'കരുതലും കാവലുമാണ് ധോണി', തറയില്‍ കിടന്നപ്പോള്‍ കിടക്ക നല്‍കി, സംഭവം വെളിപ്പെടുത്തി ഹര്‍ദിക്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ വിശേഷണമുള്ള താരമാണ് ഹര്‍ദിക് പാണ്ഡ്യ. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഹര്‍ദിക് സമീപകാലത്തായി ടീമിന് പുറത്താണ്. പരിക്കും മോശം ഫോമുമാണ് ഹര്‍ദിക്കിന് തിരിച്ചടി നല്‍കുന്നത്. ഫിറ്റ്‌നസ് വീണ്ടെടുത്ത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള തീവ്ര ശ്രമത്തിലാണ് അദ്ദേഹം. ഇതിന്റെ ഭാഗമായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്നു ഹര്‍ദിക് ഉണ്ടായിരുന്നത്.

വെടിക്കെട്ട് ബാറ്റിങ് ശൈലികൊണ്ട് ആരാധകരുടെ 'കുങ്ഫു പാണ്ഡ്യ'യായ ഹര്‍ദിക് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുമായി അടുത്ത ബന്ധമുള്ള താരങ്ങളിലൊരാള്‍ക്കൂടിയാണ്. ഇപ്പോഴിതാ ധോണി എങ്ങനെയാണ് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാവുന്നതെന്നും ധോണി സഹതാരങ്ങളെ എങ്ങനെയാണ് പരിഗണിക്കുന്നതെന്നുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് ഹര്‍ദിക്. കളത്തിനകത്തും പുറത്തും തന്റെ പെരുമാറ്റം കൊണ്ടും കൈയടി വാങ്ങുന്ന ധോണി ന്യൂസീലന്‍ഡ് പരമ്പരയ്ക്കിടെ ചെയ്ത സംഭവത്തെക്കുറിച്ചാണ് ഹര്‍ദിക് വെളിപ്പെടുത്തിയിരിക്കുന്നത്.
Also Read: IND VS SA: എത്ര റണ്ണെടുത്താല്‍ ഇന്ത്യക്കു ജയിക്കാം? സൗത്താഫ്രിക്കയുടെ വീക്ക്‌നെസ് പുറത്ത്!

2019ലെ ന്യൂസീലന്‍ഡ് പര്യടനത്തിനിടെ ഹര്‍ദിക് എത്താന്‍ വൈകി. ഇതോടെ റൂം ലഭിച്ചില്ല. തറയില്‍ കിടക്കേണ്ടി വന്ന ഹര്‍ദിക്കിന് ധോണി കിടക്ക നല്‍കുകയായിരുന്നു. 'തുടക്കം മുതല്‍ എന്നെ മനസിലാക്കാന്‍ എംഎസിന് സാധിച്ചിട്ടുണ്ട്. എന്റെ പ്രവര്‍ത്തികളും മനോഭാവവും ചിന്തകളുമെല്ലാം നന്നായി അദ്ദേഹത്തിനറിയാം. 2019 ജനുവരിയില്‍ ന്യൂസീലന്‍ഡ് പരമ്പരക്കുള്ള ടീമില്‍ എന്നെ പരിഗണിച്ചു.
Also Read: Ban vs NZ: ന്യൂസിലാന്‍ഡില്‍ 'കടുവയിറങ്ങി', ബംഗ്ലാദേശിനു ചരിത്ര വിജയം! 10 വര്‍ഷത്തിനു ശേഷമാദ്യം

എന്നാല്‍ ഞാന്‍ ന്യൂസീലന്‍ഡിലേക്ക് എത്താന്‍ വൈകിയതിനാല്‍ റൂം ലഭിച്ചില്ല. ഈ സമയത്ത് തറയില്‍ കിടക്കേണ്ടി വന്നു. ആ സമയത്ത് അദ്ദേഹം എന്റെയടുത്തുവന്നു. ഞാന്‍ കിടക്കയില്‍ കിടക്കുന്നില്ലെന്നും നീ കിടക്കയില്‍ കിടന്നോളൂ ഞാന്‍ തറയില്‍ കിടന്നോളാം എന്നും പറഞ്ഞു'-ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയോട് സംസാരിക്കുകയായിരുന്നു ഹര്‍ദിക് പാണ്ഡ്യ.

ഹര്‍ദിക് പാണ്ഡ്യ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനോടൊപ്പം മികവുകാട്ടി ഉയര്‍ന്നുവന്ന താരമാണ്. പേസ് ഓള്‍റൗണ്ടറായി എത്തിയ ഹര്‍ദിക് ഇന്ത്യന്‍ പരിമിത ഓവര്‍ ടീമിലേക്ക് വരവറിയിച്ചത് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരയിലായിലൂടെയായിരുന്നു ഹര്‍ദിക്കിന്റെ വരവ്. ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ന്യൂസീലന്‍ഡ് പരമ്പരയിലൂടെയാണ് അദ്ദേഹം ഏകദിന അരങ്ങേറ്റം കുറിച്ചത്. ഇതിലൊരു തവണ കളിയിലെ താരമാവാനും ഹര്‍ദിക്കിനായി.
Also Read: ഡോക്ടര്‍, മോഡല്‍, 'ലേഡി സൂപ്പര്‍ സ്റ്റാര്‍', താരനക്ഷത്രമാവുന്ന സാറാ ടെണ്ടുല്‍ക്കറെക്കുറിച്ച് അറിയണം

ധോണി അവസാന ഓവറില്‍ വിശ്വസിച്ച് ഹര്‍ദിക്കിന് പന്തേല്‍പ്പിക്കുകയും വിജയം നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ഹര്‍ദിക്കിന്റെ അവസാന ഓവര്‍ ഇന്നും ആരാധക മനസിലുണ്ട്. ധോണി പടിയിറങ്ങിയ ശേഷം വിരാട് കോലിക്ക് കീഴിലും ഹര്‍ദിക് സ്ഥിര സാന്നിധ്യമായിരുന്നു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി തിളങ്ങാന്‍ ഹര്‍ദിക്കിന് സാധിച്ചെങ്കിലും സമീപകാലത്ത് തുടര്‍ പരിക്കുകള്‍ അദ്ദേഹത്തിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്.
Also Read: 'ഒരിക്കലും സച്ചിനാവാന്‍ കോലിക്കാവില്ല', സിഡ്‌നിയിലെ ഇന്നിങ്‌സ് സവിശേഷമായ കല; ആകാശ് ചോപ്ര

ഇനി കളിച്ച് മികവും ഫിറ്റ്‌നസും തെളിയിച്ചാല്‍ മാത്രമെ ഹര്‍ദിക്കിന് ഇന്ത്യന്‍ ടീമിലെത്താനാവു. ഹര്‍ദിക്കിന് പകരം വെങ്കടേഷ് അയ്യരെ ഇന്ത്യ ഓള്‍റൗണ്ടറെന്ന നിലയില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമെ ഹര്‍ദിക്കിന് തിരിച്ചുവരാനാവൂ. വരാനിരിക്കുന്ന ഐപിഎല്ലില്‍ പുതിയ തട്ടകത്തിലായിരിക്കും ഹര്‍ദിക്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മെഗാ ലേലത്തിന് മുമ്പായി ഹര്‍ദിക്കിനെ മുംബൈ ഒഴിവാക്കി.
Also Read: ഏറ്റവും മികച്ച കവര്‍ഡ്രൈവ് ആരുടെ? ഷോട്ടുകളുടെ രാജാക്കന്മാരെ തിരഞ്ഞെടുത്ത് ലബ്യുഷെയ്ന്‍

ലഭിക്കുന്ന സൂചനകള്‍ പ്രകാരം പുതിയതായി എത്തുന്ന അഹമ്മദാബാദ് ഫ്രാഞ്ചൈസിയിലാവും ഹര്‍ദിക്കുണ്ടാവുക. മുംബൈയോട് ഔദ്യോഗികമായി അദ്ദേഹം വിടപറയല്‍ പ്രഖ്യാപിച്ചതിനാല്‍ത്തന്നെ മുംബൈയിലേക്ക് തിരിച്ചെത്തില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ബൗളിങ് മെച്ചപ്പെടുത്താനും ഹര്‍ദിക്കിന് സാധിക്കേണ്ടതായുണ്ട്. നിരവധി ഓള്‍റൗണ്ടര്‍മാര്‍ അവസരം കാത്തിരിക്കുന്നതിനാല്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയാല്‍ മാത്രമെ ഹര്‍ദിക്കിന് തിരിച്ചുവരവ് സാധ്യമാകൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications