
ഇപ്പോഴിതാ തന്റെ കരിയറില്‍ വഴിത്തിരിവായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ആര്‍ അശ്വിന്‍. അന്ന് നേടിയ ട്രോഫി ഇന്നും അലമാരയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് അശ്വിന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. 'ഇന്ത്യയില്‍ തിരഞ്ഞെടുപ്പിന്റെ സമയമായതിനാല്‍ 2009ല്‍ ഐപിഎല്ലിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലേക്ക് വരേണ്ടി വന്നു. എന്റെ പാസ്‌പോര്‍ട്ടില്‍ പതിയുന്ന ആദ്യത്തെ യാത്രാ സ്റ്റാംപായിരുന്നു അത്. സിഎസ്‌കെയും ആര്‍സിബിയും തമ്മില്‍ സെമി കളിക്കാന്‍ പോവുകയാണ്.
Also Read: IND vs SA: ഏകദിന പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമായി, ബാവുമ നയിക്കും, ജാന്‍സെന്‍ പുതുമുഖം

രാഹുല്‍ ഭായിയും (രാഹുല്‍ ദ്രാവിഡ്) അനില്‍ ഭായിയും (അനില്‍ കുംബ്ലെ) ഉള്‍പ്പെടുന്ന ആര്‍സിബി ഫൈനലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെയാണ് നേരിട്ടത്. ഐപിഎല്ലിന് ശേഷം 2010ല്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ പോയി. സിഎസ്‌കെ ഫൈനലിലെത്തി. എതിരാളികളായി ഷെവര്‍ലെറ്റ് വാരിയേഴ്‌സ്. ഞങ്ങള്‍ ഫൈനലില്‍ ജയിച്ചു. ഞാന്‍ ടൂര്‍ണമെന്റിലെ താരമാവുകയും ചെയ്തു. അതാണ് എന്റെ കരിയറില്‍ നാഴികക്കല്ലായ നിമിഷമെന്ന് കരുതുന്നത്. ആ പുരസ്‌കാരം ഇന്നും ഞാന്‍ അലമാരയില്‍ സൂക്ഷിക്കുന്നുണ്ട്. ഫൈനലില്‍ ഒരു വിക്കറ്റാണ് ഞാന്‍ നേടിയത്. വാരിയേഴ്‌സിന്റെ നായകനായ ഡേവി ജേക്കബ്‌സ് മികച്ച ഫോമിലായിരുന്നു. മുംബൈ ഇന്ത്യന്‍സിനുവേണ്ടിയും കളിക്കുന്ന താരമാണ്. അവന്റെ വിക്കറ്റാണ് നേടിയത്'-അശ്വിന്‍ പറഞ്ഞു.
Also Read: 'ശിഖര്‍ ധവാന് ടെസ്റ്റില്‍ അല്‍പ്പം കൂടി അവസരം നല്‍കാമായിരുന്നു'; ആകാശ് ചോപ്ര

അശ്വിനടക്കമുള്ള ഒട്ടുമിക്ക താരങ്ങളുടെയും കരിയറില്‍ വഴിത്തിരിവായത് ഐപിഎല്ലാണെന്ന് പറയാം. ഇന്ന് ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന താരങ്ങളില്‍ പലരും ഐപിഎല്ലില്‍ മികവ് കാട്ടി വന്നവരാണ്. ആര്‍ അശ്വിന്‍ സിഎസ്‌കെയിലൂടെയാണ് വളര്‍ന്നത്. ധോണിയുടെ മനസിനൊപ്പം പന്തെറിഞ്ഞ സൂപ്പര്‍ സ്പിന്നറായിരുന്നു അശ്വിന്‍. ആദ്യ ഓവര്‍ എറിഞ്ഞ് ക്രിസ് ഗെയ്‌ലടക്കമുള്ള പല പ്രമുഖരെയും തുടക്കത്തിലേ പുറത്താക്കാന്‍ അശ്വിനായിട്ടുണ്ട്.
Also Read: ഇനിയും മുന്നോട്ട് പോകില്ല, 2022ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ സാധ്യതയുള്ള അഞ്ച് പേരിതാ

ഏറെ നാള്‍ സിഎസ്‌കെയില്‍ തുടര്‍ന്ന താരം പിന്നീട് പഞ്ചാബ് കിങ്‌സിന്റെ നായകസ്ഥാനത്തേക്കെത്തി. വ്യക്തിഗത പ്രകടനം മികച്ചുനിന്നെങ്കിലും നായകനെന്ന നിലയില്‍ ശോഭിക്കാനായില്ല. ഇതോടെ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് കൂടുമാറി. ഡല്‍ഹിക്കൊപ്പം ഭേദപ്പെട്ട പ്രകടനം നടത്തിയ താരം ഈ വര്‍ഷം ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലാണ്. പുതിയ സീസണില്‍ പുതിയ ടീമിനൊപ്പമാവും അശ്വിനുണ്ടാവുകയെന്നുറപ്പ്.
Also Read: ഓള്‍ടൈം ടെസ്റ്റ് 11 തിരഞ്ഞെടുത്ത് ഹര്‍ഭജന്‍, കോലിയും ദ്രാവിഡുമില്ല, ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍

അടുത്ത രണ്ട് ലോകകപ്പുകള്‍ മുന്നില്‍ക്കണ്ടാണ് ഇന്ത്യ അശ്വിനെ പരിമിത ഓവറിലേക്ക് തിരിച്ചെത്തിച്ചിരിക്കുന്നത്. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന അശ്വിന് കോലിക്ക് കീഴില്‍ വേണ്ടത്ര അവസരം ലഭിച്ചില്ല. പരിമിത ഓവര്‍ ടീമില്‍ നിന്ന് പൂര്‍ണ്ണമായും മാറിനില്‍ക്കേണ്ടി വന്നപ്പോഴും ഐപിഎല്ലില്‍ നിരന്തരം തിളങ്ങി അശ്വിന്‍ ഇന്ത്യന്‍ പരിമിത ഓവര്‍ ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു.
Also Read: IND vs SA: ജോഹന്നാസ്ബര്‍ഗില്‍ കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്, വേണ്ടത് വെറും ഏഴ് റണ്‍സ്

35കാരനായ അശ്വിന്‍ 83 ടെസ്റ്റില്‍ നിന്ന് 429 വിക്കറ്റും 111 ഏകദിനത്തില്‍ നിന്ന് 150 വിക്കറ്റും 51 ടി20യില്‍ നിന്ന് 61 വിക്കറ്റും നേടി. ടെസ്റ്റില്‍ അഞ്ച് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 167 ഐപിഎല്ലില്‍ നിന്ന് 145 വിക്കറ്റും അശ്വിന്റെ പേരിലുണ്ട്. ലഭിക്കുന്ന സൂചന പ്രകാരം അടുത്ത വര്‍ഷം അഹമ്മദാബാദ് ടീമിനൊപ്പമാവും അശ്വിനുണ്ടാവുക. നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് അശ്വിനുള്ളത്.


Click it and Unblock the Notifications











