For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓള്‍ടൈം ടെസ്റ്റ് 11 തിരഞ്ഞെടുത്ത് ഹര്‍ഭജന്‍, കോലിയും ദ്രാവിഡുമില്ല, ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍

മുംബൈ: ഇന്ത്യയുടെ സൂപ്പര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്ന ഹര്‍ഭജന്‍ സിങ് കഴിഞ്ഞ ദിവസമാണ് തന്റെ 23 വര്‍ഷ ക്രിക്കറ്റ് കരിയറിന് വിരാമമിട്ടത്. അവസാന സമയത്ത് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെങ്കിലും വിസ്മയിപ്പിക്കുന്ന കരിയറുമായിത്തന്നെയാണ് ഹര്‍ഭജന്‍ പടിയിറങ്ങിയത്. ഇന്ത്യക്കായി 103 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 28 ടി20യില്‍ നിന്ന് 25 വിക്കറ്റും നേടിയിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും ഹര്‍ഭജന്‍ ഉള്‍പ്പെട്ടിരുന്നു.

1

ഇപ്പോഴിതാ വിരമിക്കലിന് ശേഷം തന്റെ ഓള്‍ടൈം ടെസ്റ്റ് 11നെ തിരഞ്ഞെടുത്തിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്. വിരാട് കോലി,രാഹുല്‍ ദ്രാവിഡ്,സൗരവ് ഗാംഗുലി,വിവിഎസ് ലക്ഷ്മണ്‍,അനില്‍ കുംബ്ലെ എന്നിവരൊന്നും ഹര്‍ഭജന്റെ 11ല്‍ ഇടം പിടിച്ചില്ല. ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റുള്ള മുത്തയ്യ മുരളീധരനെപ്പോലും ഹര്‍ഭജന്‍ പരിഗണിച്ചില്ല. ഹര്‍ഭജന്റെ 11ല്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

Also Read: IND vs SA: ഐപിഎല്‍ നായകരായ റിഷഭും ശ്രേയസും ടീമില്‍, എന്നിട്ടും ബുംറ വൈസ് ക്യാപ്റ്റന്‍!- കാരണമറിയാം

2

ഓപ്പണര്‍മാരായി അലെസ്റ്റര്‍ കുക്കിനെയും വീരേന്ദര്‍ സെവാഗിനെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ മുന്‍ നായകനും ഇടം കൈയന്‍ ഓപ്പണറുമായ കുക്ക് 161 ടെസ്റ്റില്‍ 12472 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ 33 സെഞ്ച്വറിയും അഞ്ച് ഇരട്ട സെഞ്ച്വറിയും 57 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇന്ത്യന്‍ ഓപ്പണറായ സെവാഗ് ഇന്ത്യയുടെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറിക്കാരനാണ്. രണ്ട് തവണ ഈ നേട്ടത്തിലെത്താന്‍ സെവാഗിനായി. 104 ടെസ്റ്റില്‍ നിന്ന് 8586 റണ്‍സാണ് സെവാഗ് നേടിയത്. 23 സെഞ്ച്വറിയും 6 ഇരട്ട സെഞ്ച്വറിയും 32 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

Also Read: IND vs SA: രണ്ടാമങ്കത്തിന് ഇന്ത്യ ഭാഗ്യവേദിയില്‍, ഇതുവരെ തോറ്റിട്ടില്ല!- ടീമില്‍ ഒരു മാറ്റം?

3

മൂന്നാം നമ്പര്‍ മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയാണ്. ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 400 റണ്‍സിനുടമയാണ് ലാറ. 131 ടെസ്റ്റില്‍ നിന്ന് 11953 റണ്‍സാണ് ലാറ നേടിയത്. ഇതില്‍ 34 സെഞ്ച്വറിയും 9 ഇരട്ട സെഞ്ച്വറിയും 48 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. നാലാം നമ്പറില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. 51 സെഞ്ച്വറിയും 6 ഇരട്ട സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

Also Read: IND vs SA: ഇവരെ എന്തിന് തഴഞ്ഞു? ഏകദിന ടീമില്‍ സ്ഥാനമര്‍ഹിച്ചിട്ടും പുറത്തായവര്‍

4

മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് വോയെയാണ് ഹര്‍ഭജന്‍ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. 168 ടെസ്റ്റില്‍ നിന്ന് 10927 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 32 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും 50 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ജാക്‌സ് കാലീസാണ് ആറാമന്‍. 166 ടെസ്റ്റില്‍ നിന്ന് 13289 റണ്‍സാണ് അദ്ദേഹം നേടിയത്. 45 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും 58 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. അഞ്ച് അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 292 വിക്കറ്റും കാലീസിന്റെ പേരിലുണ്ട്.

Also Read: 2022ല്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്ന വമ്പന്‍ വെല്ലുവിളികള്‍- രോഹിത്തിന് രണ്ടെണ്ണം, കോലിക്ക് മൂന്നും!

5

ഏഴാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരായ കുമാര്‍ സംഗക്കാരയ്ക്കാണ് അവസരം. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ സംഗക്കാര 134 ടെസ്റ്റില്‍ നിന്ന് 12400 റണ്‍സാണ് നേടിയത്. 38 സെഞ്ച്വറിയും 11 ഇരട്ട സെഞ്ച്വറിയും 52 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഹര്‍ഭജന്റെ 11ലെ ഏക സ്പിന്നര്‍ ഷെയ്ന്‍ വോണാണ്. മുരളീധരനെ മറികടന്നാണ് വോണിനെ ഹര്‍ഭജന്‍ പരിഗണിച്ചത്. 145 ടെസ്റ്റില്‍ നിന്ന് 708 വിക്കറ്റാണ് അദ്ദേഹം നേടിയത്. 37 തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി.

Also Read: റിഷഭും ഗില്ലും എല്ലാം തീരുമാനിച്ചിരുന്നു, ഞാന്‍ ഒന്നും പറഞ്ഞില്ല!- ഗാബ ടെസ്റ്റിനെക്കുറിച്ച് ശാസ്ത്രി

6

ഒമ്പതാം നമ്പറില്‍ വസീം അക്രമാണ്. റിവേഴ്‌സ് സ്വിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്ന മുന്‍ പാക് നായകന്‍ 104 ടെസ്റ്റില്‍ നിന്ന് 414 വിക്കറ്റാണ് നേടിയത്. 10ാം നമ്പറില്‍ ഗ്ലെന്‍ മഗ്രാത്തിനാണ് അവസരം. 124 ടെസ്റ്റില്‍ നിന്ന് 563 വിക്കറ്റാണ് മുന്‍ ഓസീസ് പേസറുടെ പേരിലുള്ളത്. 11ാമന്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സനാണ്. സ്വിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്ന ആന്‍ഡേഴ്‌സന്‍ 168 ടെസ്റ്റില്‍ നിന്ന് 639 വിക്കറ്റാണ് നേടിയത്.

Story first published: Sunday, January 2, 2022, 15:20 [IST]
Other articles published on Jan 2, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+