
ടെസ്റ്റിലെ ധവാന്റെ പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ മോശമെന്ന് പറയാനാവില്ല. ഇടം കൈയന്‍ ഓപ്പണര്‍മാര്‍ ഇന്ത്യക്ക് കുറവായതിനാല്‍ത്തന്നെ ധവാന്‍ കൂടുതല്‍ അവസരം അര്‍ഹിച്ചിരുന്നുവെന്ന് പറയാം. 34 ടെസ്റ്റില്‍ നിന്ന് 40.61 ശരാശരിയില്‍ 2315 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഏഴ് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും നേടാന്‍ ധവാനായിട്ടുണ്ട്. 2018 സെപ്തംബര്‍ 7നാണ് ധവാന്‍ അവസാന ടെസ്റ്റ് കളിച്ചത്.
Also Read: 'ആര്‍ അശ്വിനടിച്ചത് ബംബര്‍ ലോട്ടറി', കരിയര്‍ അവസാനിച്ചുവെന്നാണ് കരുതിയത്- രിതീന്ദര്‍ സോധി

ധവാന്റെ പ്രകടനം നോക്കുമ്പോള്‍ ഇതിലും കൂടുതല്‍ അവസരം അദ്ദേഹം അര്‍ഹിച്ചിരുന്നു. 2018ലെ ഇംഗ്ലണ്ട് പര്യടനത്തിലെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ധവാന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറന്നത്. ഇപ്പോഴിതാ ധവാന് ഇന്ത്യ ടെസ്റ്റില്‍ കൂടുതല്‍ അവസരം നല്‍കേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.
Also Read: 'ടീമിലെടുത്തു, പക്ഷെ കളിപ്പിച്ചില്ല', സിഎസ്‌കെ മോഹിപ്പിച്ച് വഞ്ചിച്ച അഞ്ച് സൂപ്പര്‍ താരങ്ങളിതാ

'ശിഖര്‍ ധവാന്റെ ടെസ്റ്റ് കരിയറില്‍ വഴിത്തിരിവായത് ഇംഗ്ലണ്ട് പര്യടനമാണ്. സത്യസന്ധമായി പറഞ്ഞാല്‍ നീതിപൂര്‍ണ്ണമായ നടപടിയായിരുന്നില്ല. ഇതിലും നല്ല രീതിയില്‍ അവനെ കൈകാര്യം ചെയ്യാമായിരുന്നു. അവന്‍ ആദ്യ മത്സരം കളിച്ചു. രണ്ടും മൂന്നും മത്സരം കളിപ്പിച്ചില്ല. പിന്നീട് പുറത്താക്കി. അതൊരു ശരിയായ രീതിയാണെന്ന് കരുതുന്നില്ല. കൂടുതല്‍ അവസരം നല്‍കി തിരിച്ചുവരവിന് അവസരം നല്‍കണമായിരുന്നു. അതുണ്ടായില്ല'-ആകാശ് ചോപ്ര പറഞ്ഞു.
Also Read: IND vs SA: ഐപിഎല്‍ നായകരായ റിഷഭും ശ്രേയസും ടീമില്‍, എന്നിട്ടും ബുംറ വൈസ് ക്യാപ്റ്റന്‍!- കാരണമറിയാം

ടെസ്റ്റിലും തന്റെ പരിമിത ഓവര്‍ ശൈലി തുടരുന്ന താരങ്ങളിലൊരാളാണ് ധവാന്‍. മോശം ബോളുകളെ കടന്നാക്രമിക്കാന്‍ യാതൊരു മടിയും ധവാന്‍ കാട്ടാറില്ല. ഇന്ത്യന്‍ പിച്ചുകളില്‍ ധവാന്‍ പുലിയാണെങ്കിലും വിദേശ പിച്ചുകളിലെ ടെസ്റ്റിലെ പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല എന്നതാണ് വസ്തുത. എന്നാല്‍ കുറച്ച് മത്സരങ്ങളില്‍ക്കൂടി ധവാന് അവസരം നല്‍കാവുന്നതായിരുന്നു.
Also Read: IND vs SA: രണ്ടാമങ്കത്തിന് ഇന്ത്യ ഭാഗ്യവേദിയില്‍, ഇതുവരെ തോറ്റിട്ടില്ല!- ടീമില്‍ ഒരു മാറ്റം?

ധവാന്‍ മികച്ച താരമാണെങ്കിലും രണ്ട് ദൗര്‍ബല്യങ്ങളുണ്ടെന്നും ആകാശ് ചോപ്ര പറഞ്ഞു. 'ഇന്ത്യ തുടര്‍ച്ചയായി വിദേശ പര്യടനങ്ങള്‍ നടത്തിയിരുന്നു ഒരു സമയമുണ്ടായിരുന്നു. ഓപ്പണര്‍മാര്‍ക്ക് വിദേശ പിച്ചുകളില്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ല. ധവാന് രണ്ട് ദൗര്‍ബല്യങ്ങളുണ്ട്. അതില്‍ ഒന്ന് സ്വിങ് ചെയ്ത് സ്റ്റംപിലേക്കെത്തുന്ന പന്തുകള്‍ നേരിടാന്‍ പ്രയാസമാണ്. മറ്റൊന്ന് ബൗണ്‍സുകളാണ്. ഈ രണ്ട് ദൗര്‍ബല്യങ്ങളുമായി സെന രാജ്യങ്ങളില്‍ തിളങ്ങുക പ്രയാസമാണ്. ഇപ്പോള്‍ ഏകദിന ടീമില്‍ അവന് അവസരം ലഭിച്ചിട്ടുണ്ട്. 2023 ലോകകപ്പ് മുന്നില്‍ക്കണ്ട് കയര്‍ മുറുക്കേണ്ട സമയമാണിത്. ധവാനിപ്പോള്‍ ചെറുപ്പമല്ലെന്ന് ഓര്‍ക്കണം'-ആകാശ് കൂട്ടിച്ചേര്‍ത്തു.
Also Read: IND vs SA: ഇവരെ എന്തിന് തഴഞ്ഞു? ഏകദിന ടീമില്‍ സ്ഥാനമര്‍ഹിച്ചിട്ടും പുറത്തായവര്‍

നിലവില്‍ 36 വയസുള്ള ധവാന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കുകയെന്നതും ഒട്ടും എളുപ്പമാവില്ല. നിരവധി യുവതാരങ്ങള്‍ അവസരം കാത്തിരിക്കുന്നു എന്ന് മാത്രമല്ല അവരെല്ലാം വളരെ സ്ഥിരതയോടെയാണ് കളിക്കുന്നത്. ഈ സാഹചര്യത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചാലെ ധവാന് പിടിച്ചുനില്‍ക്കാനാവൂ. നിലവിലെ സാഹചര്യത്തില്‍ ധവാനത് ഒട്ടും എളുപ്പമാവില്ല. രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,റുതുരാജ് ഗെയ്ക് വാദ് തുടങ്ങി നിരവധി താരങ്ങള്‍ ഓപ്പണിങ്ങിലുണ്ട്. ഇടവേളക്ക് ശേഷം ദക്ഷിണാഫ്രിക്കയിലേ വേഗപ്പിച്ചില്‍ ധവാന്‍ അത്ഭുതം സൃഷ്ടിക്കുമോയെന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications











