Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: രണ്ടാമങ്കത്തിന് ഇന്ത്യ ഭാഗ്യവേദിയില്‍, ഇതുവരെ തോറ്റിട്ടില്ല!- ടീമില്‍ ഒരു മാറ്റം?

ജൊഹാനസ്ബര്‍ഗ്: സെഞ്ചൂറിയന്‍ ടെസ്റ്റിലെ ചരിത്ര വിജയം നല്‍കിയ ആത്മവിശ്വാസവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം രണ്ടാമങ്കത്തിനായി ഭാഗ്യവേദിയായ ജൊഹാനസ്ബര്‍ഗിലെത്തി. തിങ്കളാഴ്ചയാണ് രണ്ടാം ടെസ്റ്റിനു തുടക്കമാവുന്നത്. ഈ ടെസ്റ്റും ജയിച്ച് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അപരാജിത ലീഡ് നേടുകയാവും വിരാട് കോലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. എന്നാല്‍ മറുഭാഗത്ത് സെഞ്ചൂറിയനിലേറ്റ ഷോക്കിന് ജൊഹാനസ്ബര്‍ഗിന് കണക്കുതീര്‍ക്കുകയാവും ആതിഥേയരുടെ ലക്ഷ്യം.

വിന്നിങ് കോമ്പിനേഷന്‍ മാറ്റുന്ന ക്യാപ്റ്റനെന്നല്ല കോലി അറിയപ്പെടുന്നത്. അതിനാല്‍ തന്നെ ആദ്യ ടെസ്റ്റിലെ ഇലവനെ അദ്ദേഹം നിലനിര്‍ത്താന്‍ സാധ്യതയേറെയാണ്. പക്ഷെ ജൊഹാനസ്ബര്‍ഗിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് കോലി ഒരു മാറ്റത്തിന് മുതിര്‍ന്നേക്കും.

 ശര്‍ദ്ദുലിന് പകരം ഉമേഷ്

ശര്‍ദ്ദുലിന് പകരം ഉമേഷ്

സീം ബൗളിങ് ഓള്‍റൗണ്ടറായ ശര്‍ദ്ദുല്‍ ടാക്കൂറിന് പകരം പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവിനെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കളിപ്പിച്ചേക്കും. ടോപ്പ് സിക്‌സിലെ ആരും ബൗള്‍ ചെയ്യാത്തതിനാല്‍ ശര്‍ദ്ദുലിനാണ് കോലി പരിഗണന നല്‍കുന്നത്. പക്ഷെ ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് പിച്ചിന്റെ സ്വഭാവം കോലിയെയും കോച്ച് രാഹുല്‍ ദ്രാവിഡിനെയും മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചേക്കുമെന്നാണ് സൂചന.
പുല്ല് നിറഞ്ഞ പച്ചപ്പുള്ള പിച്ചാണ് വാണ്ടറേഴ്‌സിലേത്. സ്ഥിരമായി 135 കിമിക്ക മുകളില്‍ ഫുള്ളര്‍ ലെങ്ത്തില്‍ ബൗള്‍ ചെയ്യുന്ന ഉമേഷിന് അനുയോജ്യമായ വിക്കറ്റാണിത്. അതിനാല്‍ തന്നെ ബൗളിങില്‍ ശര്‍ദ്ദുലിനേക്കാള്‍ ഇംപാക്ട് അദ്ദേഹത്തിന് ഉണ്ടാക്കാന്‍ കഴിഞ്ഞേക്കും. ആദ്യ ടെസ്റ്റില്‍ ബൗളിങിലും ബാറ്റിങിലും അത്ര വലിയ ചലനമുണ്ടാക്കാന്‍ ശര്‍ദ്ദുലിനായിരുന്നില്ല. 16 ഓവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹത്തിനു രണ്ടു വിക്കറ്റായിരുന്നു ലഭിച്ചത്. ബൗളിങിലാവട്ടെ 4, 10 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.

 എന്തുകൊണ്ട് ഉമേഷ് കളിക്കണം

എന്തുകൊണ്ട് ഉമേഷ് കളിക്കണം

ജൊഹാനസ്ബര്‍ഗില്‍ മഴ പെയ്തിരുന്നു. അതിനാല്‍ തന്നെ പിച്ചിലെ ഈര്‍പ്പം സീമര്‍മാരെ തുണയ്ക്കുന്നതാണ്. പന്ത് നന്നായി സ്വിങ് ചെയ്യുന്ന ഉമേഷിന് ഈ പിച്ചില്‍ വളരെ മികച്ച പ്രകടനം നടത്താന്‍ കഴിയും. ഫുള്ളര്‍ ലെങ്ത്തിനൊപ്പം വേഗവും അദ്ദേഹത്തിനും പ്ലസ് പോയിന്റാണ്. പക്ഷെ ശര്‍ദ്ദുലിന്റെ ബൗളിങിന് അത്രത്തോളം വേഗതയില്ല, ഒപ്പം മികച്ച സ്വിങ് ബൗളറുമല്ല അദ്ദേഹം. ഉമേഷിനെ കളിപ്പിക്കുകയാണെങ്കില്‍ നാലാമത്തെ യഥാര്‍ഥ സീമറായി അദ്ദേം മാറുകയും ഇതു ബൗളിങിനെ ശക്തിപ്പെടുത്തുകയും ചെയ്യും.

 സ്പിന്നറെ കളിപ്പിക്കണോ?

സ്പിന്നറെ കളിപ്പിക്കണോ?

രണ്ടാം ടെസ്റ്റില്‍ സ്പിന്നറെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമോയെന്നതാണ് രണ്ടാമത്തെ ചോദ്യം. ആദ്യ ടെസ്റ്റില്‍ പരിചയ സമ്പന്നനായ സ്പിന്നര്‍ ആര്‍ അശ്വിനായിരുന്നു ഏക സ്പിന്നര്‍. രണ്ടാമിന്നിങ്‌സില്‍ അവസാനത്തെ രണ്ടു വിക്കറ്റുകളും വീഴ്ത്തി ഇന്ത്യന്‍ വിജയം വേഗത്തിലാക്കിയെങ്കിലും പിച്ചില്‍ നിന്നും അദ്ദേഹത്തിനു കാര്യമായ പ്രയോജനം ലഭിച്ചിരുന്നില്ല. ജൊഹാനസ്ബര്‍ഗിലെ പിച്ചും സമാനമാണ്. പേസര്‍മാരെ തുണയ്ക്കുന്ന വേഗവും ബൗണ്‍സുമുള്ള പിച്ച് തന്നെയാണ് ഇവിടുത്തേത്.

 2018ലെ പര്യടനം

2018ലെ പര്യടനം

2018-19ലെ കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ജൊഹാനസ്ബര്‍ഗ് ടെസ്റ്റില്‍ ഇന്ത്യ നാലു സീമര്‍മാരെയും ഒരു സീം ബൗളിങ് ഓള്‍റൗണ്ടറെയുമായിരുന്നു കളിപ്പിച്ചത്. ഹാര്‍ദിക് പാണ്ഡ്യയായിരുന്നു സീം ബൗളിങ് ഓള്‍റൗണ്ടറായത്. 2013ലെ പര്യടനത്തില്‍ ഇവിടെ നടന്ന ടെസ്റ്റില്‍ അശ്വിന്‍ ടീമിലുണ്ടായിരുന്നു. പക്ഷെ 42 ഓവര്‍ ബൗള്‍ ചെയ്‌തെങ്കിലും അദ്ദേഹത്തിനു വിക്കറ്റുകളൊന്നും ലഭിച്ചിരുന്നില്ല.
2018ല്‍ ജൊഹാനസ്ബര്‍ഗില്‍ നടന്ന ടെസ്റ്റില്‍ സ്പിന്നര്‍മാരില്ലാതെ ഇറങ്ങിയിട്ടും ഇന്ത്യ 63 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഹാര്‍ദിക്കായിരുന്നു അഞ്ചാമത്തെ സീമറായത്. അന്നത്തെ ഗെയിം പ്ലാന്‍ ഇന്ത്യ പരീക്ഷിച്ചാല്‍ അശ്വിന്‍ പുറത്തായേക്കും. പകരം എക്‌സ്ട്രാ ബാറ്ററായി ഹനുമാ വിഹാരിയെ കളിപ്പിച്ചേക്കും.

 ഇന്ത്യക്കു മികച്ച റെക്കോര്‍ഡ്

ഇന്ത്യക്കു മികച്ച റെക്കോര്‍ഡ്

സെഞ്ചൂറിയനില്‍ നിന്നും 41 കിമി അകലെയാണ് ജൊഹാനസ്ബര്‍ഗിലെ ന്യൂവാണ്ടറേഴ്‌സ് സ്‌റ്റേഡിയം. പക്ഷെ സെഞ്ചൂറിയനുമായി താരതമ്യം ചെയ്താല്‍ ഇത് ഇന്ത്യക്കു ഹോംഗ്രൗണ്ട് പോലെയാണ്. കാരണം ഇവിടെ ഇതുവരെ ഒരു ടെസ്റ്റ് പോലും ഇന്ത്യ ഇതുവരെ തോറ്റിട്ടില്ല.
ഇവിടെ അഞ്ചു ടെസ്റ്റുകളിലാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇവയില്‍ രണ്ടെണ്ണത്തില്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ സമനിലയും സ്വന്തമാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. വിരാട് കോലിക്കു കീഴിലും നിലവിലെ കോച്ച് കൂടിയായ രാഹുല്‍ ദ്രാവിഡിന്റെ കീഴിലുമായിരുന്നു വാണ്ടറേഴ്‌സില്‍ ഇന്ത്യയുടെ നേരത്തേയുള്ള ടെസ്റ്റ് വിജയങ്ങള്‍.

 ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Saturday, January 1, 2022, 18:18 [IST]
Other articles published on Jan 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+