ദില്ലി: മാര്‍ച്ചില്‍ തുടങ്ങാനിരിക്കുന്ന ഇന്ത്യാ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരയില്‍ പാകിസ്ഥാന് അഹമ്മദാബാദില്‍ കളിക്കാനാവില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ അറിയിച്ചു.
അഹമ്മദാബാദിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ തൃപ്തരാണെങ്കിലും പരമ്പരയില്‍ അഹമ്മദാബാദ് കളിസ്ഥലമായി ഉള്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
ഇരുക്രിക്കറ്റ് ബോര്‍ഡുകളും ഇതേ കുറിച്ച് ചര്‍ച്ച നടത്തിയതായി ബിസിസിഐ അംഗം രാജിവ്ശുക്ല പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തെയും വിദേശകാര്യമന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട്.
സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരു സംഘത്തെ അയച്ചിരുന്നു. ഈ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അഹമ്മദാബാദൊഴികെയുള്ള ഏത് സ്ഥലത്തും കളിക്കാന്‍ ഒരുക്കമാണെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്.
ഇന്ത്യ-പാക് പരമ്പരയില്‍ മൂന്ന് ടെസ്റുകളും അഞ്ച് ഏകദിന മത്സരങ്ങളുമാണുള്ളത്.