കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജഗ്മോഹന്‍ ഡാല്‍മിയ വിഭാഗം ഫയല്‍ ചെയ്ത അപ്പീലില്‍ വാദം പൂര്‍ത്തിയാവുന്നതു വരെ കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് സ്റേ ചെയ്തു.
ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെ ഹര്‍ജിയിന്മേല്‍ വാദം തുടരുകയാണ്. രണ്ട് മുന്‍ സുപ്രിം കോടതി ചീഫ് ജസ്റിസുമാരെ കൂടി ബിസിസിഐ യോഗത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും നിരീക്ഷകരായി നിയോഗിച്ച ജസ്റിസ് സൗമിത്ര സെന്നിന്റെ ഉത്തരവിനെതിരെ ബിസിസിഐ പ്രസിഡന്റ് രണ്‍വീര്‍സീംഗ് മഹേന്ദ്ര നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കുന്നത്.
30 വോട്ടര്‍മാര്‍ മാത്രമുള്ള തിരഞ്ഞെടുപ്പില്‍ മൂന്ന് നിരീക്ഷകരുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് സ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.