tuesday, May 5, 2026, 20:51 [IST]
Other articles published on May 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+