വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റെക്കോര്‍ഡുകള്‍ സേഫല്ല, അവര്‍ അത് തകര്‍ക്കും, എല്ലാവരേക്കാളും മികച്ചവരെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

By Vaisakhan MK

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് എട്ട് വര്‍ഷത്തോളം കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും 34000 അന്താരാഷ്ട്ര റണ്‍സെന്ന സച്ചിന്റെ റെക്കോര്‍ഡ് ഇപ്പോഴം സേഫാണ്. ആരും അതില്‍ തൊട്ടിട്ടില്ല. വിരാട് കോലി മികച്ച റണ്‍വേട്ട നടത്തി ആ റെക്കോര്‍ഡുകള്‍ ഭേദിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ താന്‍ ഇത്രയും റണ്‍സ് നേടിയെങ്കിലും അതൊന്നും സേഫായ റെക്കോര്‍ഡല്ലെന്ന് സച്ചിന്‍ പറയുന്നു. രണ്ട് ഇന്ത്യന്‍ താരങ്ങളാണ് ഇപ്പോഴുള്ളതില്‍ ആ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ളവരെന്നും സച്ചിന്‍ വെളിപ്പെടുത്തി.

അത് എന്റെ റെക്കോര്‍ഡുകളല്ല

അത് എന്റെ റെക്കോര്‍ഡുകളല്ല

എല്ലാവരും പറയുന്നു എന്റെ റെക്കോര്‍ഡുകളെന്ന്, എന്നാല്‍ അതൊന്നും എന്റെ റെക്കോര്‍ഡുകളല്ല. അതൊക്കെ ഇന്ത്യന്‍ ടീമിന്റെ റെക്കോര്‍ഡാണ്. ആ റെക്കോര്‍ഡ് ഭാവിയിലും ഇന്ത്യക്കൊപ്പം തന്നെയുണ്ടാവുമെന്നാണ് താന്‍ കരുതുന്നത്. എന്നാല്‍ എന്റെ റെക്കോര്‍ഡുകള്‍ ആരാവും തകര്‍ക്കുകയെന്ന് പ്രവചിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. വിരാട് കോലിയും രോഹിത് ശര്‍മയും അസാധ്യമായ തരത്തില്‍ കളിക്കുന്ന പ്രതിഭകളാണെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞു.

മികച്ചവര്‍ ആ രണ്ട് പേര്‍

മികച്ചവര്‍ ആ രണ്ട് പേര്‍

ഇന്ത്യന്‍ ടീമിലെ തന്നെ അംഗങ്ങളായ വിരാട് കോലിയും രോഹിത്തും എല്ലാവരേക്കാളും മികച്ച രീതിയില്‍ കളിക്കുന്നവരാണ്. അവരാണ് തന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സാധ്യതയുള്ളവരെന്നും സച്ചിന്‍ പറഞ്ഞു. വിരാട് കോലിക്ക് 91 ടെസ്റ്റില്‍ 7490 റണ്‍സും ഏകദിനത്തില്‍ 12169 റ ണ്‍സും ഉണ്ട്. 13 വര്‍ഷത്തിനിടെ 70 സെഞ്ച്വറികളാണ് കോലി കുറിച്ചത്. പത്ത് വര്‍ഷം കൂടി താരം കളിച്ചാല്‍ സച്ചിന്റെ റെക്കോര്‍ഡ് മറികടന്നേക്കും. രോഹിത്തിന് 40 അന്താരാഷ്ട്ര സെഞ്ച്വറിയാണ് ഉള്ളത്. ഇതില്‍ 29 എണ്ണം ഏകദിനത്തിലാണ്. 9205 റണ്‍സും രോഹിത്തിന് സമ്പാദ്യമായിട്ടുണ്ട്.

പന്തും പൂജാരയും മിടുക്കര്‍

പന്തും പൂജാരയും മിടുക്കര്‍

ഇന്ത്യന്‍ ടീമിലെ മറ്റ് രണ്ട് താരങ്ങള്‍ പ്രകടനം കൊണ്ട് തന്നെ ഞെട്ടിച്ചെന്നും സച്ചിന്‍ പറയുന്നു. ഋഷഭ് പന്തും ചേതേശ്വര്‍ പൂജാരയുമാണ് ആ താരങ്ങള്‍. ഇവര്‍ സ്ഥിരത പുലര്‍ത്തുന്ന താരങ്ങളാണ്. ഇത് റെക്കോര്‍ഡുകളെ കുറിച്ചല്ല. പക്ഷേ പന്തും പൂജാരയും നടത്തുന്ന പ്രകടനങ്ങള്‍ അതിഗംഭീരമാണ്. വളരെ മികച്ച ഫോമും അതേസമയം സ്ഥിരതും ഈ താരങ്ങള്‍ പുലര്‍ത്തുന്നു. അതേസമയം ആരൊക്കെ എന്റെ റെക്കോര്‍ഡുകള്‍ മറികടന്നാലും അത് ഇന്ത്യ മറികടക്കും എന്നാണ് താന്‍ പറയുകയെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞു.

ഹിറ്റ്മാന്‍ മറികടക്കുമോ?

ഹിറ്റ്മാന്‍ മറികടക്കുമോ?

സച്ചിന്‍ പറഞ്ഞത് പോലെ രണ്ട് ഫോര്‍മാറ്റിലെയും റണ്‍സ് മറികടക്കാന്‍ രോഹിത്തിന് സാധിച്ചെന്ന് വരില്ല. നൂറ് സെഞ്ച്വറി രോഹിത് തികയ്ക്കണമെങ്കില്‍ ഇനിയും 60 സെഞ്ച്വറി കുറിക്കണം. അത് തന്നെ ദുഷ്‌കരമാണ്. ഏകദിനത്തിലെ റെക്കോര്‍ഡ് ഒരുപക്ഷേ മറികടന്നേക്കാം. സച്ചിന്റെ ഉയര്‍ന്ന് സ്‌കോറായ 200 നേരത്തെ രോഹിത് മറികടന്നതാണ്. ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറും രോഹിത്തിന്റെ പേരിലാണ്. ഏകദിനത്തില്‍ സെഞ്ച്വറികളുടെ എണ്ണത്തിലും സച്ചിനെ മറികടക്കുക ഹിറ്റ്മാന് ദുഷകരമാണ്. അതേസമയം ടെസ്റ്റില്‍ രോഹിത് ഇപ്പോഴും ഗംഭീര പ്രകടനം നടത്തിയിട്ടില്ല. അതാണ് എല്ലാ ഫോര്‍മാറ്റിലും സച്ചിനെ മറികടക്കാന്‍ രോഹിത്തിന് തടസ്സമാകുന്നത്.

Story first published: Saturday, June 19, 2021, 1:42 [IST]
Other articles published on Jun 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X