2021 പടിയിറങ്ങി 2022ലേക്ക് ലോകം എത്തിയിരിക്കുകയാണ്. 2020ലെ കോവിഡ് തരംഗത്തിന്റെ പ്രതിസന്ധികളെ മറികടന്ന് 2021 തിരിച്ചുവരവ് നടത്തിയപ്പോള്‍ 2022ല്‍ കാത്തിരിക്കുന്നത് എന്താണെന്ന് കണ്ടറിയാം. ബയോബബിള്‍ സുരക്ഷയുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തമായി താരങ്ങള്‍ക്ക് കളിക്കാനുള്ള അവസരമുണ്ടാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് ലോകകപ്പുകളാണ് നടക്കാനുള്ളത്.
2022ല്‍ ക്രിക്കറ്റ് വലിയ മാറ്റങ്ങള്‍ക്ക് കാരണമാവുമെന്ന് പ്രതീക്ഷിക്കാം. വലിയ പോരാട്ടങ്ങളും ആവേശക്കാഴ്ചകളും പുതുവര്‍ഷത്തില്‍ ആരാധകരെ കാത്തിരിക്കുന്നുണ്ടാവുമെന്നും കരുതാം. 2022 പ്രതീക്ഷകളുടേതാണെങ്കിലും ചില സൂപ്പര്‍ താരങ്ങളുടെ വിരമിക്കലും 2022 കാരണമായേക്കും. അത്തരത്തില്‍ വിരമിക്കാന്‍ സാധ്യതയുള്ള അഞ്ച് പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.