Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഐപിഎല്‍ നായകരായ റിഷഭും ശ്രേയസും ടീമില്‍, എന്നിട്ടും ബുംറ വൈസ് ക്യാപ്റ്റന്‍!- കാരണമറിയാം

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ വൈസ് ക്യാപ്റ്റനാക്കിയത് എല്ലാവര്‍ക്കും സര്‍പ്രൈസായിരുന്നു. രോഹിത് ശര്‍മയെ ക്യാപ്റ്റനും കെഎല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനുമാക്കിയായിരുന്നു ഏകദിന ടീം പ്രഖ്യാപിക്കേണ്ടിയിരുന്നത്. എന്നാല്‍ രോഹിത്തിന് പൂര്‍ണ ഫിറ്റ്‌നസ് നേടിയെടുക്കാന്‍ കഴിയാതെ വന്നതോടെ രാഹുലിനെ നായകനാക്കുകയായിരുന്നു. ഇതോടെയാണ് പുതിയ വൈസ് ക്യാപ്റ്റനെയും ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിക്കു തിരഞ്ഞെടുക്കേണ്ടി വന്നത്.

ഐപിഎല്ലില്‍ ഫ്രാഞ്ചൈസികളെ നയിച്ച് പരിചയമുള്ള റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഏകദിന ടീമിലുണ്ടായിട്ടും ക്യാപ്റ്റന്‍സിയില്‍ ഒരു പരിചയവുമില്ലാത്ത ബുംറയ്ക്കാണ് നറുക്കുവീണത്. എന്താണ് ഇതിനു പിന്നിലെ കാരണമെന്നറിയാം.

 കമ്മിന്‍സ് ഇഫക്ട്

കമ്മിന്‍സ് ഇഫക്ട്

അടുത്തിടെയാണ് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി പേസ് ബൗളിങിലെ സൂപ്പര്‍ താരമായ പാറ്റ് കമ്മിന്‍സിനെ നിയമിച്ചത്. വിവാദത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ ടിം പെയ്‌നിനു പകരമായിരുന്നു ഇത്. ഇംഗ്ലണിനെതിരേ ഇപ്പോള്‍ നടക്കുന്ന ആഷസ് പരമ്പരയില്‍ ഓസീസിനെ നയിക്കുന്നതും കമ്മിന്‍സാണ്.
കമ്മിന്‍സിനെ ഓസീസ് ദൗത്യമേല്‍പ്പിച്ചതിന്റെ സ്വാധീനം ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിലുമുണ്ടാവാം. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളും ഓസീസിനായി ഒരുപോലെ മികച്ച പ്രകടനം നടത്തുന്ന, ടീമില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കഴിയാത്ത താരമാണ് കമ്മിന്‍സ്. ഇന്ത്യന്‍ ടീമിലേക്കു വരികയാണെങ്കില്‍ അതുപോലെ തന്നെയാണ് ബുംറയും.

 റിഷഭിനും ശ്രേയസിനുമുള്ള സന്ദേശം

റിഷഭിനും ശ്രേയസിനുമുള്ള സന്ദേശം

ജസ്പ്രീത് ബുംറയെ ഏകദിന ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനാക്കിയതിലൂടെ ഐപിഎല്ലില്‍ നായകരെന്ന നിലയില്‍ മികവ് തെളിയിച്ച റിഷഭ് പന്തിനും ശ്രേയസ് അയ്യര്‍ക്കമുള്ള സന്ദേശം കൂടിയാണ് സെലക്ഷന്‍ കമ്മിറ്റി നല്‍കിയത്. മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ മികച്ച പ്രകടനം നടത്തി ടീമിലെ ഒഴിച്ചുകൂടാനാവാത്ത താരമായെങ്കില്‍ മാത്രമേ ക്യാപ്റ്റന്‍സി റോളിലേക്കു പരിഗണിക്കുകയുള്ളൂവെന്നാണ് സെലക്ഷന്‍ കമ്മിറ്റി പരോക്ഷമായി പറഞ്ഞിരിക്കുന്നത്.
2016ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതു മുതല്‍ ഗുജറാത്തില്‍ നിന്നുള്ള താരം കൂടിയായ ബുംറയുടെ കരിയര്‍ ഗ്രാഫ് മുകളിലേക്കല്ലാതെ താഴേക്കു പോയിട്ടില്ല.

 എന്തുകൊണ്ട് ബുംറ?

എന്തുകൊണ്ട് ബുംറ?

നോക്കൂ, ഇത് ഒരു പരമ്പരയിലേക്കു മാത്രമുള്ള താല്‍ക്കാലിക ക്രമീകരണമാണ്. രോഹിത് ശര്‍മയുടെ പരിക്ക് കാരണമാണ് സെലക്ഷന്‍ കമ്മിറ്റിക്കു ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നത്. വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരേ അടുത്ത രണ്ടു മാസങ്ങളിലായി നടക്കാനിരിക്കുന്ന പരമ്പരകളില്‍ രോഹിത് തിരിച്ചെത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അപ്പോള്‍ അദ്ദേഹം തന്നെ ടീമിനെ നയിക്കുകയും രാഹുല്‍ വൈസ് ക്യാപ്റ്റനാവുകയും ചെയ്യുമെന്നും സെലക്ഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
എന്നിരുന്നാലും മൂന്നു ഫോര്‍മാറ്റിലെയും സ്ഥിരതയാര്‍ന്ന പ്രകടനം പരിഗണിച്ചാണ് ജാസ്സിക്ക് (ജസ്പ്രീത് ബുംറ) സെലക്ടര്‍മാര്‍ ഇങ്ങനെയൊരു പാരിതോഷികം നല്‍കിയിരിക്കുന്നത്. കൂടാതെ ക്രിക്കറ്ററെന്ന നിലയില്‍ അദ്ദേഹത്തിന്റെ ബുദ്ധിയും തീരുമാനത്തിനു പിന്നിലുണ്ട്. ഈ കാരണത്താലാണ് റിഷഭ്, ശ്രേയസ് എന്നിവര്‍ക്കു പകരം ബുറയെ തിരഞ്ഞെടുത്തതെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

 ഇന്ത്യന്‍ ഏകദിന ടീം

ഇന്ത്യന്‍ ഏകദിന ടീം

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്.

Story first published: Saturday, January 1, 2022, 18:59 [IST]
Other articles published on Jan 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+