വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ തോല്‍വിക്ക് കാരണക്കാര്‍ അവരാണെന്ന് ശിഖര്‍ ധവാന്‍

ബ്രിസ്‌ബെന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യ തോല്‍ക്കാനിടയായതില്‍ ആരാധകര്‍ നിരാശയിലാണ്. മത്സരത്തില്‍ ഓസ്‌ട്രേലിയയേക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടും മഴനിയമത്തിന്റെ അടിസ്ഥാനത്തില്‍ 4 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ശിഖര്‍ ധവാന്റെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ഇതോടെ പാഴായിപ്പോയത്.

ആദ്യ ടി20: ബുംറ ദി ബെസ്റ്റ്, റെക്കോര്‍ഡ്... നാണക്കേടായി ക്രുനാല്‍, ധോണിയെ വെട്ടി ഹിറ്റ്മാന്‍ ആദ്യ ടി20: ബുംറ ദി ബെസ്റ്റ്, റെക്കോര്‍ഡ്... നാണക്കേടായി ക്രുനാല്‍, ധോണിയെ വെട്ടി ഹിറ്റ്മാന്‍

ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണം ഫീല്‍ഡിങ്ങിലെ പിഴവാണെന്നാണ് ധവാന്‍ പറയുന്നത്. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഓസ്‌ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 17 ഓവറില്‍ 174 റണ്‍സെടുത്തിട്ടും കളി തോല്‍ക്കുകയായിരുന്നു. 42 പന്തില്‍ 76 റണ്‍സടിച്ച ശിഖര്‍ ധവാന്റെ പ്രകടനമാണ് മത്സരത്തില്‍ വേറിട്ട് നിന്നത്.

Shikhar Dhawan feels poor fielding cost India in narrow loss to Australia

എന്നാല്‍, ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിനിടെ ഇന്ത്യ വരുത്തിയ നിര്‍ണായകമായ പിഴവുകളാണ് കളിയുടെ വഴിത്തിരിവ്. മത്സരത്തിന്റെ നാലാം ഓവറില്‍ കോലി ആരോണ്‍ ഫിഞ്ചിന്റെ ക്യാച്ച് വിട്ടുകളിഞ്ഞിരുന്നു. 19 പന്തില്‍ 33 റണ്‍സടിച്ച സ്റ്റോണിസിനെ ഖലീല്‍ അഹമ്മദും വിട്ടു. ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോററായ മാക്‌സ്‌വെലിനെ റണ്ണൗട്ടൗക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തിയത് കെ എല്‍ രാഹുലാണ്.

പുറത്താകലില്‍ നിന്നും രക്ഷപ്പെട്ട മൂന്നു കളിക്കാരാണ് ഓസ്‌ട്രേലിയയുടെ പ്രധാന സ്‌കോറര്‍മാര്‍. അത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുകയും ചെയ്തു. ഫീല്‍ഡിങ്ങിലെ പിഴവ് തീര്‍ച്ചയായും ഇന്ത്യയെ ബാധിച്ചെന്ന് ധവാന്‍ പറഞ്ഞു. എസ്ട്രാ റണ്‍സുകളും വഴങ്ങി. ഓസീസ് ബൗളര്‍ സാംബയെ തങ്ങള്‍ ലക്ഷ്യം വെച്ചിരുന്നു. എന്നാല്‍, സാംബ നന്നായി പന്തെറിഞ്ഞു. അടുത്തകളിയില്‍ സാംബയെ മധ്യ ഓവറുകളില്‍ നേരിടാന്‍ പദ്ധതിയൊരുക്കുമെന്നും ധവാന്‍ വ്യക്തമാക്കി.

Story first published: Thursday, November 22, 2018, 11:42 [IST]
Other articles published on Nov 22, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X