മൂന്നാം ഏകദിനത്തിന് കൊച്ചിയൊരുങ്ങുന്നു
കൊച്ചി : ഇന്ത്യ-സിംബാബ്വെ മൂന്നാം ഏകദിനത്തിന് ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റേഡിയം ഒരുങ്ങുന്നു. കൊച്ചിയിലെയും മൂന്നാമത്തെ മത്സരമാണ് മാര്‍ച്ച് 13ന് അരങ്ങേറുന്നത്.
ഇന്ത്യയുടെ ഭാഗ്യഗ്രൗണ്ടെന്ന പദവിയുണ്ട് നെഹ്രു സ്റേഡിയത്തിന്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു വിജയം. 1998 ഏപ്രിലില്‍ ആസ്ത്രേലിയയ്ക്കെതിരെയും 2000 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ത്രസിപ്പിക്കുന്ന വിജയങ്ങളാണ് നേടിയത്. പേസ് ബൗളര്‍ അജിത് അഗാര്‍ക്കര്‍ ഏകദിനത്തില്‍ അരങ്ങേറുന്നതിനും കൊച്ചിക്കാരായിരുന്നു സാക്ഷികള്‍.
ഇക്കുറി കേരളത്തിന് പക്ഷേ ഒരു സ്വകാര്യ നഷ്ടമുണ്ട്. ആസ്ത്രേലിയയ്ക്കെതിരെ സെഞ്ച്വറിയും ദക്ഷിണാഫ്രിക്കയ്ക്കെതിരെ 92 റണ്‍സും മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും നേടിയ പാതി മലയാളി ജഡേജ ഇപ്പോള്‍ ടീമിലേയില്ല. ഒത്തുകളി വിവാദത്തില്‍ തലയുരുണ്ട ജഡേജയായിരുന്നു കൊച്ചിയിലെ രണ്ടു മത്സരങ്ങളിലെയും ബാറ്റിംഗ് ഹീറോ. കൊച്ചിയിലെ രണ്ടാം ഏകദിനത്തിലും ഒത്തുകളിയുടെ നിഴല്‍ വീണതായി ആരോപണമുയര്‍ന്നിരുന്നു.
പിച്ച് പരിശോധിക്കുന്നതിനായി ക്യൂറേറ്റര്‍ കസ്തൂരി രങ്കന്‍ ബുധനാഴ്ച കൊച്ചിയിലെത്തും. ടീമുകള്‍ മാര്‍ച്ച് 12നാണ് കൊച്ചിയിലെത്തുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
