Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: കോലിയില്ലാതെ എന്ത് ആഘോഷം? സങ്കല്‍പ്പിക്കാനാവുന്നില്ല- അഭാവത്തെക്കുറിച്ച് ഫാന്‍സ്

സൗത്താഫ്രിക്കയ്‌ക്കെതിരേ ജൊഹാനസ്ബര്‍ഗില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിക്കു പുറത്തിരിക്കേണ്ടി വന്നതില്‍ ആരാധകര്‍ക്കു നിരാശ. സോഷ്യല്‍ മീഡിയകളിലൂടെ നിരവധി പേരാണ് ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. പുറംഭാഗത്തേറ്റ പരിക്കു കാരണമാണ് കോലിക്കു രണ്ടാം ടെസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കണ്ടി വന്നത്. അടുത്തയാഴ്ച ആരംഭിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ അദ്ദേഹത്തിനു തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോലിയുടെ അഭാവത്തില്‍ കെഎല്‍ രാഹുലാണ് ഈ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റം കൂടിയാണിത്.

കോലിക്കു മികച്ച റെക്കോര്‍ഡുള്ള ഗ്രൗണ്ടാണ് ജൊഹാനസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്‌സ് സ്‌റ്റേഡിയം. ഇതുവരെ ഇവിടെ നാലു ഇന്നിങ്‌സുകളിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 77.50 ശരാശരിയില്‍ 310 റണ്‍സ് നേടുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല 2018-19ലെ കഴിഞ്ഞ പര്യടനത്തില്‍ കോലിക്കു കീഴില്‍ ഈ ഗ്രൗണ്ടില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യ ഉജ്ജ്വല വിജയവും സ്വന്തമാക്കിയിരുന്നു. കോലിയുടെ അഭാവത്തില്‍ ഹനുമാ വിഹാരിയാണ് ജൊഹാനസ്ബര്‍ഗ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം നേടിയത്. കോലിയുടെ അഭാവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ വന്ന പ്രതികരണങ്ങള്‍ നോക്കാം.

 കോലിയില്ലാതെ എന്ത് ആഘോഷം?

കോലിയില്ലാതെ എന്ത് ആഘോഷം?

വിരാട് കോലിയുമില്ലെങ്കില്‍ പാര്‍ട്ടിയുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭാവത്തെക്കുറിച്ച് ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്. ഗെറ്റ് വെല്‍ സൂണ്‍ ക്യാപ്റ്റനെന്ന് ഒരു യൂസര്‍ വിരാട് കോലിയെ ആശംസിക്കുകയും ചെയ്തു.
വിരാട് കോലിയില്ലാതെ ടെസ്റ്റ് മല്‍സരം കാണുന്നതിനെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു ഒരു യൂസറുടെ ട്വീറ്റ്.

 സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ്

സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ്

100ാം ടെസ്റ്റില്‍ കളിക്കാന്‍ സാധിക്കാതിരുന്നതോടെ സെഞ്ച്വറിക്കു വേണ്ടിയുള്ള വിരാട് കോലിയുടെ കാത്തിരിപ്പ് നീണ്ടിരിക്കുകയാണെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ആഷസില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനിടെ പാറ്റ് കമ്മിന്‍സ് ട്വീറ്റ് ചെയ്തതു പോലെ ദയവു ചെയ്ത് വിരാട് കോലിയും ട്വീറ്റ് ചെയ്യാമോയെന്നായിരുന്നു ഒരു യൂസറുടെ അഭ്യര്‍ഥന.
ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസീസ് നായകന്‍ കൂടിയായ കമ്മിന്‍സ് കളിച്ചിരുന്നില്ല. പകരം സ്റ്റീവ് സ്മിത്തായിരുന്നു ഓസ്‌ട്രേലിയയെ നയിച്ചത്.

 കോലിയുടെ നെറ്റ്‌സിലെ ചിത്രം

കോലിയുടെ നെറ്റ്‌സിലെ ചിത്രം

നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ വിരാട് കോലി പങ്കുവച്ചിരുന്നു. അദ്ദേഹത്തിനു ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ടാവാനുള്ള ഒരു സാധ്യതയുമില്ല. തലേദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ ഇതിനെക്കുറിച്ച് കോച്ച് രാഹുല്‍ ദ്രാവിഡ് പരാമര്‍ശിച്ചുമില്ലെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ഈ വര്‍ഷത്തെ ആദ്യത്തെ മല്‍സരം, അതില്‍ വിരാട് കോലിക്കു പരിക്കുമേറ്റിരിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭാവത്തെക്കുറിച്ച് ഒരു യൂസര്‍ കുറിച്ചത്.

ആരാധകര്‍ പ്രതീക്ഷിച്ചില്ല

ആരാധകര്‍ പ്രതീക്ഷിച്ചില്ല

2022ലെ പരമ്പരയിലെ ആദ്യത്തെ മല്‍സരം വിരാട് കോലിക്കു നഷ്ടമായിരിക്കുന്നു. ഇത് ഒരു ആരാധകനും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. എങ്കിലും ഈ ഇന്ത്യന്‍ ടീം മികച്ച ഫോമിലാണ്, പരമ്പര നേടാന്‍ ഇനിയും സാധിക്കുമെന്ന് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍പി സിങ് ട്വീറ്റ് ചെയ്തു.
നിലവിലെ ഫോം പരിഗണിക്കാതെ തന്നെ ഒരു കളിക്കാരനെന്ന നിലയില്‍ മാത്രമല്ല അഗ്രസീവ് ക്യാപ്റ്റനെന്ന നിലയിലും വിരാട് കോലി രണ്ടാം ടെസ്റ്റില്‍ കൡക്കുന്നില്ലെന്നത് സൗത്താഫ്രിക്കയെ സംബന്ധിച്ച് വലിയ ഉത്തേജനമാണെന്ന് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ കുറിച്ചു.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗോ പീറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ഡ്യുസെന്‍, ടെംബ ബവുമ, കൈല്‍ വെറെയ്ന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ഡുവാന്‍ ഒലിവിയര്‍, ലുംഗി എന്‍ഗിഡി.

Story first published: Monday, January 3, 2022, 15:55 [IST]
Other articles published on Jan 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+