
ഒരു ഇന്നിങ്‌സ് എറിഞ്ഞുതീര്‍ക്കാന്‍ നിശ്ചിത സമയമുണ്ട്. ആ സമയത്തിനുള്ളില്‍ എറിഞ്ഞ് തീര്‍ക്കാനായില്ലെങ്കില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ ശിക്ഷ അനുഭവിക്കേണ്ടി വരും. നിലവില്‍ ശിക്ഷയായി നല്‍കുന്നത് പിഴയാണ്. മാച്ച് ഫീയുടെ 10-20 ശതമാനമാണ് പൊതുവേ പിഴയായി നല്‍കേണ്ടിവരാണ്. പുതിയ നിയമപ്രകാരം നിശ്ചിത സമയത്തിനനുസരിച്ചല്ല ഓവര്‍ നിരക്കെങ്കില്‍ തേര്‍ട്ടിയാര്‍ഡ് സര്‍ക്കിന് പുറത്ത് നില്‍ക്കാന്‍ കഴിയുന്ന താരങ്ങളുടെ എണ്ണത്തില്‍ ഒരാളുടെ കുറവ് വരുത്തും. ഇന്നിങ്‌സ് കഴിയുന്ന വരെ സര്‍ക്കിളിന് പുറത്ത് ഒരാളുടെ കുറവോടെ കളിക്കേണ്ടി വരും.

ഇത് നായകന്മാരെ ഓവര്‍ നിരക്കിനെക്കുറിച്ച് കൂടുതല്‍ ഓര്‍മ്മയുണ്ടാക്കുമെന്നുറപ്പാണ്. ഇതുവരെ നായകന്മാര്‍ ഇക്കാര്യത്തില്‍ വളരെ ശ്രദ്ധ നല്‍കാറില്ല. അതുകൊണ്ട് തന്നെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ ശിക്ഷ ഇടക്കിടക്ക് ഏറ്റുവാങ്ങേണ്ടി വരും. എന്നാല്‍ ഇനി അങ്ങനെയല്ല. നിശ്ചിത സമയത്തിനുള്ളില്‍ നിശ്ചയിച്ച ഓവര്‍ പൂര്‍ത്തിയാക്കാത്ത പക്ഷം സര്‍ക്കിളിന് പുറത്തെ ഒരു ഫീല്‍ഡറെ വെട്ടിക്കുറക്കും. ഇത് ടീമുകളുടെ പദ്ധതികളെ പൊളിക്കുകയും ബാറ്റിങ് ടീമിന് കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യും.
Also Read: IND vs SA: 'റിഷഭിന് പണി വരുന്നുണ്ട്', ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന് ദ്രാവിഡ്, ശൈലി മാറ്റുമോ?

അതുകൊണ്ട് തന്നെ ക്യാപ്റ്റന്മാര്‍ സമയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും അനാവശ്യ ചര്‍ച്ചകളും പ്രശ്‌നങ്ങളും അവസാനിപ്പിച്ച് മത്സരത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യും. അനാവശ്യ വാക്കുതര്‍ക്കങ്ങളിലേക്കും പ്രശ്‌നങ്ങളിലേക്കും പോയാല്‍ സമയത്ത് മത്സരം തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥവരും. എന്നാല്‍ ഇത്തരമൊരു നിയമം വരുന്നതോടെ ബൗളിങ് നിര അനാവശ്യ സ്ലെഡ്ജിങ്ങിന് പോകാതെ വേഗത്തില്‍ മത്സരം പൂര്‍ത്തിയാക്കാന്‍ നായകന്റെ കൃത്യമായ ഇടപെടലുണ്ടാവും. ഇത് സമയബന്ധിതമായി മത്സരം പൂര്‍ത്തിയാക്കാന്‍ സഹായിക്കും.
Also Read: IND vs SA: സെഞ്ചൂറിയനില്‍ കൊടുത്തതിന് വാണ്ടറേഴ്‌സില്‍ ഇന്ത്യക്കു കിട്ടി! എല്‍ഗറിന് മധുരപ്രതികാരം

ഇതോടൊപ്പം പിഴ ശിക്ഷയും പഴയപോലെ ഉണ്ടാവും. മത്സരം നടക്കുമ്പോഴും മത്സരത്തിന് ശേഷവും ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്ന് ചുരുക്കം. ഇംഗ്ലണ്ടിന്റെ 100 ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരമൊരു നിയമത്തിലേക്ക് ഐസിസി എത്തിയത്. അവസാന വര്‍ഷം വിജയകരമായി അവര്‍ ഈ നിയമം നടപ്പിലാക്കിയിരുന്നു.
Also Read: IPL 2022: 'ലോര്‍ഡ് ടാക്കൂര്‍' പുതിയ സീസണില്‍ ആര്‍ക്കൊപ്പം? സാധ്യത ഈ ടീമുകള്‍ക്ക്

'ഐസിസി ക്രിക്കറ്റ് കമ്മിറ്റി പുതിയൊരു മാറ്റത്തിന്റെ നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. എല്ലാഫോര്‍മാറ്റിലേക്കും ഇത് എത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടക്കേണ്ടതായുണ്ട്. ഈ നിയമം ഇസിബി നടപ്പിലാക്കിയ 100 മത്സരത്തില്‍ ഫലപ്രദമായി ഉപയോഗിച്ചതില്‍ നിന്നാണ് ഇത്തരമൊരു നിയമത്തിലേക്കെത്തിയത്' ഐസിസി തങ്ങളുടെ ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
Also Read: IND vs SA: കാണിച്ചത് മണ്ടത്തരം! രാഹുലിന്റെ ക്യാപ്റ്റന്‍സിയിലെ പിഴവ് ചൂണ്ടിക്കാട്ടി നെഹ്‌റ

ടി20യില്‍ അഞ്ച് താരങ്ങളെയാണ് പവര്‍പ്ലേക്ക് ശേഷം 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് അനുവദിക്കുക. 7.30ന് അവസാനിക്കേണ്ട മത്സരമാണെന്ന് കരുതുക. ഈ സമയം ആയപ്പോഴേക്കും 17 ഓവര്‍ മാത്രമാണ് പൂര്‍ത്തിയായത്. ഇതോടെ ശേഷിക്കുന്ന മൂന്ന് ഓവറില്‍ നാല് താരങ്ങളെ മാത്രമാവും തേര്‍ട്ടിയാര്‍ഡിന് പുറത്ത് അനുവദിക്കുക. ഒരാളുടെ കുറവ് ബാറ്റ്‌സ്മാന്‍ നന്നായി മുതലാക്കുന്നതോടെ മത്സരഫലം തന്നെ മാറി മറിയും. അതുകൊണ്ട് നായകന്മാര്‍ ശ്രദ്ധയോടെ മത്സര സമയത്തെ പരിഗണിക്കും.
Also Read: IPL 2022: പഞ്ചാബിന് നിലനിര്‍ത്തലില്‍ പാളി, ശരിക്കും നിലനിര്‍ത്തേണ്ടിയിരുന്നത് ഈ മൂന്ന് പേരെ

വെള്ളംകുടിയ്ക്കായുള്ള ഇടവേള 10ാം ഓവറില്‍ അനുവദിക്കും. ഇത് ടീമുകള്‍ക്ക് വേണമെങ്കില്‍ എടുക്കാവുന്നതാണ്. ഐപിഎല്ലില്‍ സ്ട്രാറ്റജിക് ടൈം ഔട്ടെന്ന് പേരില്‍ ഇതിനോടകം ഈ സമയം അനുവദിക്കപ്പെട്ടിട്ടുണ്ട്. രണ്ട് മിനുട്ടും 30 സെക്കന്റുമാണ് ഐസിസി നിശ്ചയിച്ചിരിക്കുന്ന വെള്ളം കുടി ഇടവേള. ഈ മാസം 16ന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസ്-അയര്‍ലന്‍ഡ് പരമ്പരയോടെ പുതിയ നിയമം പ്രാബല്യത്തില്‍ വരും. കുറഞ്ഞ ഓവര്‍ നിരക്ക് മത്സരഫലത്തെ മാറ്റിമറിക്കുന്ന കാര്യമായി മാറുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.


Click it and Unblock the Notifications