Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഹാര്‍ദിക്കില്‍ നിന്ന് പ്രതീക്ഷിച്ചത് അവന്‍ നല്‍കുന്നു, ശര്‍ദുലിനെ പുകഴ്ത്തി ചോപ്ര

1

ഇന്ത്യക്കു വേണ്ടി ഓള്‍റൗണ്ട് പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ശര്‍ദ്ദുല്‍ ടാക്കൂറിനെ പുകഴ്ത്തിയിരിക്കുയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയോടാണ് മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയായ ശര്‍ദ്ദുലിനെ അദ്ദേഹം താരതമ്യം ചെയ്തത്. ഹാര്‍ദിക്കില്‍ നിന്നും ടീം എന്താണോ പ്രതീക്ഷിക്കുന്നത് അതാണ് ഇപ്പോള്‍ ശര്‍ദ്ദുലില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

സൗത്താഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച പ്രകടനമാണ് ശര്‍ദ്ദുല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ ഏഴു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളിങിന് ചുക്കാന്‍ പിടിച് അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ ബാറ്റിങില്‍ വിലപ്പെട്ട 28 റണ്‍സും സംഭാവന ചെയ്തിരുന്നു. 24 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും ശര്‍ദ്ദുലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സൗത്താഫ്രിക്കയുടെ റണ്‍ചേസില്‍ ഇന്ത്യക്കു ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചതും അദ്ദേഹമായിരുന്നു.

 ഹാദിക്കില്‍ നിന്നു പ്രതീക്ഷിക്കുന്നത് നല്‍കുന്നു

ഹാദിക്കില്‍ നിന്നു പ്രതീക്ഷിക്കുന്നത് നല്‍കുന്നു

ഇന്ത്യന്‍ ടീം ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്നും എന്താണോ പ്രതീക്ഷിക്കുന്നത് അതാണ് ശര്‍ദ്ദുല്‍ ഠാക്കൂര്‍ ഇപ്പോള്‍ നല്‍കുന്നതെന്നു ആകാശ് ചോപ്ര സ്വന്തം യൂട്യൂബ് ചാനലില്‍ വ്യക്കമാക്കി. സത്യസന്ധമായി പറയുകയാണെങ്കില്‍ നമുക്ക് ഹാര്‍ദിക്കല്ലാതെ ചൂണ്ടിക്കാന്‍ പറ്റുന്ന മറ്റു മികച്ച സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരുടെ കുറവുണ്ട്. അതുകൊണ്ടാണ് നമ്മള്‍ വീണ്ടും വീണ്ടും ഹാര്‍ദിക്കിലേക്കു തന്നെ നോക്കുന്നത്. ബൗള്‍ ചെയ്യുമെന്നും ബാറ്റിങില്‍ അദ്ദേഹം റണ്ണെടുക്കുമെന്നും നമ്മള്‍ പ്രതീക്ഷിക്കുന്നതായും ചോപ്ര വിശദമാക്കി.

 താരതമ്യം ചെയ്യാന്‍ കഴിയില്ല

താരതമ്യം ചെയ്യാന്‍ കഴിയില്ല

ഹാര്‍ദിക് പാണ്ഡ്യയെയും ശര്‍ദ്ദുല്‍ ടാക്കൂറിനെയും തീര്‍ച്ചയായും നമുക്ക് താരതമ്യം ചെയ്യാന്‍ കഴിയില്ല. ബാറ്റിങില്‍ ശര്‍ദ്ദുലിനേക്കാള്‍ ഒരുപാട് മുകളിലാണ് ഹാര്‍ദിക്കിന്റെ സ്ഥാനം. എന്നാല്‍ പ്രതിബദ്ധതയുണ്ട്, ശര്‍ദ്ദുല്‍ റണ്‍സും നേടുന്നു. ഹാര്‍ദിക്കിനേക്കാള്‍ നന്നായി അദ്ദേഹം ബൗള്‍ ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട വിക്കറ്റുകള്‍, പ്രധാനപ്പെട്ട റണ്‍സ് എല്ലാ തരത്തിലും രസിപ്പിക്കുന്ന പ്രകടനമാണ് ശര്‍ദ്ദുലിന്റേത്. അദ്ദേഹത്തെ തനിക്ക് ഏറെ ഇഷ്ടമാണെന്നും ചോപ്ര പറഞ്ഞു.

 അവിശ്വസനീയ പ്രകടനം

അവിശ്വസനീയ പ്രകടനം

സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ശര്‍ദ്ദുല്‍ ടാക്കൂറിന്റെ വെടിക്കെട്ട് ഇന്നിങ്‌സിനെയും ആകാശ് ചോപ്ര പുകഴ്ത്തി. ശര്‍ദ്ദുല്‍ ചെയ്ത കാര്യം അവിശ്വസനീയം തന്നെയാണ്. ആദ്യം അദ്ദേഹം ഇന്ത്യക്കു വേണ്ടി ഏഴു വിക്കറ്റുകള്‍ നേടി, അതിനു ശേഷം 24 ബോളില്‍ 28 റണ്‍സും അടിച്ചെടുത്തു. ഇന്നലെ നിങ്ങള്‍ ഈ 28 റണ്‍സിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. എന്നാല്‍ നാലാം ദിനം നിങ്ങള്‍ക്കു അത് എത്ര മാത്രം വിലപ്പെട്ട റണ്‍സായിരുന്നുവെന്നു മനസ്സിലാവും. കാരണം ജയിക്കാന്‍ 122 റണ്‍സ് മാത്രമാണ് ഇനി സൗത്താഫ്രിക്കയ്ക്കു വേണ്ടതെന്നും ചോപ്ര വിലയിരുത്തി.

നിര്‍ണായക ഇന്നിങ്സ്

നിര്‍ണായക ഇന്നിങ്സ്

ശര്‍ദ്ദുല്‍ ടാക്കൂര്‍ നേടിയ 28 റണ്‍സാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു നേരിയ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. കാരണം അദ്ദേഹം ഈ റണ്ണെുത്തില്ലായിരുന്നുവെങ്കില്‍ സൗത്താഫ്രിക്കയ്ക്കു നാലാം ദിനം ജയിക്കാന്‍ 122 റണ്‍സല്ല, മറിച്ച് ജയിക്കാന്‍ 80ന് മുകളില്‍ റണ്‍സ് മാത്രം മതിയായിരുന്നു. ഹനുമാ വിഹാരിയും ശര്‍ദ്ദുലും തമ്മിലുള്ള കൂട്ടുകെട്ട് വളരെ മികച്ചതായിരുന്നു. അതില്ലായിരുന്നെങ്കില്‍ ഇന്ത്യ വലിയ പ്രതിസന്ധിയില്‍ ആവുമായിരുന്നുവെന്നും ചോപ്ര നിരീക്ഷിച്ചു.

അതേസമയം, 240 റണ്‍സിന്റെ വിജയലക്ഷ്യമാണ് രണ്ടാം ടെസ്റ്റില്‍ സൗത്താഫ്രിക്കയ്ക്കു ഇന്ത്യ നല്‍കിയിരിക്കുന്നത്. രണ്ടു വിക്കറ്റിനു 118 റണ്‍സെന്ന നിലയിലായിരുന്നു സൗത്താഫ്രിക്ക മൂന്നാദിനം കളി അവസാനിപ്പിച്ചത്. എട്ടു വിക്കറ്റുകള്‍ ശേഷിക്കെ സൗത്താഫ്രിക്കയ്ക്കു ജയിക്കാന്‍ 122 റണ്‍സ് കൂടി വേണം.

Story first published: Thursday, January 6, 2022, 14:54 [IST]
Other articles published on Jan 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+