Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സച്ചിനല്ല, മുന്‍ താരങ്ങളില്‍ ആര്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യണം? സഞ്ജുവിന്റെ മറുപടി വൈറല്‍!!

ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള ആദ്യ ഐപിഎല്‍ സീസണില്‍ തന്നെ ഹീറോയായി മാറിയിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ സിഎസ്‌കെ ആറാമതെത്തില്‍ പ്ലേഓഫ് റേസില്‍ പങ്കാളിയായതിന് പ്രധാന കാരണവും അദ്ദേഹമാണ്.

രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയുമടക്കം 400ന് മുകളില്‍ റണ്‍സ് സഞ്ജു വാരിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. ഇനു വരാനിരിക്കുന്ന ഡു ഓര്‍ ഡൈ മാച്ചുകളിലും ഫോം തുടരാമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് അദ്ദേഹം.

VIRENDER SEHWAG

അതിനിടെ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞ മുന്‍ താരങ്ങളില്‍ ഒരാല്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യാന്‍ അവസരം കിട്ടിയാല്‍ ആരെയാവും തിരഞ്ഞെടുക്കുമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു.

സെവാഗ് മതി

ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ചരിത്രത്തില്‍ നിന്നും ഒരാള്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചാല്‍ ആ താരം ആരായിരിക്കുമെന്നു സഞ്ജു സാംസണ്‍ വെളിപ്പെടുത്തിയത്. സദസില്‍ നിന്നും ഒരു കുട്ടിയാണ് അദ്ദേഹത്തോടു ഈ രസകരമായ ചോദ്യം ചോദിച്ചത്.

ചരിത്രത്തില്‍ നിന്നുള്ള ഒരു ക്രിക്കറ്റര്‍ക്കൊപ്പം നിങ്ങള്‍ക്കു ഓപ്പണ്‍ ചെയ്യാനുള്ള അവസരം കിട്ടിയാല്‍ അതു ആര്‍ക്കൊപ്പമായിരിക്കും? എന്താണ് കാരണം? എന്നായിരുന്നു സിഎസ്‌കെയുടെ ഒരു കുട്ടി ആരാധകന്റെ ചോദ്യം.

വീരേന്ദര്‍ സെവാഗ് സാറിനോടൊപ്പമെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. കൈയടികളോടെയാണ് സദസിിലുള്ളവര്‍ ഇതിനോു പ്രതികരിച്ചത്. പക്ഷെ ചോദ്യം ചോദിച്ച കുട്ടി വിട്ടില്ല, എന്തുകൊണ്ടാണെന്നും പിന്നാലെ ചോദ്യം വന്നു.

ഇപ്പോള്‍ എല്ലാവരും കൈടിച്ചപ്പോള്‍ തന്നെ അതിന്റെ കാരണം മനസിലായിട്ടുണ്ടാവും എന്നായിരുന്നു ചെറുചിരിയോടെയുള്ള സഞ്ജുവിന്റെ മറുപടി. ക്രിക്കറ്റെന്ന ഗെയിം കണ്ട എക്കാലത്തെയും മഹാനായ ഓപ്പണര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹമെന്നും സഞ്ജു വിശദീകരിക്കുകയും ചെയ്തു.

അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച എന്റര്‍ടെയ്‌നറെന്നു വിശേഷിപ്പിക്കാവുന്ന താരമാണ് സെവാഗ്. അദ്ദേഹത്തിനു ഈ ഗെയിമില്‍ ഫോര്‍മാറ്റുകളുടെ വേര്‍തിരിവുകളില്ലായിരുന്നു.

ടെസ്റ്റിനെയും ടി20യെയും ഒരു പോലെയാണ് അദ്ദേഹം സമീപ്പിച്ചത്. ഫോര്‍മാറ്റും സാഹചര്യവും എന്തു തന്നെയായാലും തന്റെ ഏരിയയില്‍ ബോള്‍ കിട്ടിയാല്‍ അടിച്ച് അതിര്‍ത്തി കടത്തുകയെന്നതു മാത്രമായിരുന്നു വീരുവിന്റെ ശൈലി. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.

SANJU SAMSON

ഇന്ത്യന്‍ ബാറ്റിങില്‍ വിപ്ലവം സൃഷ്ടിച്ച ബാറ്ററായിരുന്നു സെവാഗ്. കരിയറിലെ സുവര്‍ണകാലത്തു എതിര്‍ ടീം ബൗളര്‍മാരുടെ പേടിസ്വപ്‌നമായും അദ്ദേഹം മാറിയിരുന്നു. ടെസ്റ്റില്‍ 104ഉം ഏകദിനത്തില്‍ 251ഉം മല്‍സരങ്ങളില്‍ വീരു കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 8586 റണ്‍സാണ് സമ്പാദ്യം.

ഇന്ത്യക്കായി ആദ്യം ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച താരവും ഒന്നിലേറെ ട്രിപ്പിളുള്ള ഏക ബാറ്ററും അദ്ദേഹം തന്നെ. ഏകദിനത്തിലാവട്ടെ 8273 റണ്‍സാണ് സെവാഗ് നേടിയത്. ഒരു ഡബിളും 15 സെഞ്ച്വറിയും 38 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

പക്ഷെ അദ്ദേഹത്തിന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ് ടി20യുടെ പിറവി. അതിനാല്‍ ഈ ഫോര്‍മാറ്റില്‍ അധികം കളിക്കാമനായിട്ടുമില്ല. വെറും 19 ടി20കളില്‍ മാത്രമേ സെവാഗ് ഇന്ത്യക്കായി ഇറങ്ങിയിട്ടുള്ളൂ. രണ്ടു ഫിഫ്റ്റികളടക്കം 394 റണ്‍സും സ്‌കോര്‍ ചെയ്തു.

Story first published: Thursday, May 7, 2026, 15:32 [IST]
Other articles published on May 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+