ഇന്ത്യ-പാക് ടെസ്റ് ചെന്നൈയിലേക്ക് മാറ്റിയേക്കും
ദില്ലി: അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരയിലെ ഒരു ടെസ്റ് മത്സരം അഹമ്മദാബാദില്‍ നിന്ന് ചെന്നൈയിലേക്ക് മാറ്റിയേക്കും.
അഹമ്മദാബാദില്‍ കളിക്കാനാവില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. അഹമ്മദാബാദിന് പകരം ചെന്നൈയില്‍ ടെസ്റ് കളിക്കാന്‍ പാകിസ്ഥാന്‍ ബോര്‍ഡും താത്പര്യം പ്രകടിപ്പിച്ചിരുന്നു.
അഹമ്മദാബാദില്‍ കളിക്കാനാവില്ലെന്ന പാകിസ്ഥാന്റെ നിലപാടിനെ കുറിച്ച് ബിസിസിഐ ആഭ്യന്തരമന്ത്രാലയവുമായി ചര്‍ച്ച നടത്തും. സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ ബിസിസിഐ അന്തിമതീരുമാനമെടുക്കുന്നത്.
ബാംഗ്ലൂരില്‍ ടെസ്റ് നടത്തുന്നതിലും പാകിസ്ഥാന് താത്പര്യമില്ല. കളി നടക്കുന്ന ഗ്രൗണ്ടിനും താമസിക്കുന്ന ഹോട്ടലിനുമിടയില്‍ ദൂരം കൂടുതലായതുകൊണ്ടാണ് പാകിസ്ഥാന് ബാംഗ്ലൂരില്‍ കളി നടത്താന്‍ താത്പര്യമില്ലാത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications