സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേതുമായ മത്സരം ജയിച്ച് പരമ്പര സമനിലയിലാക്കാന്‍ കഴിഞ്ഞ ഇന്ത്യ കൂടുതല്‍ ആത്മവിശ്വാസത്തോടെയാകും ടെസ്റ്റ് മത്സരങ്ങള്‍ക്കൊരുങ്ങുക. ഓസ്‌ട്രേലിയയെ പോലെ കരുത്തര്‍ക്കെതിരെ അവരുടെ നാട്ടില്‍ നന്നായി തുടങ്ങാന്‍ കഴിഞ്ഞത് ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളവും ആശ്വാസകരമാണ്.
ടി20 പരമ്പരയില്‍ മാന്‍ ഓഫ് ദി സീരീസ് ആയ ശിഖര്‍ ധവാന്‍ പറയുന്നത് ഇന്ത്യയുടെ കളികാണാനെത്തിയ ആരാധകര്‍ തന്നെ പ്രചോദിപ്പിച്ചെന്നാണ്. സ്വന്തം മൈതാനത്ത് കളിക്കുന്നതിന്റെ അതേ അനുഭവത്തില്‍ കളിക്കാന്‍ ഓസ്‌ട്രേലിയന്‍ സ്‌റ്റേഡിയങ്ങളിലേക്ക് ഇരച്ചെത്തിയ ഇന്ത്യന്‍ ആരാധകര്‍ അവസരമൊരുക്കിയെന്ന് ധവാന്‍ മത്സരശേഷം സൂചിപ്പിക്കുന്നുണ്ട്.
ഓസ്‌ട്രേലിയയെക്കാള്‍ മികച്ചവര്‍ തങ്ങളാണെന്ന് വിരാട് കോലി; ജയത്തിന് പിന്നില്‍ ഇവര്‍
മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡ് വാങ്ങാനെത്തിയ ധവാനെ ആരാധകര്‍ ആര്‍പ്പുവിളിയോടെയാണ് എതിരേറ്റത്. അവര്‍ക്കായി തന്റെ ട്രേഡ്മാര്‍ക്കായ തൈ സ്ലാപ്പ് അടിക്കാനും ധവാന്‍ മറന്നില്ല. കളികാണാനെത്തുന്നവരെ ആസ്വദിപ്പിക്കുന്നത് താന്‍ ഇഷ്ടപ്പെടുന്നതായി ധവാന്‍ പറഞ്ഞു. ഇന്ത്യയില്‍ കളിക്കുന്ന അനുഭവമാണിത്. ടെസ്റ്റ് സീരീസിലും ഇന്ത്യന്‍ ആരാധകര്‍ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധവാന്‍ പറഞ്ഞു.
അടുത്തിടെ നടന്ന ഏകദിന മത്സരങ്ങളില്‍ കാര്യമായി തിളങ്ങാന്‍ കഴിയാതിരുന്ന ധവാനായിരുന്നില്ല ഓസ്‌ട്രേലിയയില്‍ കണ്ടത്. ഓസ്‌ട്രേലിയയില്‍ തകര്‍ത്തടിക്കുകയായിരുന്നു ഇന്ത്യന്‍ താരം. ആദ്യ മത്സരത്തില്‍ 42 പന്തില്‍ 72 റണ്‍സും രണ്ടാം മത്സരത്തില്‍ 22 പന്തില്‍ 41 റണ്‍സും നേടി. ടെസ്റ്റ് പരമ്പരയില്‍ ധവാന്‍ കളിക്കുന്നില്ല. അതുകൊണ്ടുതന്നെ താരം അടുത്തദിവസം തന്നെ നാട്ടിലേക്ക് മടങ്ങിയേക്കും.
ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ