Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭും ഗില്ലും എല്ലാം തീരുമാനിച്ചിരുന്നു, ഞാന്‍ ഒന്നും പറഞ്ഞില്ല!- ഗാബ ടെസ്റ്റിനെക്കുറിച്ച് ശാസ്ത്രി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ കോച്ച് രവി ശാസ്ത്രിയുടെ കരിയറിലെ സുവര്‍ണ മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു ഓസ്‌ട്രേലിയക്കെതിരേ ഗാബയില്‍ നേടിയ ടെസ്റ്റ് വിജയം. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇവിടെ ഇന്ത്യ ഐതിഹാസിക വിജയം സ്വന്തമാക്കിയത്. ഈ വേദിയില്‍ ഇന്ത്യ വെന്നിക്കൊടി പാറിച്ചതും ആദ്യമായിട്ടായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ വിജയങ്ങളിലൊന്നായാണ് ഇതു വിലയിരുത്തപ്പെടുന്നത്.

ക്യാപ്റ്റന്‍ വിരാട് കോലിയടക്കം പല സീനിയര്‍ താരങ്ങളുമില്ലാതെയായിരുന്നു അജിങ്ക്യ രഹാനെയ്ക്കു കീഴില്‍ ഇന്ത്യഅവിടെ അദ്ഭുത വിജയം സ്വന്തമാക്കിയത്. ഈ ജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കുകയും ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുകയും ചെയ്തിരുന്നു. റണ്‍ചേസിനൊടുവിലായിരുന്നു ഗാബയില്‍ ഇന്ത്യ ചരിത്രം കുറിച്ചത്. മല്‍സരത്തില്‍ ഇന്ത്യയുടെ ഹീറോസ് ശുഭ്മാന്‍ ഗില്ലും റിഷഭ് പന്തുമായിരുന്നു. ഗില്‍ 91 റണ്‍സെടുത്ത് പുറത്തായപ്പോള്‍ റിഷഭ് പുറത്താവാതെ 89 റണ്‍സുമെടുത്തിരുന്നു. അന്നു റണ്‍ചേസിനിടെയുണ്ടായ രസകരമായ ഒരു ഓര്‍മ പങ്കുവച്ചിരിക്കുകയാണ് മുന്‍ കോച്ച് ശാസ്ത്രി.

 റിഷഭിനോടു ഒന്നും പറഞ്ഞില്ല

റിഷഭിനോടു ഒന്നും പറഞ്ഞില്ല

ഗാബ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ നമ്മള്‍ നേടിയ വിജയം അവിശ്വസനീയം തന്നെയായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. പ്രത്യേകിച്ചും അവസാന ദിവസമാണ് ഇന്ത്യ റണ്‍ചേസിനൊടുവില്‍ ജയം സ്വന്തമാക്കിയത്. ടീ ബ്രേക്കില്‍ നമ്മള്‍ മൂന്ന് വിക്കറ്റ് നഷ്ടമായി നില്‍ക്കെ റിഷഭ് പന്തിനോടു ഞാന്‍ എന്തെങ്കിലും പറയുന്നതില്‍ ഒരു അര്‍ഥവുമില്ലായിരുന്നു, അതുകൊണ്ടു തന്നെ പ്രത്യേകിച്ച് ഒരു നിര്‍ദേശവും താന്‍ നല്‍കിയിരുന്നില്ലെന്നും ശാസ്ത്രി വെളിപ്പെടുത്തി.

 റിഷഭും ഗില്ലും തമ്മിലുള്ള സംസാരം

റിഷഭും ഗില്ലും തമ്മിലുള്ള സംസാരം

ടീ ബ്രേക്കിനിടെ ഞാന്‍ മുകളില്‍ നിന്നും താഴെയുള്ള ടോയ്‌ലറ്റിലേക്കു വന്നപ്പോള്‍ റിഷഭ് പന്തും ശുഭ്മാന്‍ ഗില്ലും പുറത്ത് നിന്ന് എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്നത് കണ്ടു. ഞാന്‍ ഇതു കണ്ട് കുറച്ചു നേരം അവിടെ നില്‍ക്കുകയും രണ്ടു പേരുടെയും സംഭാഷണം കേട്ട ശേഷം പോവുകയും ചെയ്തു. ശരി നടക്കട്ടെയെന്നു മാത്രമേ അവരോടു ഞാന്‍ പറഞ്ഞുള്ളൂ. അവരുടെ സംഭാഷണത്തില്‍ ഇടപെടാനോ എന്തെങ്കിലും ഉപദേശം നല്‍കാനോയൊന്നും ഞാന്‍ മുതിര്‍ന്നില്ല.
ഗില്ലും റിഷഭും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്കു നയിക്കാന്‍ തന്നെയായിരിക്കും ശ്രമിക്കുകയെന്ന് എനിക്കറിയാമായിരുന്നു. അത്തരം ക്രിക്കറ്റിനെ ഞാന്‍ അംഗീകരിക്കുകയും ചെയ്യുന്നു. അതു ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ ചിലപ്പോള്‍ തോറ്റേക്കാം. പക്ഷെ നിങ്ങള്‍ അതു വേണ്ടെന്നു വയ്ക്കുകയാണെങ്കില്‍ അതായിരിക്കും ഏറ്റവും വലിയ കൊള്ളയെന്നും അതാണ് ഇന്ത്യ അന്നു നടത്തിയതെന്നും 'ബോള്‍ഡ് ആന്റ് ബ്രേവ് ദി രവി ശാസ്ത്രി വേ'യെന്ന ഷോയില്‍ ശാസ്ത്രി വിശദമാക്കി.

 അവിസ്മരണീയ വിജയം

അവിസ്മരണീയ വിജയം

ഗാബ ടെസ്റ്റില്‍ 328 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ഓസ്‌ട്രേലിയ നല്‍കിയത്. പരമ്പരയില്‍ ഇരുടീമുകളും 1-1ന് ഒപ്പമായതിനാല്‍ ഗാബയിലെ നാലാം ടെസ്റ്റ് ഫൈനലിനു സമാനമായിരുന്നു. ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. രോഹിത് ശര്‍മയെ (7) ടീം സ്‌കോര്‍ 18ല്‍ നില്‍ക്കെ നഷ്ടമായി.
പക്ഷെ രണ്ടാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലും ചേതേശ്വര്‍ പുജാരയും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടിലൂടെ ഇന്ത്യയെ തിരികെ കൊണ്ടുവന്നു. 114 റണ്‍സായിരുന്നു ഇരുവരും ചേര്‍ന്ന് നേടിയത്. സെഞ്ച്വറിക്കു ഒമ്പത് റണ്‍സകലെ പക്ഷെ ഗില്‍ പുറത്തായി. 146 ബോളില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്്‌സറുമടക്കമാണ് അദ്ദേഹം 91 റണ്‍സെടുത്തത്.
പക്ഷെ പുജാരയുടെ (56) ഫിഫ്റ്റിയും റിഷഭിന്റെ (89*) ഇന്നിങ്‌സും ഇന്ത്യയെ വിജയത്തിലേക്കു നയിക്കുകയായിരുന്നു. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ 24 റണ്‍സെടുത്ത് പുറത്തായി. 22 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറും ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

Story first published: Saturday, January 1, 2022, 13:56 [IST]
Other articles published on Jan 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+