വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആരുടെയും ഔദാര്യമല്ല ടീമിലെ സ്ഥാനം, വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി റിഷഭ് പന്ത്

Rishabh Pant Not Thinking Too Much About MS Dhoni Comparisons | Oneindia Malayalam

ദില്ലി: ധോണിക്ക് ശേഷം ആര് വിക്കറ്റ് കാക്കുമെന്ന ചോദ്യത്തിന് ഇപ്പോള്‍ ഇന്ത്യയുടെ പക്കല്‍ ഒരുത്തരമുണ്ട്, റിഷഭ് പന്ത്. 21 ആം വയസ്സില്‍ത്തന്നെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി പന്ത് മാറിയിരിക്കുന്നു. വിക്കറ്റിന് പിന്നില്‍ ധോണി കുറിച്ച അളവുകോലുകള്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുകയാണ് താരം. വിന്‍ഡീസ് പര്യടനത്തില്‍ വിക്കറ്റ് കീപ്പര്‍ റോളില്‍ നിറഞ്ഞുനിന്നെങ്കിലും പക്വതയുള്ള ബാറ്റ്‌സ്മാനായി പന്ത് ഇനിയും മാറിയിട്ടില്ല.

ഇനിയും അവസരം

ട്വന്റി-20, ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ പന്തിന് അവസരങ്ങള്‍ ധാരാളം ലഭിച്ചിരുന്നു. പക്ഷെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് ഫലപ്രദമായ സംഭാവനകളൊന്നും പന്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല.എന്തായാലും അടുത്തവര്‍ഷത്തെ ട്വന്റി-20 ലോകകപ്പ് മുന്നില്‍ക്കണ്ട് പന്തിന് ഇനിയും അവസരങ്ങള്‍ നല്‍കാനാണ് സെലക്ടര്‍മാരുടെ തീരുമാനം. ഇതേസമയം ബാറ്റിങ്ങില്‍ തുടര്‍ന്നും പരാജയപ്പെട്ടാല്‍ ഇഷന്‍ കിഷന്‍, സഞ്ജു സാംസണ്‍ തുടങ്ങിയവരുടെ സാധ്യത തേടുമെന്ന് സെലക്ഷന്‍ കമ്മിറ്റി സൂചന നല്‍കിയിട്ടുണ്ട്.

ധോണിയുമായി താരതമ്യം ചെയ്യില്ല

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആരംഭിക്കുന്ന ട്വന്റി-20 പരമ്പരയാണ് ഇനി പന്തിന് മുന്നിലുള്ളത്. ധോണിക്ക് പകരം റിഷഭ് പന്ത് മത്സരത്തില്‍ ഗ്ലൗസണിയും. പക്ഷെ, ടീമില്‍ ധോണിയുടെ വിടവ് നികത്തുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് പന്തുതന്നെ തുറന്നുസമ്മതിക്കുന്നു.

ധോണിയുമായി ഞാനെന്നെ താരതമ്യം ചെയ്യാറില്ല. ധോണിയുടെ വിടവ് നികത്തുക വളരെ പ്രയാസമേറിയ കാര്യമാണ്, ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ റിഷഭ് പന്ത് വ്യക്തമാക്കി.

കണ്‍ട്രോള്‍ പോയാല്‍ ധോണിയും പൊട്ടിത്തെറിക്കും!! ഇതാ ക്യാപ്റ്റന്‍ കൂളിന്റെ മറ്റൊരു മുഖം

സ്വതസിദ്ധ ശൈലിയിൽ കളിക്കും

ധോണിയില്‍ നിന്നും ക്രിക്കറ്റ് പാഠങ്ങള്‍ പഠിക്കുകയാണ് ഇപ്പോള്‍. ക്രീസില്‍ ബാറ്റു ചെയ്യുമ്പോഴും ബാറ്റ് ചെയ്യാനിറങ്ങുന്നതിന് മുന്‍പും മനസ്സില്‍ കരുതേണ്ട കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞുതന്നിട്ടുണ്ട്. സമ്മര്‍ദ്ദ നിമിഷങ്ങളില്‍ ശാന്തത കൈവെടിയാതിരിക്കാനാണ് ഇപ്പോള്‍ ശ്രമം. ഈ പ്രായത്തില്‍ ധോണിയുടെ പകരക്കാരനായി കളിക്കണമെന്ന ചിന്ത പ്രകടനത്തെ ബാധിക്കും. അതുകൊണ്ട് ഇത്തരം ചിന്തകളൊന്നും നിലവില്‍ കടന്നുപോകുന്നില്ല. ക്രീസില്‍ സ്വതസിദ്ധമായ ശൈലിയില്‍ കളി തുടരും. തെറ്റുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളും. മുതിര്‍ന്ന താരങ്ങളും വിലയേറിയ അഭിപ്രായങ്ങള്‍ മാനിക്കും — റിഷഭ് പന്ത് കൂട്ടിച്ചേര്‍ത്തു.

ആരുടെയും ഔദാര്യമല്ല ടീമിലെ സ്ഥാനം

ഇതേസമയം, മോശം ഫോം തുടരുന്ന സാഹചര്യത്തില്‍ പന്തിനെ മാറ്റി ടീമില്‍ മറ്റു കീപ്പര്‍മാര്‍ക്കും അവസരം നല്‍കണമെന്ന മുറവിളിയും അടുത്തകാലത്തായി ശക്തമാണ്. ഇത്തരം വിമര്‍ശനങ്ങള്‍ക്കും പന്തിന്റെ പക്കല്‍ മറുപടിയുണ്ട്. ഇന്ത്യന്‍ ടീമിലെ സ്ഥാനം തളികയില്‍ ആരും വെച്ചു നീട്ടിയതല്ല. അധ്വാനിച്ച് നേടിയതാണെന്ന് താരം പറയുന്നു.

കരിയറിന്റെ തുടക്കത്തില്‍ത്തന്നെ ദേശീയ ടീമിലേക്ക് വിളി വരികയെന്നത് ഒരു കായിക താരത്തെ സംബന്ധിച്ച് അപൂര്‍വ്വ നേട്ടമാണ്. ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുമെന്ന് സ്വപ്‌നത്തില്‍പ്പോലും കരുതിയില്ലെന്ന് റിഷഭ് പന്ത് സൂചിപ്പിച്ചു.

Story first published: Monday, September 9, 2019, 13:54 [IST]
Other articles published on Sep 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X