
രണ്ടാം ടെസ്റ്റില്‍ പുജാരയേയും രഹാനെയേയും ഇന്ത്യ ടീമില്‍ നിലനിര്‍ത്തിയെങ്കിലും ടീമിന്റെ പ്രതീക്ഷ കാക്കാന്‍ രണ്ട് പേര്‍ക്കുമായില്ല. ആദ്യം ഇന്നിങ്‌സില്‍ രണ്ട് പേരും തീര്‍ത്തും പരാജയമായിരുന്നു. പുജാര മൂന്ന് റണ്‍സിന് പുറത്തായപ്പോള്‍ രഹാനെ ഗോള്‍ഡന്‍ ഡെക്കായി. രണ്ട് പേരും വീണ്ടും നിരാശപ്പെടുത്തിയതോടെ ടീമില്‍ നിന്നും പുറത്താക്കണമെന്ന ആവിശ്യം ശക്തമാവുകയാണ്.
Also Read: IND vs SA: വിരാട് ഭായി സഹായിക്കും, രാഹുലിന് കീഴില്‍ കിരീടം നമുക്ക് തന്നെ- വെങ്കടേഷ് പറയുന്നു

സാമൂഹ്യ മാധ്യമങ്ങളിലടക്കം ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്കെതിരേ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഹനുമ വിഹാരി,ശ്രേയസ് അയ്യര്‍ എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ അവസരം കാത്തിരിക്കവെ ഇനിയും ഈ രണ്ട് സീനിയര്‍ താരങ്ങള്‍ക്കും അവസരം നല്‍കുന്നത് നീതിയല്ലെന്നാണ് കൂടുതല്‍ ആരാധകരും ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴിതാ രഹാനെക്കും പുജാരക്കും പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ. വിരാട് കോലിയുടെ സമീപകാലത്തെ കണക്കുകളും ഇങ്ങനെയാണെന്ന് ഓര്‍ക്കണമെന്നാണ് നെഹ്‌റ പറഞ്ഞത്.
Also Read: 'ആ ട്രോഫി ഇന്നും എന്റെ അലമാരയിലുണ്ട്', കരിയറില്‍ വഴിത്തിരിവായ സംഭവം വെളിപ്പെടുത്തി അശ്വിന്‍

'വിരാട് കോലിയുടെ സമീപകാല പ്രകടനങ്ങളുടെ കണക്കുകള്‍ ഇതുപോലെ തന്നെയാണെന്ന് ഓര്‍ക്കുക. എന്നിട്ടും ആരും കോലിയുടെ ബാറ്റിങ് പൊസിഷനെ ചോദ്യം ചെയ്യുന്നില്ല. തീര്‍ച്ചയായും നായകനെന്ന പരിഗണന കോലിക്കുണ്ട്. മറ്റൊരു തലത്തിലുള്ള താരം കൂടിയാണ് കോലി. അതുകൊണ്ട് തന്നെ താരതമ്യപ്പെടുത്തലില്‍ വലിയ കാര്യമില്ല. എന്നാല്‍ രഹാനെയും പുജാരയും ഒരുകാലത്ത് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടവരായിരുന്നു' -നെഹ്‌റ പറഞ്ഞു.
Also Read: IND vs SA: 3, ഗോള്‍ഡന്‍ ഡെക്ക്! 2022ലും രക്ഷയില്ല, പുജാരയും രഹാനെയും ഇനിയും വേണോ?

2020 മുതലുള്ള രഹാനെയുടെയും പുജാരുടെയും കണക്കുകള്‍ വളരെ നിരാശയുണ്ടാക്കുന്നതാണ്. പുജാര 19 മത്സരത്തില്‍ നിന്ന് 25.52 ശരാശരിയില്‍ നേടിയത് 868 റണ്‍സാണ്. 91 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഏഴ് അര്‍ധ സെഞ്ച്വറി നേടിയ പുജാര നാല് തവണ ഡെക്കില്‍ പുറത്തായി. അജിന്‍ക്യ രഹാനെ 18 മത്സരങ്ങളാണ് കളിച്ചത്. 24.22 ശരാശരിയില്‍ നേടിയത് 751 റണ്‍സാണ്. രണ്ട് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. നാല് തവണയാണ് രഹാനെയും ഡെക്കില്‍ പുറത്തായത്.
Also Read: പാകിസ്താന്‍ സൂപ്പര്‍ താരം മുഹമ്മദ് ഹഫീസ് വിരമിക്കല്‍ പ്രഖ്യാപിച്ചു, തീരുമാനം 41ാം വയസില്‍

രഹാനെയേയും പുജാരയേയും മത്സരത്തിന്റെ നടുവില്‍ പുറത്താക്കുകയെന്നത് അനുയോജ്യമായിരിക്കില്ലെന്നും നെഹ്‌റ പറഞ്ഞു. 'രഹാനെയും പുജാരയും മികച്ച ഫോമിലല്ല. എന്നാല്‍ മത്സരത്തിന്റെ പകുതിയില്‍വെച്ച് താരങ്ങളെ മാറ്റുന്നത് നല്ല തീരുമാനം ആയിരിക്കില്ല. ആദ്യ മത്സരത്തില്‍ വിഹാരിയേയും ശ്രേയസിനേയും മറികടന്ന് രഹാനെ ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കില്‍ അവനെ പരമ്പര പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം. ഒന്നോ രണ്ടോ ടെസ്റ്റുകളില്‍ കൂടി അവസരം നല്‍കിയാല്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പരമ്പരക്ക് ശേഷം ഇവരെ പുറത്താക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്നതാവും നന്നാവുക'-നെഹ്‌റ പറഞ്ഞു.
Also Read: IND vs SA: കോലിയില്ലാതെ എന്ത് ആഘോഷം? സങ്കല്‍പ്പിക്കാനാവുന്നില്ല- അഭാവത്തെക്കുറിച്ച് ഫാന്‍സ്

പരമ്പരക്ക് ശേഷം ഇരുവരുടേയും കാര്യത്തില്‍ തീരുമാനം എടുത്താല്‍ മതിയെന്നാണ് സുനില്‍ ഗവാസ്‌കറും അഭിപ്രായപ്പെട്ടത്. 'അടുത്ത ഇന്നിങ്‌സുകൊണ്ട് രഹാനെക്കും പുജാരക്കും ടെസ്റ്റ് കരിയറിനെ രക്ഷിക്കാനാവുമോയെന്നറിയാം. ഇവരുടെ ടീമിലെ സ്ഥാനം ഇപ്പോള്‍ വലിയ ചോദ്യം ഉയര്‍ത്തിയിരിക്കുകയാണ്. ഒരു ഇന്നിങ്‌സ് മാത്രമാണ് ബാക്കിയുള്ളത്. എന്തായാലും പരമ്പരക്ക് ശേഷം ഇവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാം'-ഗവാസ്‌കര്‍ പറഞ്ഞു. 2021 ജൂലൈക്ക് ശേഷമുള്ള കണക്കുകള്‍ പ്രകാരം രഹാനെയുടെ ശരാശരി 18 ആണ്. 20.33 ആണ് ജസ്പ്രീത് ബുംറയുടെ ബാറ്റിങ് ശരാശരി. ഇതില്‍ നിന്ന് തന്നെ രഹാനെ എത്രത്തോളം നിരാശപ്പെടുത്തുന്നുണ്ടെന്ന് വ്യക്തം.


Click it and Unblock the Notifications











