IND vs SA: ഇവരെ എന്തിന് തഴഞ്ഞു? ഏകദിന ടീമില്‍ സ്ഥാനമര്‍ഹിച്ചിട്ടും പുറത്തായവര്‍
സൗത്താഫ്രിക്കയ്‌ക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി 18 പേരുള്‍പ്പെട്ട സംഘത്തെയാണ് തിരഞ്ഞെടുത്തത്. രോഹിത് ശര്‍മയ്ക്കു പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ കെഎല്‍ രാഹുലാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. കാര്യമായ സര്‍പ്രൈസുകളൊന്നും തന്നെ ടീമില്‍ ഇല്ല. നേരത്തേ പ്രതീക്ഷിക്കപ്പെട്ടിരുന്നവരെല്ലാം ടീമിന്റെ ഭാഗമായിട്ടുണ്ട്.
മധ്യപ്രദേശ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ് ടീമിലെ പുതുമുഖം. ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, റുതുരാജ് ഗെയ്ക്വാദ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെല്ലാം സംഘത്തിലുണ്ട്. മുഹമ്മദ് ഷമിക്കു വിശ്രമം നല്‍കിയെന്നതു മാത്രമാണ് പ്രതീക്ഷിക്കാത്ത ഒരു കാര്യം. എന്നാല്‍ അര്‍ഹതയുണ്ടായിട്ടും ഏകദിന ടീമില്‍ ഇടം ലഭിക്കാതെ പോയ ചില കളിക്കാരുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ഷാരൂഖ് ഖാന്‍
ഇന്ത്യന്‍ ടീമിനായി ഇനിയും അരങ്ങേറിയിട്ടില്ലാത്ത തമിഴ്‌നാട്ടുകാരനായ ഓള്‍റൗണ്ടറാണ് ഷാരൂഖ് ഖാന്‍. ഈ സീസണിലെ സയ്ദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രാഫി എന്നിവയിലെല്ലാം തകര്‍പ്പന്‍ പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലില്‍ അവസാന ബോളില്‍ സിക്‌സറടിച്ച് തമിഴ്‌നാടിന് നാടകീയ വിജയം സമ്മാനിക്കാന്‍ ഷാരൂഖിനായിരുന്നു.
അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടയ്‌ക്കെതിരായ കളിയില്‍ 39 ബോളില്‍ 79 റണ്‍സ് അടിച്ചെടുത്ത് അദ്ദേഹം ടീമിനെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. മുംബൈയ്‌ക്കെതിരായ ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ 35 ബോളില്‍ 66 റണ്‍സും ഷാരൂഖ് അടിച്ചെടുത്തു. മുഷ്താഖ് അലി ട്രോഫിയിലാവട്ടെ ഹിമാചല്‍ പ്രദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ 19 ബോളില്‍ 40 റണ്‍സുമായി താരം മിന്നിയിരുന്നു. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ താരമായിരന്നു ഷാരൂഖ്. ടീമില്‍ സ്ഥിരം സാന്നിധ്യമാവാന്‍ സാധിച്ചില്ലെങ്കിലും അവസരം ലഭിച്ചപ്പോഴെല്ലാം മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫിനിഷറായി ഇന്ത്യക്കു വളര്‍ത്തിക്കൊണ്ടു വരാവുന്ന താരമാണ് ഷാരൂഖ്.

രവി ബിഷ്‌നോയ്
ഇന്ത്യന്‍ സീനിയര്‍ ടീമിനു വേണ്ടി കളിക്കാന്‍ തീര്‍ച്ചയായും അര്‍ഹതയുള്ള യുവതാരങ്ങലിലൊരാളാണ് ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയ്. 2020ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ കണ്ടെത്തലായിരുന്നു താരം. പിന്നീട് ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പവും തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. 2020ലെ കന്നി ഐപിഎല്ലില്‍ പഞ്ചാബിനായി 12 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി.
ബൗളിങിനെ അപ്രതീക്ഷിത വേരിയേഷനുകളാണ് ബിഷ്‌നോയിയെ അപകടകാരിയാക്കുന്നത്. മാത്രമല്ല സങ്കീര്‍ണമായ ബൗളിങ് ആക്ഷനും താരത്തെ എതിര്‍ ബാറ്റര്‍മാരുടെ പേടിസ്വപ്‌നമാക്കി മാറ്റും.
സൗത്താഫ്രിക്കയ്‌ക്കെതിരേ വരാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യക്കു പരീക്ഷിക്കാവുന്ന താരമായിരുന്നു ബിഷ്‌നോയ്. കാരണം ലെഗ് സ്പിന്നര്‍മാര്‍ ഇവിടെ മികച്ച പ്രകടനമാണ് നേരത്തേ നടത്തിയിട്ടുള്ളത്. എങ്കിലും 21 വയസ്സ് മാത്രുമുള്ള ബിഷ്‌നോയ്ക്കു ഇനിയുമേറെ സമയം മുന്നിലുണ്ട്. അധികം വൈകാതെ തന്നെ ഇന്ത്യയുടെ സ്പിന്‍ ബൗളിങിലെ തുറുപ്പുചീട്ടായി മാറാന്‍ അദ്ദേഹത്തിനു സാധിച്ചേക്കും.

ഹര്‍ഷല്‍ പട്ടേല്‍
ഇന്ത്യക്കു വേണ്ടി ന്യൂസിലാന്‍ഡിനെതിരേ നനാട്ടില്‍ നടന്ന കഴിഞ്ഞ ടി20 പരമ്പരയിലൂടെ അരങ്ങേറിയ താരമാണ് പേസര്‍ ഹര്‍ഷല്‍ പട്ടേല്‍. പരമ്പരയില്‍ ശ്രദ്ധേയമായ പ്രകടനവും താരം നടത്തിയിരുന്നു. അരങ്ങേറ്റ മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് മാച്ച് പുരസ്‌കാരവും ഹര്‍ഷല്‍ നേടി. എന്നിട്ടും സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലേക്കു സെലക്ടര്‍മാര്‍ അദ്ദേഹത്തെ പരിഗണിച്ചില്ല.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശി കൂടിയായിരുന്നു ഹര്‍ഷല്‍. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഒരു ഹാട്രിക്കുള്‍പ്പെടെ 32 വിക്കറ്റുകള്‍ അദ്ദേഹം കൊയ്തിരുന്നു. ഇതോടെ ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റുകളെന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ഡ്വയ്ന്‍ ബ്രാവോയുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പവും ഹര്‍ഷല്‍ എത്തിയിരുന്നു. ബൗളിങ് വേരിയേഷനുകളില്‍ കേമനായ അദ്ദേഹത്തിനു പഴയ ബോള്‍ കൊണ്ട് ഡെത്ത് ഓവറുകളില്‍ വളരെ മികച്ച ബൗളിങ് കാഴ്ചവയ്ക്കാനുള്ള മിടുക്കുമുണ്ട്. സ്ലോ ബോളുകള്‍ വളരെ മികച്ച രീതിയല്‍ കൈകാര്യ ചെയ്ത് ബാറ്റര്‍മാരുടെ താളം തെറ്റിക്കാനും അദ്ദേഹത്തിവു കഴിയും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications