കൊല്‍ക്കത്ത: ബിസിസിഐ തിരഞ്ഞെടുപ്പിന് കെ.എന്‍.സിംഗ്, എം.എം.പുഞ്ചി എന്നിവരെ കൂടി നിരീക്ഷകരായി നിയമിച്ചത് കല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റേ ചെയ്തു.
സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്റേ ചെയ്തത്. അതേ സമയം എസ്.സി.സെന്നിനെ നിരീക്ഷകനായി നിയമിച്ചത് സാധുവാണെന്നും അദ്ദേഹം ബിസിസിഐ തിരഞ്ഞെടുപ്പിന് നിരീക്ഷകനായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
രണ്ട് നിരീക്ഷകരെ കൂടി നിയമിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ബിസിസിഐ പ്രസിഡന്റ് രണ്‍വീര്‍സീംഗ് മഹേന്ദ്ര നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുണ്ടായത്.