Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഏകദിന പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമായി, ബാവുമ നയിക്കും, ജാന്‍സെന്‍ പുതുമുഖം

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള 17 അംഗ ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ടെംബ ബാവുമ നായകനായുള്ള ടീമില്‍ സൂപ്പര്‍ താരങ്ങളെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. സ്പിന്നര്‍ കേശവ് മഹാരാജാണ് വൈസ് ക്യാപ്റ്റന്‍. പരിക്കേറ്റ ആന്റിച്ച് നോക്കിയേക്ക് ഏകദിന പരമ്പരയും നഷ്ടമാവും. ടെസ്റ്റില്‍ അരങ്ങേറി മിന്നും പ്രകടനം കാഴ്ചവെച്ച മാര്‍ക്കോ ജാന്‍സെനെ ഏകദിന ടീമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെഞ്ച്വൂറിയനില്‍ വിരാട് കോലിയുടെ വിക്കറ്റുള്‍പ്പെടെ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ താരത്തിനായിരുന്നു.

South Africa announces ODI squad for India series | Oneindia Malayalam
1

ദക്ഷിണാഫ്രിക്ക പരിമിത ഓവറില്‍ സമീപകാലത്തായി മികച്ച ഫോമിലാണ്. പ്രതിഭാശാലികളായ താരങ്ങളുടെ സാന്നിധ്യം ടീമിലുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യ കരുതിത്തന്നെയിറങ്ങണം. വിക്കറ്റ് കീപ്പറായി ക്വിന്റന്‍ ഡീകോക്കുണ്ടാവും. സെഞ്ച്വൂറിയനിലെ മത്സരത്തിന് ശേഷം ടെസ്റ്റ് ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഡീകോക്ക് പരിമിത ഓവറില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യക്കെതിരേ കളിച്ച് അനുഭവസമ്പത്തും മികച്ച റെക്കോഡുമുള്ള ഡീകോക്കിന്റെ സാന്നിധ്യം ആതിഥേയര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

ജെന്നിമാന്‍ മലാന്‍ എന്ന പുതിയ താരത്തെയും ഇന്ത്യ കരുതിയിരിക്കണം, 2021ല്‍ ഗംഭീര ബാറ്റിങ് പ്രകടനമാണ് അദ്ദേഹം നടത്തിയത്. 50ന് മുകളില്‍ ബാറ്റിങ് ശരാശരിയില്‍ കളിച്ച ജെന്നിമാന്‍ മലാന്‍ നിലവിലെ ദക്ഷിണാഫ്രിക്കന്‍ ടീമിലെ ഏറ്റവും ശക്തനായ താരമാണ്. എയ്ഡന്‍ മാര്‍ക്രവും ടീമിലുണ്ട്. മാര്‍ക്രം ആദ്യ ടെസ്റ്റില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും പരിമിത ഓവറില്‍ മികച്ച റെക്കോഡ് അദ്ദേഹത്തിന്റെ പേരിലുണ്ട്. മധ്യനിരയില്‍ സീനിയര്‍ താരം ഡേവിഡ് മില്ലറെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ബൗളര്‍മാരെ നന്നായി അറിയാവുന്ന താരമാണ് മില്ലര്‍.

2

റാസി വാന്‍ ഡെര്‍ ഡൂസന്റെ സാന്നിധ്യവും ദക്ഷിണാഫ്രിക്കയ്ക്ക് കരുത്ത് പകരും. 2021ല്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ് വാന്‍ ഡെര്‍ ഡൂസന്‍. ആന്‍ഡിലി ഫെലിക്ക്വായോയും ആതിഥേയ നിരയില്‍ ഇടം പിടിച്ചിട്ടുണ്ട്. മികച്ച പേസ് നിരയുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. കഗിസോ റബാദയും ലൂങ്കി എന്‍ഗിഡിയും വെയ്ന്‍ പാര്‍ണലും ടീമിലുണ്ട്. ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ ദക്ഷിണാഫ്രിക്കാന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ദക്ഷിണാഫ്രിക്കന്‍ ടീം: ടെംബ ബാവുമ, കേശവ് മഹാരാജ്, ക്വിന്റന്‍ ഡീകോക്ക്, സുബൈര്‍ ഹംസ, മാര്‍ക്കോ ജാന്‍സെന്‍, ജെന്നിമാന്‍ മലാന്‍, സിസാന്‍ഡ മഗാല, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ലൂങ്കി എന്‍ഗിഡി, വെയ്ന്‍ പാര്‍ണല്‍, ആന്‍ഡിലി ഫെലിക്ക്വായോ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കഗിസോ റബാഡ, തബ്രൈസ് ഷംസി, റാസി വാന്‍ ഡെര്‍ ഡൂസന്‍, കെയ്ന്‍ വെറെയ്‌ന്നെ.

3

അതേ സമയം ഏകദിന പരമ്പരക്കുള്ള ഇന്ത്യയുടെ 18 അംഗ ഏകദിന ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാവും ഇന്ത്യയെ നയിക്കുന്നത്. പേസര്‍ ജസ്പ്രീത് ബുംറയാണ് വൈസ് ക്യാപ്റ്റന്‍. പ്രമുഖ താരങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ച് ഏറ്റവും ശക്തമായ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. വിജയ് ഹസാരെ ട്രോഫിയില്‍ തിളങ്ങിയ റുതുരാജ് ഗെയ്ക് വാദിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍ എന്നിവരെല്ലാം ഇന്ത്യന്‍ പേസ് നിരയില്‍ ഉള്‍പ്പെട്ടു. 2017ന് ശേഷം ആര്‍ അശ്വിന്‍ ഏകദിന ടീമിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.

ഇടം കൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. ഇടവേളക്ക് ശേഷമാണ് ധവാന്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. വിരാട് കോലിയും ഏകദിന ടീമിലുണ്ട്. രോഹിത് ശര്‍മയുടെ അഭാവമുണ്ടെങ്കിലും അതിനെ മറികടക്കാനുള്ള താരമികവ് ഇന്നത്തെ ടീമിലുണ്ട്. 2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടുള്ള ശക്തമായ മുന്നൊരുക്കമാണ് ഇന്ത്യ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Story first published: Monday, January 3, 2022, 9:58 [IST]
Other articles published on Jan 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+