വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തോല്‍വി മുംബൈയ്ക്ക് പുത്തരിയില്ല, തുടര്‍ച്ചയായി ഏഴാം സീസണിലും തുടക്കം പിഴച്ചു, ഇനി തിരിച്ചുവരവ്,കണക്കുകള്‍ ഇതാ

ആദ്യം തോറ്റാൽ മുംബൈ കപ്പടിക്കുമോ? | Oneindia Malayalam

മുംബൈ: ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും നേട്ടം കൊയത് ടീമുകളുടെ പട്ടികയില്‍ മുന്‍ നിരയിലാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്ഥാനം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ,റിക്കി പോണ്ടിങ് തുടങ്ങി ഇതിഹാസങ്ങളായ നിരവധി താരങ്ങള്‍ മുംബൈയ്‌ക്കൊപ്പം പാഡണിഞ്ഞിട്ടുണ്ട്. മൂന്ന് തവണ ഐ.പി.എല്ലില്‍ കിരീടമുയര്‍ത്തിയിട്ടുള്ള മുംബൈ ഇത്തവണയും കിരീടം പ്രതീക്ഷയിലാണ്. അവസാന സീസണില്‍ പ്രതീക്ഷയ്്‌ക്കൊത്ത് ഉയരാന്‍ കഴിയാത്തതിന്റെ ക്ഷീണം ഇക്കുറി മാറ്റാന്‍ കരുത്തുറ്റ ടീമുമായാണ് മുംബൈയുടെ വരവ്.

mumbai

രോഹിത് ശര്‍മ,കീറോണ്‍ പൊള്ളാര്‍ഡ്, ബെന്‍ കട്ടിങ്,ഹര്‍ദിക് പാണ്ഡ്യ,ക്രുണാള്‍ പാണ്ഡ്യ,യുവരാജ് സിങ് തുടങ്ങി ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും ശക്തമായ ബാറ്റിങ് നിരയാണ് ഇത്തവണ മുംബൈയുടേത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും 12ാം സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈക്ക് ജയിക്കാനായില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനോട് 37 റണ്‍സിനാണ് രോഹിതും സംഘവും തോറ്റത്. എന്നാല്‍ ഈ തോല്‍വി മുംബൈയെ ഒരു തരത്തിലും ബാധിച്ചിട്ടില്ല.

സഹികെട്ട് മറഡോണ... ഇതെന്ത് അര്‍ജന്റീന? അവര്‍ക്കു ജഴ്‌സി അണിയാന്‍ പോലും യോഗ്യതയില്ല!! സഹികെട്ട് മറഡോണ... ഇതെന്ത് അര്‍ജന്റീന? അവര്‍ക്കു ജഴ്‌സി അണിയാന്‍ പോലും യോഗ്യതയില്ല!!

കാരണം ഡല്‍ഹിക്കെതിരായ തോല്‍വി ഉള്‍പ്പെടെ തുടര്‍ച്ചയായ ഏഴാം സീസണിലാണ് മുംബൈ ആദ്യ മത്സരം തോല്‍ക്കുന്നത്. 2013ലാണ് ഈ തോല്‍വി ശാപം മുംബൈയെ വേട്ടയാടിത്തുടങ്ങിയത്. എന്നാല്‍ 2013ല്‍ തോല്‍വിയോടെ തുടങ്ങി കിരീടത്തിലെത്തിയ മുംബൈ 2015ലും 2017ലും സമാന നേട്ടം ആവര്‍ത്തിച്ചു. ഈ സീസണിലും ഈ തോല്‍വി ഭാഗ്യം മുംബൈയെ തുണയ്ക്കുമോയെന്ന് കാത്തിരുന്ന് കാണാം. മുംബെ ഇന്ത്യന്‍സിന്റെ അവസാന ഏഴ് സീസണിലെ ആദ്യ മത്സരങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക്.


2013 റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

2013 റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

2013 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെയായിരുന്നു മുംബൈയുടെ ഉദ്ഘാടന മത്സരം. വിരാട് കോലി നയിച്ച ബംഗളൂരുവിനോട് രണ്ട് റണ്‍സിനാണ് അന്ന് മുംബൈ തോറ്റത്. റിക്കി പോണ്ടിങ്ങായിരുന്നു മുംബൈയുടെ ക്യാപ്റ്റന്‍. ആദ്യം ബാറ്റു ചെയ്ത ബംഗളൂരു ക്രിസ് ഗെയ്‌ലിന്റെ (92) ബാറ്റിങ് കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 156 റണ്‍സെടുത്തപ്പോള്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 154 റണ്‍സെടുക്കാനെ മുംബൈയ്്ക്കായുള്ളു. വിനയ് കുമാറാനാണ് ഫൈനല്‍ ഓവര്‍ എറിഞ്ഞ് ബംഗളൂരുവിന് വിജയം സമ്മാനിച്ചത്.

2014 കൊല്‍ക്കത്ത

2014 കൊല്‍ക്കത്ത

2014 സീസണിലെ ഉദ്ഘാടന മത്സരം മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലായിരുന്നു. ഗൗതം ഗംഭീര്‍ നായകനായുള്ള കൊല്‍ക്കത്ത അന്ന് 41 റണ്‍സിനാണ് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ മുംബൈയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത ജാക്‌സ് കാലിസിന്റെ (72) അര്‍ദ്ധ സെഞ്ച്വറി മികവില്‍ 20 ഓവറില്‍ 163 റണ്‍സടിച്ചപ്പോള്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 122 റണ്‍സെടുക്കാനെ മുംബൈയ്ക്ക് കഴിഞ്ഞുള്ളു.

2015 ല്‍ വീണ്ടും കൊല്‍ക്കത്ത

2015 ല്‍ വീണ്ടും കൊല്‍ക്കത്ത

2015 സീസണിലെ ഉദ്ഘാടന മത്സരം 2014 സീസണിന്റെ ആവര്‍ത്തനമായിരുന്നു. ഏഴ് വിക്കറ്റിനാണ് മുംബൈയെ കൊല്‍ക്കത്ത വീഴ്ത്തിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 168 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. ഗൗതം ഗംഭീറിന്റെ അര്‍ദ്ധ സെഞ്ച്വറിയോടൊപ്പം അവസാന ഓവറുകളില്‍ സൂര്യകുമാര്‍ യാദവ് നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ് കൊല്‍ക്കത്തയെ ജയത്തിലെത്തിച്ചത്. മോണി മോര്‍ക്കലായിരുന്നു ഈ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായത്.

2016 പൂനെ സൂപ്പര്‍ ജെയ്ന്റ്

2016 പൂനെ സൂപ്പര്‍ ജെയ്ന്റ്

2016ല്‍ എം.എസ് ധോണി നായകനായുള്ള റൈസിങ് പൂനെ സൂപ്പര്‍ ജെയ്ന്റ്‌സിനോടാണ് മുംബൈ തോറ്റത്. ആദ്യം ബാറ്റു ചെയ്ത മുംബൈയുടെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റിന് 121 എന്ന നിലയില്‍ അവസാനിച്ചപ്പോള്‍ 14.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പൂനെ വിജയം നേടി. അര്‍ദ്ധ സെഞ്ച്വറി നേടിയ അജിന്‍ക്യ രഹാനെയാണ് (66) കളിയിലെ താരമായത്.

2017 വീണ്ടും പൂനെ സൂപ്പര്‍ ജെയ്ന്റ്

2017 വീണ്ടും പൂനെ സൂപ്പര്‍ ജെയ്ന്റ്

2017ല്‍ ഒരിക്കല്‍ക്കൂടി മുംബൈ പൂനെയോട് തോറ്റു. സീസണിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത മുംബൈ എട്ട് വിക്കറ്റിന് 184 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പൂനെ 19.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. അജിന്‍ക്യ രഹാനെ (60), സ്റ്റീവ് സ്മിത്ത് (84) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് പൂനെയെ വിജയത്തിലെത്തിച്ചത്.

2018ല്‍ ചെന്നൈ

2018ല്‍ ചെന്നൈ

2018 സീസണില്‍ വിലക്കിന് ശേഷം തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടാണ് മുംബൈ തോറ്റത്. ആദ്യംം ബാറ്റു ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 165 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ചെന്നൈ 19.5 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ വിജയം പിടിച്ചെടുത്തു. ഡ്വെയ്ന്‍ ബ്രാവോയുടെ ബാറ്റിങ് വെടിക്കെട്ടാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്.

2019 ഡല്‍ഹി

2019 ഡല്‍ഹി

ഈ സീസണില്‍ ഡല്‍ഹിയോടാണ് മുംബൈ തലകുനിച്ചത്. ആദ്യം ബാറ്റുചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈയ്ക്ക് 176 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 37 റണ്‍സിനാണ് മുംബൈയുടെ തോല്‍വി. 27 പന്തില്‍ 78 റണ്‍സെടുത്ത റിഷഭ് പന്താണ് കളിയിലെ താരം.

Story first published: Monday, March 25, 2019, 16:20 [IST]
Other articles published on Mar 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X