Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: കാണിച്ചത് മണ്ടത്തരം! രാഹുലിന്റെ ക്യാപ്റ്റന്‍സിയിലെ പിഴവ് ചൂണ്ടിക്കാട്ടി നെഹ്‌റ

സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സര്‍പ്രൈസ് ക്യാപ്റ്റനായ കെഎല്‍ രാഹുലിന്റെ ഫീല്‍ഡിങ് ക്രമീകരണത്തെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റ. മൂന്നാംദിനത്തില്‍ രാഹുലിന്റെ ഫീല്‍ഡിങ് ക്രമീകരണം അഗ്രസീവായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥിരം നായകന്‍ വിരാട് കോലിക്കു നടുവേദനയെ തുടര്‍ന്ന് അപ്രതീക്ഷിതമായി രണ്ടാം ടെസ്റ്റില്‍ നിന്നും പിന്‍മാറേണ്ടി വന്നതോടെയാണ് വൈസ് ക്യാപ്റ്റനായ രാഹുലിന് നറുക്കുവീണത്. ഈ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ വെറും ഓപ്പണര്‍ മാത്രമായിരുന്നു അദ്ദേഹം.

രോഹിത് ശര്‍മയായിരുന്നു ടീമിന്റെ വൈസ് ക്യാപ്റ്റന്‍. പക്ഷെ സൗത്താഫ്രിക്കയിലേക്കു തിരിക്കുന്നതിനു മുമ്പ് മുംബൈയില്‍ വച്ച് നെറ്റ് സെഷനില്‍ പരിക്കേറ്റതോടെ രോഹിത്തിന് പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വരികയായിരുന്നു. ഇതോടെയാണ് രാഹുലിനു വൈസ് ക്യാപ്റ്റന്‍സി ലഭിച്ചത്. പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ തന്നെ അദ്ദേഹത്തിനു ടീമിനു നയിക്കാനുള്ള സുവര്‍ണാവസരവും ലഭിക്കുകയായിരുന്നു.

1

മൂന്നാംദിനം സൗത്താഫ്രിക്കയുടെ രണ്ടാമിന്നിങ്‌സില്‍ പുതുതായെത്തിയ റാസ്സി വാന്‍ഡര്‍ ഡ്യുസെനതിരേ അഗ്രസീവായിരുന്നില്ല കെഎല്‍ രാഹുലിന്റെ ഫീല്‍ഡിങ് ക്രമീകരണമെന്നു ആശിഷ് നെഹ്‌റ നിരീക്ഷിച്ചു. പലപ്പോഴും ഡിഫന്‍സീവ് ഫീല്‍ഡിങ് ക്രമീകരണമായിരുന്നു രാഹുലിന്റേതെന്നും അദ്ദേഹം വിമര്‍ശിച്ചു.
റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയിട്ടേയുണ്ടായിരുന്നുള്ളൂ. സാഹചര്യം ബുദ്ധിമുട്ടേറിയതായിരുന്നു. ഒരുപാട് റണ്ണെടുത്ത ബാറ്ററായിരുന്നില്ല ക്രീസിലുണ്ടായിരുന്നത്. പക്ഷെ ഡീപ് പോയിന്റില്‍ രാഹുല്‍ ഒരു ഫീല്‍ഡറെ നിര്‍ത്തി. ഇതേക്കുറിച്ച് രാഹുല്‍ വീണ്ടും ചിന്തിക്കണം.

2

ഡീന്‍ എല്‍ഗറും എയ്ഡന്‍ മര്‍ക്രാമും ബാറ്റ് ചെയ്യുമ്പോഴായിരുന്നു ഈ ക്രമീകരണമെങ്കില്‍ നമുക്ക് മനസ്സിലാവും. പക്ഷെ ഇവിടെ ക്രീസിലുണ്ടായിരുന്നത് പുതിയ ബാറ്ററായ വാന്‍ഡര്‍ ഡ്യുസെനായിരുന്നു. ആര്‍ അശ്വിനെ നേരിടാനും വാന്‍ഡര്‍ ഡ്യുസെന്‍ ബുദ്ധിമുട്ടിയിരുന്നു. പക്ഷെ അപ്പോഴും ലോങ് ഓണ്‍, ഡീപ് മിഡ് വിക്കറ്റ്, ഡീപ് സ്‌ക്വയര്‍ ലെഗ് എന്നീവിടങ്ങളിലെല്ലാം രാഹുല്‍ ഫീല്‍ഡറെ നിര്‍ത്തിയിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ അറ്റാക്ക് ചെയ്യാനാണ് ക്യാപ്റ്റന്‍ ശ്രമിക്കേണ്ടത്. കാരണം അശ്വിനെതിരേ ഈ വിക്കറ്റില്‍ വലിയ ഷോട്ടുകള്‍ കളിക്കുകയെന്നത് എളുപ്പമല്ലെന്നും നെഹ്‌റ നിരീക്ഷിച്ചു.

3

ഫീല്‍ഡിങ് ക്രമീകരണത്തില്‍ ശ്രദ്ധിക്കുക മാത്രമല്ല വിരാട് കോലിയുടെ അഭാവത്തില്‍ ടീമംഗങ്ങളെ കൂടുതല്‍ പ്രചോദിപ്പിക്കാന്‍ കെഎല്‍ രാഹുല്‍ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണെന്നു നെഹ്‌റ അഭിപ്രായപ്പെട്ടു. ഇതാണ് രാഹുലിനെ സംബന്ധിച്ച് ഏറ്റവും വലിയ ഉത്തരവാദിത്തം. ടീമിനെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കാന്‍ രാഹുല്‍ ശ്രമിക്കണം. ബൗളിങ് മാറ്റങ്ങള്‍ അത്രത്തോളം പ്രധാനമല്ല. പക്ഷെ ടീമംഗങ്ങളെ പ്രചോദിപ്പിക്കുകയെന്നതാണ് ഏറ്റവും പ്രധാനം.
ആദ്യത്തെ അഞ്ചോവറില്‍ രണ്ടു വിക്കറ്റുകള്‍ ഇന്ത്യക്കു വീഴ്ത്താനായാല്‍ ടീമിനെ പ്രചോദിപ്പിക്കേണ്ട ആവശ്യമില്ല. എന്നാല്‍ വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാതെ വരികയും സൗത്താഫ്രിക്ക 20 റണ്‍സ് കൂടി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കുകയും ചെയ്താല്‍ കളിക്കാരുടെ മുഖത്ത് നിരാശയു തോളുകള്‍ താഴുന്നതും കാണാന്‍ കഴിയും. ഈ ഘട്ടത്തിലാണ് ക്യാപ്റ്റന്‍ ഏറ്റവും വലിയ റോള്‍ വഹിക്കേണ്ടത്, രാഹുലില്‍ വലിയ ഉത്തരവാദിത്തമായിരിക്കും ഉണ്ടാവുകയെന്നും നെഹ്‌റ വ്യക്തമാക്കി.

4

ഈ ടെസ്റ്റില്‍ സൗത്താഫ്രിക്ക വളരെധികം മുന്നിലാണെന്നു പറയാന്‍ സാധിക്കില്ല. എങ്കിലും നിലവിലെ സാഹചര്യത്തില്‍ അവര്‍ വളരെയധികം ഹാപ്പിയായിരിക്കും. ഇന്ത്യ പ്രതീക്ഷിച്ചതു പോലെ വിക്കറ്റുകള്‍ മൂന്നാംദിനത്തില്‍ ലഭിച്ചില്ല. എങ്കിലും രണ്ടു വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടുണ്ട്. ഈ ഘട്ടത്തില്‍ സൗത്താഫ്രിക്ക ടെസ്റ്റില്‍ വളരെയധികം മുന്നിലാണെന്നു പറയാന്‍ കഴിയില്ല. കാരണം ഇവിടുത്തെ പിച്ചിന്റെ ഇതുവരെയുള്ള സ്വഭാവം നോക്കിയാല്‍ ഒരു ബാറ്റര്‍ക്കും നിലയുറപ്പിക്കാനായിട്ടില്ലെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, January 6, 2022, 19:00 [IST]
Other articles published on Jan 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+