Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുതുവര്‍ഷം പിറന്നു, ആദ്യ സെഞ്ച്വറിയും- 2022ലെ ആദ്യ സെഞ്ച്വറി കിവീസ് താരത്തിന് സ്വന്തം

പുതുവര്‍ഷം പിറന്നതിനു പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യത്തെ സെഞ്ച്വറിക്കും ലോകം സാക്ഷിയായിരിക്കുകയാണ്. ന്യൂസിലാന്‍ഡ് ബാറ്റര്‍ ഡെവന്‍ കോണ്‍വേയാണ് 2022ലെ ആദ്യത്തെ സെഞ്ച്വറിക്കു തിരി കൊളുത്തിയിരിക്കുന്നത്. ബംഗ്ലാദേശിനെതിരേ നാട്ടില്‍ ഇന്നാരംഭിച്ച ടെസ്റ്റില്‍ ആദ്യ ദിനം തന്നെ അദ്ദേഹം സെഞ്ച്വറിയുമായി മിന്നിക്കുകയായിരുന്നു. മൂന്നാമനായി ബാറ്റ് ചെയ്ത കോണ്‍വേ 122 റണ്‍സ് അടിച്ചെടുത്ത് പുറത്തായി. 227 ബോളില്‍ 16 ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടയിരുന്നു.

1

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ദേശീയ ടീമിലേക്കു കോണ്‍വേയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ മല്‍സരം. നവംബറില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിനിടെ കൈയ്ക്കു പരിക്കേറ്റ ശേഷം വിശ്രമത്തിലാടിരുന്നു അദ്ദേഹം. കളിയില്‍ പുറത്തായ ശേഷം രോഷത്തോടെ ബാറ്റില്‍ കൈകൊണ്ട് ഇ
ടിച്ചതായിരുന്നു കോണ്‍വേയുടെ പരിക്കിനു വഴിവച്ചത്. ലോകകപ്പിലെ തുടര്‍ന്നുള്ള മല്‍സരം നഷ്ടമാവുക മാത്രമല്ല ഏഴാഴ്ചയോളം താരത്തിനു വിശ്രമവും വേണ്ടി വന്നിരുന്നു. ഇതില്‍ മോചിതനായ ശേഷം കോണ്‍വേ കളിച്ച ആദ്യത്തെ മല്‍സരം കൂടിയാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ്. 30കാരനായ കോണ്‍വേ കോണ്‍വേ 2020ലായിരുന്നു ന്യൂസിലാന്‍ഡിനായി ടെസ്റ്റില്‍ അരങ്ങേറിയത്. ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും ഇതിനകം അദ്ദേഹം രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും നേടിക്കഴിഞ്ഞു.

2

പരിക്കു കാരണം ഏഴാഴ്ചയോളം പുറത്തിരുന്ന കോണ്‍വേ ബംഗ്ലാദേശിനെതിരായ ടെസ്റ്റിനു മുമ്പ് ദ്വിദിന പരിശീലന മല്‍സരത്തില്‍ കളിച്ചുകൊണ്ടാണ് ക്രിക്കറ്റിലേക്കു മടങ്ങിവന്നത്. ബംഗ്ലാദേശുമായുള്ള പരിശീലന മല്‍സരത്തില്‍ പക്ഷെ അദ്ദേഹത്തിനു ബാറ്റിങില്‍ തിളങ്ങാനായിരുന്നില്ല. ബേ ഓവലില്‍ നടന്ന കളിയില്‍ രണ്ടു ബോളുകളുടെ ആയുസ് മാത്രമേ കോണ്‍വേയ്ക്കുണ്ടായിരുന്നുള്ളൂ. അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് തന്നെ ബാറ്റില്‍ എഡ്ജ് ചെയ്ത കോണ്‍വേ സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.
പക്ഷെ കളി കാര്യമായപ്പോള്‍ അദ്ദേഹം ഏറ്റവും മികച്ച ഇന്നിങ്‌സ് തന്നെ പുറത്തെടുക്കുകയായിരുന്നു. ബംഗ്ലാദേശുമായുള്ള ഒന്നാം ടെസ്റ്റില്‍ കിവീസിനു മുന്‍തൂക്കം സമ്മാനിച്ചിരിക്കുന്നത് കോണ്‍വേയുടെ സെഞ്ച്വറിയാണ്.

 ന്യൂസിലാന്‍ഡ് മികച്ച സ്‌കോറിലേക്ക്

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് മികച്ച സ്‌കോറിലേക്കു നീങ്ങുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കിവീസ് ആദ്യദിനം അഞ്ചു വിക്കറ്റിന് 258 റണ്‍സെടുത്തിട്ടുണ്ട്. ഡെവന്‍ കോണ്‍വേയുടെ സെഞ്ച്വറിയും ഓപ്പണര്‍ വില്‍ യങിന്റെ (52) ഫിഫ്റ്റിയുമാണ് കിവീസിന്റെ ഇന്നിങ്‌സിനു അടിത്തറയിട്ടത്. ക്യാപ്റ്റന്‍ ടോം ലാതം (1), റോസ് ടെയ്‌ലര്‍ (31), ടോം ബ്ലെന്‍ഡല്‍ (11) എന്നിവരാണ് പുറത്തായത്.
കിവീസിന്റെ തുടക്കം മോശമായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ അവര്‍ക്കു ലാതമിനെ നഷ്ടമായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ യങിനു കൂട്ടായി കോണ്‍വേ വന്നതോടെ ന്യൂസിലാന്‍ഡ് കരകയറി. 138 റണ്‍സ് രണ്ടാം വിക്കറ്റില്‍ രണ്ടു പേരും ചേര്‍ന്ന് അടിച്ചെടുത്തു. 135 ബോളില്‍ ആറു ബൗണ്ടറികളോടെ 52 റണ്‍സെടുത്ത യങ് പുറത്തായതോടെയാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. ബംഗ്ലാദേശിനായി ശൊരിഫുല്‍ ഇസ്ലാം രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ രണ്ടു ടെസ്റ്റുകളുടെ പരമ്പര 0-1നു കൈവിട്ടതിന്റെ ക്ഷീണത്തിലാണ് ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ നിലവിലെ ജേതാക്കള്‍ കൂടിയായ ബംഗ്ലാദേശ് അടുത്ത പരമ്പരയ്ക്കിറങ്ങിയത്. ലോക ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ അവരുടെ രണ്ടാമത്തെ മാത്രം പരമ്പരയാണിത്.

Story first published: Saturday, January 1, 2022, 19:04 [IST]
Other articles published on Jan 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+