
ഇപ്പോഴിതാ ഇന്ത്യ പ്രയാസപ്പെടാനുള്ള പ്രധാന കാരണമെന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദിനേഷ് കാര്‍ത്തിക്. പേസര്‍ മുഹമ്മദ് സിറാജിന് പരിക്കേറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്നാണ് കാര്‍ത്തിക് പറയുന്നത്. കാല്‍ക്കുഴക്ക് പരിക്കേറ്റ സിറാജിന് രണ്ടാം മത്സരത്തില്‍ പൂര്‍ണ്ണമായും ഭാഗമാവാനായില്ല. സിറാജിന്റെ അഭാവം ഇന്ത്യയുടെ പേസ് നിരയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
Also Read: IPL 2022: ഈ അഞ്ച് പേര്‍ 'എങ്ങുംപോകില്ല' , ഒഴിവാക്കിയ ടീം തന്നെ തിരിച്ചെടുത്തേക്കും

ആദ്യ ഇന്നിങ്‌സില്‍ കാല്‍ക്കുഴക്ക് പരിക്കേറ്റ താരം രണ്ടാം ഇന്നിങ്‌സില്‍ വെറും ആറോവറാണ് പന്തെറിഞ്ഞത്. പൂര്‍ണ്ണ മികവോടെ പന്തെറിയാനും അദ്ദേഹത്തിന് സാധിച്ചില്ല. ഇത് ഇന്ത്യയുടെ പേസാക്രണത്തിന്റെ മൂര്‍ച്ച കുറച്ചു. ഇതിനെ കൃത്യമായി മുതലാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കുകയും ചെയ്തു. 'ടെസ്റ്റിലെ ഒന്നാം നമ്പര്‍ ടീമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഈ തോല്‍വി അല്‍പ്പം നിരാശയുണ്ടാക്കുന്നു. ഇന്ത്യക്ക് ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്താനായില്ല.
Also Read: ബുംറ കൂളാണ്, പക്ഷെ കലിപ്പായാല്‍ 'പിടിച്ചാല്‍ കിട്ടില്ല'!- ഇതാ മൂന്ന് സംഭവങ്ങള്‍

മത്സരത്തില്‍ ഇന്ത്യ ഇത്രയും പ്രയാസപ്പെടാനുള്ള പ്രധാന കാരണം മുഹമ്മദ് സിറാജിന്റെ പരിക്കാണ്. കാലിനേറ്റ പരിക്ക് സിറാജിനെ മാത്രമല്ല പിന്നോട്ടുവലിച്ചത് ഇന്ത്യയുടെ ബൗളിങ് കരുത്തിനെക്കൂടിയാണ്. സിറാജിന് പന്തിനെ ഉള്ളിലേക്കെത്തിക്കാനും പുറത്തോട്ടെത്തിക്കാനും മികവുണ്ട്. അവന്റെ അഭാവത്തില്‍ ഇതുണ്ടാവാത്തത് വലിയ വ്യത്യാസം ഉണ്ടാക്കി'-കാര്‍ത്തിക് പറഞ്ഞു.
Also Read: ഓള്‍ടൈം ബെസ്റ്റ് 11നുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത്തിനും ധോണിക്കും കോലിക്കും ഇടമില്ല

ആദ്യ ഇന്നിങ്‌സില്‍ ശര്‍ദുല്‍ ഠാക്കൂര്‍ ഏഴ് വിക്കറ്റുമായി മികവ് കാട്ടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ മുഹമ്മദ് ഷമി,ആര്‍ അശ്വിന്‍,ശര്‍ദുല്‍ എന്നിവര്‍ ഓരോ വിക്കറ്റ് മാത്രമാണ് നേടിയത്. ഒരു ഘട്ടത്തിലും ദക്ഷിണാഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യയുടെ ബൗളിങ് നിരക്കായില്ല. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗറുടെ (96) പ്രകടനമാണ് ആതിഥേയരെ അനായാസ ജയത്തിലേക്കെത്തിച്ചത്. റാസി വാന്‍ ഡെര്‍ ഡൂസനും (40),എയ്ഡന്‍ മാര്‍ക്രമും (31),ടെംബ ബാവുമയും (23*) നിര്‍ണ്ണായക പ്രകടനം തന്നെയാണ് നടത്തിയത്.
Also Read: 'കരുതലും കാവലുമാണ് ധോണി', തറയില്‍ കിടന്നപ്പോള്‍ കിടക്ക നല്‍കി, സംഭവം വെളിപ്പെടുത്തി ഹര്‍ദിക്

നാലാം ദിനത്തില്‍ മഴ പെയ്ത് ഈര്‍പ്പം ആയതോടെ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസമായി. ഇന്ത്യയുടെ ബാറ്റിങ് നിരക്കും പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. റിഷഭ് പന്തിന്റെ മോശം ഫോം മധ്യനിരയില്‍ ടീമിന് വലിയ തലവേദനയാകുന്നു. വിരാട് കോലിയുടെ അഭാവവും ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. ആക്രമണോത്സകതയോടെ തിരിച്ചാക്രമിക്കാന്‍ കെ എല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യക്ക് സാധിച്ചില്ല.
Also Read: IND vs SA: ഹാര്‍ദിക്കില്‍ നിന്ന് പ്രതീക്ഷിച്ചത് അവന്‍ നല്‍കുന്നു, ശര്‍ദുലിനെ പുകഴ്ത്തി ചോപ്ര

ആദ്യ ഇന്നിങ്‌സിലെ ശര്‍ദുലിന്റെ ബൗളിങ് പ്രകടനത്തെയും കാര്‍ത്തിക് പ്രശംസിച്ചു. 'മത്സരത്തില്‍ പ്രശംസ അര്‍ഹിക്കുന്നത് ശര്‍ദുലിനാണ്. മികച്ച പ്രകടനമാണ് നടത്തിയത്. അവന്‍ പന്തെറിയാനെത്തുമ്പോഴെല്ലാം വിക്കറ്റ് അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ജോഹനാസ്ബര്‍ഗിലെ ഇന്ത്യയുടെ ആശ്വസിക്കാവുന്ന പ്രകടനം ശര്‍ദുലിന്റേതാണ്. പുജാരയും രഹാനെയും രണ്ടാം ഇന്നിങ്‌സില്‍ നന്നായി ബാറ്റും ചെയ്തു. രണ്ട് പേരില്‍ നിന്നും വളരെ പ്രധാനപ്പെട്ട ഇന്നിങ്‌സാണ് ഉണ്ടായത്.
Also Read: വനിതാ ഏകദിന ലോകകപ്പ് 2022: ഇന്ത്യന്‍ ടീമിനെ മിതാലി നയിക്കും, ജെമീമ റോഡ്രിഗസ് പുറത്ത്, ടീമിതാ

കോലി തിരിച്ചെത്തുമ്പോള്‍ ആരെ മാറ്റുമെന്നത് ഇപ്പോള്‍ വളരെ കൗതുകകരമായിരിക്കുകയാണ്. ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ നിലവാരത്തിനൊത്ത പ്രകടനമല്ല നടത്തിയത്'-കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. കേപ്ടൗണ്‍ ടെസ്റ്റില്‍ ജയിക്കുന്നവര്‍ പരമ്പര നേടുമെന്നതിനാല്‍ മൂന്നാം ടെസ്റ്റില്‍ തീപാറുമെന്നുറപ്പ്.


Click it and Unblock the Notifications











