Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ടീമിലെടുത്തു, പക്ഷെ കളിപ്പിച്ചില്ല', സിഎസ്‌കെ മോഹിപ്പിച്ച് വഞ്ചിച്ച അഞ്ച് സൂപ്പര്‍ താരങ്ങളിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തന്മാരുടെ നിരയാണ് സിഎസ്‌കെ. നാല് തവണ ഐപിഎല്‍ കിരീടം ചൂടിയ സിഎസ്‌കെയുടെ ഭാഗമാവുകയെന്നത് എളുപ്പമല്ല. എത്ര വമ്പനടിക്കാരനായാലും തങ്ങളുടെ പദ്ധതികളോട് ചേര്‍ന്നുനില്‍ക്കുന്ന താരത്തെ മാത്രമെ സിഎസ്‌കെ ടീമിലേക്ക് പരിഗണിക്കാറുള്ളു. മറ്റ് ടീമുകള്‍ക്ക് അത്ഭുതമുണ്ടാക്കുന്ന പല തീരുമാനങ്ങളും ലേലത്തില്‍ സിഎസ്‌കെ എടുക്കാറുണ്ട്. ഉദാഹരമായി പറഞ്ഞാല്‍ മോയിന്‍ അലിയുടെ കാര്യം. ഇംഗ്ലണ്ട് സ്പിന്‍ ഓള്‍റൗണ്ടറെ സിഎസ്‌കെ ടീമിലെടുത്തപ്പോള്‍ വിമര്‍ശനങ്ങളേറെയായിരുന്നു. എന്നാല്‍ മത്സരം തുടങ്ങിയ ശേഷം കണ്ടത് വിമര്‍ശകരുടെ മിണ്ടാട്ടം മുട്ടിപ്പോകുന്നതായിരുന്നു.

csk

ഓരോ സാഹചര്യവും എതിരാളികളുടെ കരുത്തും വിലയിരുത്തിയാണ് സിഎസ്‌കെ താരങ്ങളെ ടീമിലെത്തിക്കാറ്. എല്ലാ കാര്യത്തിലും തങ്ങളുടേതായ സ്‌റ്റൈല്‍ സിഎസ്‌കെ കാത്തുസൂക്ഷിക്കാറുണ്ടെന്ന് തന്നെ പറയാം. വരുന്ന മെഗാ ലേലത്തില്‍ ആരാധകരെയും എതിരാളികളെയും സിഎസ്‌കെ ഞെട്ടിക്കാനാണ് സാധ്യത കൂടുതല്‍. സിഎസ്‌കെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിക്കാത്ത ചില സൂപ്പര്‍ താരങ്ങളുണ്ട്. ആ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാന്‍

ഒരു കാലത്ത് ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടറായിരുന്നു ഇര്‍ഫാന്‍ പഠാന്‍. സ്വിങ് ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിച്ചിരുന്ന പഠാന്‍ ഇന്ത്യയുടെ പേസ് നിരയുടെ മുഖമായിരുന്നു. 2007ല്‍ ഇന്ത്യ പ്രഥമ ടി29 ലോകകപ്പ് കിരീടം നേടിയപ്പോള്‍ ടീമില്‍ ഇര്‍ഫാനുമുണ്ടായിരുന്നു. ഐപിഎല്ലിലേക്ക് വന്നാല്‍ ഒന്നിലധികം ഫ്രാഞ്ചൈസികളുടെ ഭാഗമാവാന്‍ ഇര്‍ഫാന് സാധിച്ചിട്ടുണ്ട്. 2008ല്‍ പഞ്ചാബ് കിങ്‌സിലൂടെ തുടങ്ങിയ ഇര്‍ഫാന്‍ 2011ലാണ് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് എത്തുന്നത്. 2014ല്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിലെത്തിയ താരം 2015ല്‍ 1.5 കോടിക്കാണ് സിഎസ്‌കെയിലെത്തിയത്. എന്നാല്‍ ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ വലിയ അവസരം അന്താരാഷ്ട്ര ക്രിക്കറ്റിലും ഇര്‍ഫാന് ലഭിച്ചിട്ടില്ല.

കനിഷ്‌ക് സേത്

കനിഷ്‌ക് സേത്

ബംഗാളിന്റെ ഇടം കൈയന്‍ പേസ് ബൗളിങ് ഓള്‍റൗണ്ടറാണ് കൗശിക സേത്. 2018ലാണ് അദ്ദേഹത്തിന് സിഎസ്‌കെയിലേക്ക് വിളിയെത്തുന്നത്. കിരീടം നേടിയ സിഎസ്‌കെ ടീമിന്റെ ഭാഗമെന്ന് പറയാമെങ്കിലും ഒരു മത്സരത്തില്‍പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. പിന്നീട് ഒഴിവാക്കപ്പെട്ട താരത്തിന് മറ്റൊരു ഫ്രാഞ്ചൈസിയിലും അവസരം ലഭിച്ചില്ല. ഇന്ന് ടെന്നിസ് ബോള്‍ ക്രിക്കറ്റ് കളിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് താരം കഴിഞ്ഞിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

മാറ്റ് ഹെന്റി

മാറ്റ് ഹെന്റി

ന്യൂസീലന്‍ഡ് പേസര്‍ മാറ്റ് ഹെന്റിയാണ് ഹതഭാഗ്യവാന്മാരായ താരങ്ങളിലെ മറ്റൊരാള്‍. 30 ലക്ഷം രൂപക്ക് 2014ലെ ലേലത്തിലാണ് സിഎസ്‌കെ ഹെന്‍ റിയെ സ്വന്തമാക്കിയത്. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. 2015ല്‍ നിലനിര്‍ത്തപ്പെട്ട താരം ഈ വര്‍ഷവും ബെഞ്ചിലിരുന്നു. പിന്നീട് ഐപിഎല്ലിലേക്ക് അദ്ദേഹം തിരിച്ചെത്തിയിട്ടില്ല.

ആന്‍ഡ്രേ ടൈ

ആന്‍ഡ്രേ ടൈ

ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള ബൗളര്‍മാരിലൊരാളാണ് ആന്‍ഡ്രേ ടൈ. 2017ല്‍ ഗുജറാത്ത് ലയണ്‍സിനൊപ്പം അരങ്ങേറ്റം കുറിച്ച താരം 2018ല്‍ പഞ്ചാബ് കിങ്‌സിനൊപ്പം മിന്നും പ്രകടനം നടത്തി പര്‍പ്പിള്‍ ക്യാപ്പ് നേടുകയും ചെയ്തു. 2015ലാണ് ടൈയെ സിഎസ്‌കെയെ സ്വന്തമാക്കിയത്. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളിപ്പിച്ചില്ല. സിഎസ്‌കെ വേണ്ടവിധം ഉപയോഗപ്പെടുത്താത്ത പ്രതിഭയാണ് ടൈ.

കെയ്ല്‍ അബോട്ട്

കെയ്ല്‍ അബോട്ട്

ദക്ഷിണാഫ്രിക്കന്‍ പേസര്‍ കെയ്ല്‍ അബോട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. 2015ലാണ് സിഎസ്‌കെ അബോട്ടിനെ സ്വന്തമാക്കിയത്. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളിപ്പിച്ചില്ല. 2016ല്‍ പഞ്ചാബ് കിങ്‌സിലേക്കെത്തിയ താരം ഈ സീസണില്‍ മത്സരങ്ങള്‍ കളിച്ചു. റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് അവസാനമായി അദ്ദേഹം കളിച്ചത്.

Story first published: Saturday, January 1, 2022, 20:21 [IST]
Other articles published on Jan 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+