For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ജോഹന്നാസ്ബര്‍ഗില്‍ കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്, വേണ്ടത് വെറും ഏഴ് റണ്‍സ്

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് നാളെ ജോഹന്നാസ്ബര്‍ഗില്‍ ആരംഭിക്കുകയാണ്. ആദ്യ മത്സരത്തില്‍ ജയിച്ച് മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിട്ട് നില്‍ക്കുകയാണ്. ഇന്ത്യ ഇതുവരെ തോല്‍വി അറിയാത്ത ജോഹന്നാസ്ബര്‍ഗില്‍ ജയിക്കാനായാല്‍ ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരയെന്ന നേട്ടത്തില്‍ ഇന്ത്യക്കെത്താനാവും. അഞ്ച് തവണ ജോഹന്നാസ്ബര്‍ഗിലിറങ്ങിയപ്പോള്‍ രണ്ട് ജയവും മൂന്ന് സമനിലയുമാണ് ഇന്ത്യ നേടിയത്.

1

നായകനെന്ന നിലയില്‍ മികച്ച റെക്കോഡുള്ള കോലിക്ക് ജോഹന്നാസ്ബര്‍ഗില്‍ ജയിക്കാനായാല്‍ അത് കരിയറിലെ അവിസ്മരണീയ നിമിഷങ്ങളിലൊന്നാവും. ടീമിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇന്ത്യക്ക് വിജയ സാധ്യതയും കൂടുതലാണ്. ആദ്യ ടെസ്റ്റില്‍ പ്രതീക്ഷക്കൊത്ത് ഉയരാനാവാത്ത കോലി കഴിഞ്ഞ രണ്ട് വര്‍ഷവും സെഞ്ച്വറി നേടിയിട്ടില്ല. 2022ല്‍ സെഞ്ച്വറിയോടെ തുടങ്ങാന്‍ കോലിക്കാവുമോയെന്ന് കണ്ടറിയാം.

Also Read: IND vs SA: രണ്ടാമങ്കത്തിന് ഇന്ത്യ ഭാഗ്യവേദിയില്‍, ഇതുവരെ തോറ്റിട്ടില്ല!- ടീമില്‍ ഒരു മാറ്റം?

2

വമ്പന്‍ റെക്കോഡാണ് കോലിയെ കാത്ത് ജോഹന്നാസ്ബര്‍ഗിലുള്ളത്. ഈ വേദിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന സന്ദര്‍ശക താരമെന്ന റെക്കോഡിലെത്താനുള്ള അവസരമാണ് ഇന്ത്യന്‍ നായകന് മുന്നിലുള്ളത്. ഈ നേട്ടത്തിലെത്താന്‍ ഏഴ് റണ്‍സാണ് കോലിക്ക് വേണ്ടത്. തീര്‍ത്തും നിരാശപ്പെടുത്തിയില്ലെങ്കില്‍ അനായാസം അദ്ദേഹത്തിന് ഈ നേട്ടത്തിലെത്താനാവും. 316 റണ്‍സുമായി ന്യൂസീലന്‍ഡിന്റെ ജോണ്‍ റീഡാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 310 റണ്‍സുമായി കോലി രണ്ടാം സ്ഥാനത്താണ്. രണ്ട് മത്സരത്തില്‍ നിന്നാണ് കോലിയുടെ ഈ നേട്ടം. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും കോലി ഇവിടെ നേടിയിട്ടുണ്ട്.

Also Read: IND vs SA: ഇവരെ എന്തിന് തഴഞ്ഞു? ഏകദിന ടീമില്‍ സ്ഥാനമര്‍ഹിച്ചിട്ടും പുറത്തായവര്‍

3

എന്നാല്‍ നിലവിലെ ഫോമില്‍ കോലിക്ക് പഴയ ഫോമിലേക്കുയരാന്‍ അദ്ദേഹത്തിനാവുമോയെന്ന് കണ്ടറിയണം. ഒരുകാലത്ത് തുടര്‍ സെഞ്ച്വറികളോടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്ന കോലിക്ക് ഇന്ന് പഴയ ഫോമിലേക്കുയരാനാവുന്നില്ല. 70 സെഞ്ച്വറിയില്‍ ഹാന്‍ഡ് ബ്രേക്കിട്ടിരിക്കുന്ന കോലി 2022ല്‍ കുതിച്ച് പായുമോയെന്നാണ് കണ്ടറിയേണ്ടത്.

Also Read: 2022ല്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്ന വമ്പന്‍ വെല്ലുവിളികള്‍- രോഹിത്തിന് രണ്ടെണ്ണം, കോലിക്ക് മൂന്നും!

4

ജോഹന്നാസ്ബര്‍ഗിലെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്ത് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങാണ് മൂന്നാം സ്ഥാനത്ത്. 263 റണ്‍സാണ് അദ്ദേഹം നേടിയത്. നാലാം സ്ഥാനത്ത് നിലവിലെ ഇന്ത്യയുടെ മുഖ്യ പരിശീലകനായ റിക്കി പോണ്ടിങ്ങാണ്. 262 റണ്‍സാണ് അദ്ദേഹം നേടിയത്. അഞ്ചാം സ്ഥാനത്ത് 255 റണ്‍സുമായി ഓസ്‌ട്രേലിയയുടെ ഡാമിയന്‍ മാര്‍ട്ടിനാണുള്ളത്.

Also Read: റിഷഭും ഗില്ലും എല്ലാം തീരുമാനിച്ചിരുന്നു, ഞാന്‍ ഒന്നും പറഞ്ഞില്ല!- ഗാബ ടെസ്റ്റിനെക്കുറിച്ച് ശാസ്ത്രി

5

ദ്രാവിഡിന് നന്നായി അറിയാവുന്ന പിച്ചാണിത്. അത് ഇന്ത്യന്‍ താരങ്ങള്‍ക്കും മികച്ച പ്രകടനം നടത്താന്‍ സഹായകരമാവും. ബൗണ്‍സ് നിറഞ്ഞ പിച്ചാണ് ജോഹന്നാസ്ബര്‍ഗിലേതെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ക്കും പിന്തുണ ലഭിക്കാറുണ്ട്. എന്നാല്‍ ക്ഷമയും പ്രതിഭയും ഒത്തിണങ്ങേണ്ടതായുണ്ട്. ദ്രാവിഡിന്റെ ഉപദേശങ്ങള്‍ മോശം ഫോമിലുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചുവരാന്‍ സഹായിക്കുമോയെന്ന് കണ്ടറിയാം.

Also Read: പുതുവര്‍ഷം പിറന്നു, ആദ്യ സെഞ്ച്വറിയും- 2022ലെ ആദ്യ സെഞ്ച്വറി കിവീസ് താരത്തിന് സ്വന്തം

6

ഇന്ത്യയുടെ മൂന്നാം നമ്പറിലെ വിശ്വസ്തന്‍ ചേതേശ്വര്‍ പുജാരയുടെ സമീപകാല പ്രകടനം വളരെ മോശമാണ്. എന്നാല്‍ ജോഹന്നാസ്ബര്‍ഗില്‍ മികച്ച റെക്കോഡ് അദ്ദേഹത്തിന് അവകാശപ്പെടാനാവും. രണ്ട് ടെസ്റ്റില്‍ നിന്ന് 57.25 എന്ന മികച്ച ശരാശരിയില്‍ 229 റണ്‍സാണ് പുജാര നേടിയത്. എന്നാല്‍ തന്റെ പഴയ മികവ് ആവര്‍ത്തിക്കാന്‍ പുജാരക്ക് സാധിക്കുമോയെന്നത് കണ്ടറിയേണ്ടതാണ്. രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയാല്‍ പുജാരക്ക് സ്ഥാനം നഷ്ടമായേക്കും.

Also Read: 2021ല്‍ വിരമിച്ച ക്രിക്കറ്റ് താരങ്ങളുടെ മികച്ച പ്ലേയിങ് 11 ഇതാ, നായകന്‍ ഡിവില്ലിയേഴ്‌സ്

7

അജിന്‍ക്യ രഹാനെയുടെ പ്രകടനവും വളരെ പ്രധാനപ്പെട്ടതാണ്. ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം രഹാനെ നടത്തിയിരുന്നു. എന്നാല്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ആ പ്രകടനം രഹാനെക്ക് മതിയാവില്ല. അതുകൊണ്ട് ജോഹന്നാസ്ബര്‍ഗില്‍ രഹാനെക്ക് കൂടുതല്‍ മികച്ച പ്രകടനം നടത്താനാവാത്ത പക്ഷം ടീമിന് പുറത്താവേണ്ടി വരും. ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം രണ്ടാം ടെസ്റ്റില്‍ ശര്‍ദുല്‍ ഠാക്കൂറിന് പകരം ഉമേഷ് യാദവ് എത്തിയേക്കും. എന്തായാലും ഇന്ത്യ വളരെ പ്രതീക്ഷയോടെ കാണുന്ന പരമ്പരയാണിത്.

Story first published: Sunday, January 2, 2022, 15:03 [IST]
Other articles published on Jan 2, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+