Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക്കിന് ഇതിലും വലിയ 'ഊക്ക്' കിട്ടാനില്ല!! എംഐ ജയത്തിന് പിറകെ മാല്‍തി ചാഹര്‍, വൈറല്‍ പോസ്റ്റ്

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയുടെ സമയം ഇപ്പോള്‍ വളരെ മോശമാണെന്നു തന്നെ പറയാം. ഐപിഎല്ലില്‍ ടീമിന്റെ മോശം പ്രകടനത്തിന്റെ പേരില്‍ സ്ഥിരം എയറിലായ അദ്ദേഹത്തിനു ഇപ്പോഴിതാ വലിയൊരു ഈക്ക് കൂടി ലഭിച്ചിരിക്കുകയാണ്. എംഐ താരം കൂടിയായ ദീപക് ചാഹറിന്റെ സഹോദരി മാല്‍തി ചാഹറാണ് സോഷ്യല്‍ മീഡിയയില്‍ ഹാര്‍ദിക്കിനെ പരോക്ഷമായി പരിഹസിച്ചിരിക്കുന്നത്.

ഹാട്രിക് പരാജയങ്ങള്‍ക്കു ശേഷം കഴിഞ്ഞ ദിവസം ഹോംഗ്രൗണ്ടായ വാംഖഡെയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പ്പിച്ച് മുംബൈ വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. ആറു വിക്കറ്റിന്റെ വിജയമാണ് അവര്‍ ആഘോഷിച്ചത്. പുറം വേദനയെ തുടര്‍ന്ന് ഈ മല്‍സരത്തില്‍ നിന്നും ഹാര്‍ദിക് പിന്‍മാറിയതു കാരണം പകരം ടീമിന നയിച്ചത് സൂര്യകുമാര്‍ യാദവുമായിരുന്നു.

DEEPAK MALTI CHAHAR

അതിനു പിന്നാലെയാണ് സൂര്യയുടെ ക്യാപ്റ്റന്‍സിയെ വാനോളം പ്രശംസിച്ച് മാല്‍തി ചാഹര്‍ പോസ്റ്റിട്ടത്. ഇതില്‍ ഹാര്‍ദിക്കിനെതിരിരേയുള്ള പരോക്ഷമായ വിമര്‍ശനവും പരിഹാസവും കൂടി ഉണ്ടായിരുന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. എന്തായിരുന്നു അവരുടെ പോസ്റ്റിലെന്നു നോക്കാം.

ഹാര്‍ദിക്കിന് പരിഹാസം

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേയുള്ള മുംബൈ ഇന്ത്യന്‍സിന്റെ വിജയത്തിനു ശേഷമായിരുന്നു ടീമിനെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും സഹോദരന്‍ ദീപക് ചാഹറിനെയും പ്രശംസിച്ചു കൊണ്ട് മാല്‍തി ചാഹര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. മുംബൈയുടെ സ്ഥിരം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ കുറിച്ച് പോസ്റ്റില്‍ എവിടെയും പരാമര്‍ശിച്ചില്ലെങ്കിലും പലടിയങ്ങളിലും ഒളിയമ്പുകളുണ്ടായിരുന്നു,

'ഇതു വീണ്ടുമൊരു എംഐ പോലെ തന്നെ തോന്നി. ഏറെക്കുറെ എല്ലാവരും പെര്‍ഫോം ചെയ്തു. റയാന്‍, രോഹിത് ഭയ്യാ, നന്നായി കളിച്ചു. സൂര്യയുടെ ക്യാപ്റ്റന്‍സി നന്നായിരുന്നു. കൂടാതെ ദീപക് നാലോവറുകള്‍ ബൗളും ചെയ്തു. വെല്‍ ബൗള്‍ഡ് ബ്രോ! ശരിക്കുള്ള ടീം ഗെയിം. ഇതാണ് എംഐ'- ഇങ്ങനെയായിരുന്നു എക്‌സില്‍ മാല്‍തി കുറിച്ചത്.

തല്ലുകൊള്ളിയായ ദീപക് ചാഹറിനു നേരത്തേ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ സാധിക്കാറില്ല. ഒന്നോ, രണ്ടോ ഓവറുകള്‍ക്കു ശേഷം പേസറെ പിന്‍വലിക്കുകയാണ് പതിവ്. പക്ഷെ താല്‍ക്കാലിക ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് കുറേക്കൂടി നന്നായി ചാഹറിനെ ഈ കളിയില്‍ ഉപയോഗിച്ചു.

HARDIK PANDYA

ആദ്യത്തെ രണ്ടോവറില്‍ 28 റണ്‍സ് വാരിക്കോരു നല്‍കയിട്ടും ഡെത്തില്‍ അദ്ദേഹത്തെ പരീക്ഷിക്കാന്‍ ക്യാപ്റ്റന്‍ സൂര്യ ധൈര്യം കാണിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. പരിചയ സമ്പന്നനായ പേസര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാക്കുകയും ചെയ്തു. 18, 20 ഓവറുകളില്‍ പന്തെറിഞ്ഞ ചാഹര്‍ വെറും 15 റണ്‍സ് മാത്രമേ വിട്ടു നല്‍കിയുള്ളൂ.

കഴിയുടെ ആദ്യത്തെ പത്തോവറില്‍ എല്‍എസ്ജിയുടെ സമ്പൂര്‍ണ ആധിപത്യമാണ് കണ്ടത്. 141 റണ്‍സ് അവര്‍ വാരിക്കൂട്ടിയിരുന്നു. 260-270 റണ്‍സെങ്കിലും ലഖ്‌നൗ ടീമിനു അനായാസം അടിച്ചെടുക്കാനും സാധിക്കുമായിരുന്നു. പക്ഷെ ഗംഭീര ക്യാപ്റ്റന്‍സിയിലൂടെ സൂര്യ അവര്‍ക്കു മൂക്കുകയറിട്ടു.

20 ഓവറില്‍ 228 റണ്‍സ് കൊണ്ടാണ് എല്‍എസ്ജി തൃപ്തിപ്പെട്ടത്. അവസാനത്തെ പത്തോവറില്‍ 87 റണ്‍സ് മാത്രമേ അവര്‍ക്കു നേടാന്‍ സാധിച്ചുള്ളൂ. മറുപടിയില്‍ 229 റണ്‍സിന്റെ ലക്ഷ്യം എട്ടു ബോള്‍ ശേഷിക്കെ ആറു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ മുംബൈ മറികടക്കുകയുമായിരുന്നു.

Story first published: Tuesday, May 5, 2026, 17:54 [IST]
Other articles published on May 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+