
കോലിയുടെ തിരിച്ചുവരവിനായി ക്രിക്കറ്റ് പ്രമുഖരെല്ലാം ഉപദേശിച്ചിരിക്കുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കറെ കണ്ടുപഠിക്കാനാണ്. സിഡ്‌നിയില്‍ സച്ചിന്‍ കളിച്ച ഇന്നിങ്‌സാണ് റഫറന്‍സിനായി പ്രമുഖര്‍ കോലിക്ക് നിര്‍ദേശിക്കുന്നത്. ഓഫ് സൈഡില്‍ തുടര്‍ച്ചയായി പുറത്തായതോടെ ഒരു ഓഫ്‌സൈഡ് ഷോട്ട് പോലും കളിക്കാതെ സച്ചിന്‍ സിഡ്‌നിയില്‍ നടത്തിയ ക്ലാസിക് ഇന്നിങ്‌സ് എന്നെന്നും ക്രിക്കറ്റിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്.
Also Read: IPL 2022: അഹമ്മദാബാദിന്റെ മുഖ്യ പരിശീലകനാവാന്‍ ആശിഷ് നെഹ്‌റ, ഗാരി കേഴ്സ്റ്റന്‍ ഉപദേഷ്ടാവ്

എല്ലാവരും കോലിയോട് സച്ചിനെ കണ്ടുപഠിക്കാന്‍ നിര്‍ദേശിക്കുമ്പോള്‍ അത് നടക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര. സച്ചിനെപ്പോലെയാവാന്‍ ഒരിക്കലും കോലിക്കാവില്ലെന്നും സച്ചിന്‍ എല്ലാത്തരം ഷോട്ടുകള്‍ കളിക്കുന്ന താരമാണെങ്കിലും കോലിക്ക് പരിമിതികളുണ്ടെന്നുമാണ് ആകാശ് ചോപ്ര പറയുന്നത്. കോലി കൂടുതല്‍ ക്ഷമ കാട്ടണമെന്നാണ് അദ്ദേഹം പറയുന്നത്.
Also Read: IND vs SA: അവന്‍ ഇനിയും ടീമില്‍ വേണോ? ഉമേഷ്, ഇഷാന്ത് ഇവരിലൊരാള്‍ വരട്ടെയെന്നു ചോപ്ര

'കോലി ഈ സമയത്ത് കൂടുതല്‍ ക്ഷമകാട്ടുകയാണ് ചെയ്യേണ്ടത്. 2004ല്‍ സച്ചിന്‍ സിഡ്‌നിയില്‍ കളിച്ച ഇന്നിങ്‌സ് നോക്കുക. ഡ്രൈവിന് ശ്രമിച്ച് സച്ചിന്‍ പുറത്തായതോടെ ഒരു ഡ്രൈവ് പോലുമില്ലാതെ മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. ഇതേ വഴിയിലൂടെ കോലിയോട് പോകാന്‍ ഞാന്‍ പറയില്ല. കാരണം കോലിയേക്കാളും മികച്ച ഷോട്ടുകള്‍ സച്ചിന് കളിക്കാനറിയാം. കൂടാതെ അത്തരമൊരു ഇന്നിങ്‌സ് സവിശേഷമായ കലയാണ്'-ആകാശ് പറഞ്ഞു.
Also Read: IND vs SA: കോലി തിരിച്ചെത്തുമ്പോള്‍ രഹാനെ, പുജാര എന്നിവരിലൊരാള്‍ പുറത്തുപോകണം; കാര്‍ത്തിക്

സച്ചിന്‍ തന്റെ ഇതിഹാസ കരിയറില്‍ നിരവധി വെല്ലുവിളികളെ അതിജീവിച്ച താരമാണ്. ഇതേ അവസ്ഥയിലൂടെയാണ് കോലി ഇപ്പോള്‍ കടന്നുപോകുന്നത്. സച്ചിന് തന്റെ പ്രശ്‌നങ്ങളില്‍ വേഗത്തില്‍ പരിഹാരം കാണാനായിട്ടുണ്ടെങ്കിലും കോലിക്ക് ഇത് അത്ര തന്നെ വേഗത്തില്‍ പരിഹരിക്കാനാവുന്നില്ല. സെഞ്ച്വൂറിയന്‍ ടെസ്റ്റില്‍ കോലി രണ്ട് ഇന്നിങ്‌സിലും ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തിലാണ് പുറത്തായത്. സെഞ്ച്വറി നേടാനാവാത്ത സമ്മര്‍ദ്ദവും കോലിയെ ബാധിച്ചിട്ടുണ്ട്.
Also Read: IND vs SA: 'കോലിയുടെ കണക്കുകളും ഇതുപോലെയാണ്', രഹാനെയേയും പുജാരേയും പിന്തുണച്ച് നെഹ്‌റ

പഴയ ടൈമിങ് കോലിക്കിന്ന് ഇല്ലെന്ന് പറയാം. പണ്ട് കളിച്ച പല ഷോട്ടുകളും ഇന്ന് കളിച്ച് ഫലിപ്പിക്കാന്‍ കോലിക്ക് സാധിക്കാതെ വരുന്നു. ഇത് മാനസികമായി കോലിയെ ബാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് പറയാം. 2020ലും 21ലും സെഞ്ച്വറി നേടാനാവാത്ത കോലി 2022ല്‍ സെഞ്ച്വറിയോടെ തിരിച്ചെത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കെയാണ് പരിക്ക് അദ്ദേഹത്തിന് വില്ലനായെത്തിയിരിക്കുന്നത്.
Also Read: IND vs SA: മുഹമ്മദ് സിറാജിന് പരിക്ക്, രണ്ടാം ദിനം നഷ്ടമാവുമോ? വ്യക്തമാക്കി ആര്‍ അശ്വിന്‍

കോലിയുടെ ഷോട്ട് സെലക്ഷനിലെ പ്രശ്‌നങ്ങളെക്കുറിച്ചും ആകാശ് ചോപ്ര പറഞ്ഞു. 'ബൗണ്‍സറുകള്‍ കളിക്കാന്‍ കോലിക്ക് പ്രശ്‌നങ്ങളുണ്ടെന്ന് കരുതുന്നില്ല. ഓഫ് സ്റ്റംപ് എവിടെയാണെന്ന തിരിച്ചറിവോടെ ബാറ്റ് ചെയ്യുകയാണ് വേണ്ടത്. കൂടുതല്‍ പന്തുകളെ ഒഴിവാക്കി കളിക്കാന്‍ സാധിക്കണം. പന്തിന്റെ ലൈനെ കൃത്യമായി മനസിലാക്കുന്നതിലും പ്രശ്‌നങ്ങളുണ്ട്'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
Also Read: IND vs SA: പരിക്ക് വില്ലനാവുന്നു, കോലിക്ക് ഏകദിന പരമ്പര നഷ്ടമായേക്കും, ഇന്ത്യക്ക് വലിയ ആശങ്ക

മൂന്ന് ഫോര്‍മാറ്റിലും നായകസ്ഥാനം ഉണ്ടായിരുന്നതും കോലിയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതോടെയാണ് കോലി ടി20 നായകസ്ഥാനത്ത് ഒഴിയാന്‍ തീരുമാനിച്ചത്. പിന്നാലെ അദ്ദേഹത്തെ ഏകദിന നായകസ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായി ചില അഭിപ്രായഭിന്നത കോലിക്കുണ്ടായിരുന്നു. ഇതും കോലിയുടെ ബാറ്റിങ്ങിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വേണം വിലയിരുത്താന്‍. എന്തായാലും പ്രതിസന്ധികളോട് തോറ്റ് കൊടുക്കാത്ത താരമാണ് കോലി. അതുകൊണ്ട് തന്നെ ശക്തമായി അദ്ദേഹം തിരിച്ചുവരുമെന്ന് തന്നെ പ്രതീക്ഷിക്കാം.


Click it and Unblock the Notifications











